ബ്രീത്തിന്റെ രണ്ടാം ഭാഗത്തിൽ നിത്യാ മേനോൻ!! നായകനായി എത്തുന്നത് ബോളിവുഡിലെ സൂപ്പർ താരം, കാണൂ
അമസോൺ പ്രൈംമിന്റെ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ ബ്രീത്തിന്റെ രണ്ടാം ഭാഗമാണിത്.
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമായ നിത്യമേനോനും ബോളിവുഡ് താരമായ അഭിഷേക് ബച്ചനും ഒന്നിക്കുന്നു. സെക്കോ ത്രില്ലർ ചിത്രമായ ബ്രീത്തിന്റെ രണ്ടാം സീസണിലാണ് ഇരവരും ഒരുമിക്കുന്നത്. അമസോൺ പ്രൈംമിന്റെ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ ബ്രീത്തിന്റെ രണ്ടാം ഭാഗമാണിത്.

താൻ അഭിനയിക്കുന്ന ആദ്യത്തെ യഥാർഥ ഡിജിറ്റൽ പരമ്പരയാണ് ബ്രീത്ത്. ഒരുപാട് പ്രതീക്ഷയോടെയാണ് ചിത്രത്തിൽ എത്തുന്നത്. തനിയ്ക്ക് പെർഫക്ടായ ഒരു ഇടമാണിത്. എന്നേയും എന്റെ ജോലിയേയും പ്രദർശിപ്പിക്കാനുളള ഒരു ക്യാൻവസായി ബ്രീത്തിനെ കാണുന്നുവെന്നും ചിത്രത്തിനെ കുറിച്ച് നിത്യ മേനോൻ പറഞ്ഞു. ബ്രീത്തിന്റെ രണ്ടാം സീസൺ സംവിധാനം ചെയ്യുന്നത് മായങ്കാണ്.
വിക്രം, തൂലി, ഭവാനി അയ്യർ, അർഷാദ് എന്നിവർക്കൊപ്പം തിരക്കഥ രചനയിൽ മായങ്കുമുണ്ട്. ബ്രീത്തിന്റെ ഒന്നാം സീസണിൽ മാധവനും അമിത് സാധും, സപ്നാ പബ്ബിയുമായിരുന്നു അഭിനയിച്ചിരുന്നത്. ഒരു സാധാരണ മനുഷ്യൻ അനുഭവിക്കേണ്ടി വരുന്ന ചിസ അസാധാരണ സംഭവങ്ങളായിരുന്നു ആദ്യ ഭാഗത്തിൽ.


Click it and Unblock the Notifications











