നിത്യ മേനോന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം! മിഷന്‍ മംഗലിന്റെ ട്രെയിലര്‍ പുറത്ത്
ഇക്കൊല്ലം റിലീസിനെത്തിയ പ്രാണ എന്ന ചിത്രത്തിലൂടെ നടി നിത്യ മേനോന്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം നിത്യ മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നിന്നിരുന്ന നിത്യ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയിരിക്കുകയാണ്.

മിഷന്‍ മംഗല്‍ എന്ന ചിത്രത്തിലൂടെയാണ് നിത്യ മേനോന്‍ ബോളിവുഡില്‍ അഭിനയിക്കുന്നത്. സിനിമയില്‍ നിന്നും ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുകയ്ാണ്. അക്ഷയ് കുമാര്‍ നായകനായിട്ടെത്തുന്ന ചിത്രം ജഗന്‍ ശക്തിയാണ് സംവിധാനം ചെയ്യുന്നത്. തപ്‌സി പന്നു, വിദ്യ ബാലന്‍, സൊനാക്ഷി സിന്‍ഹ, തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നിത്യ മേനോന്‍ അടക്കമുള്ളവര്‍ ശാസ്ത്രജ്ഞരുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.
ഇന്ത്യയുടെ ചൊവ്വ പര്യവേഷണമാണ് ചിത്രത്തിന് പ്രമേയമായി വരുന്നത്. ഫോക്‌സ് സ്റ്റ്്യൂഡിയോസും കോപ് ഓഫ് ഗുഡ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓഗസ്റ്റ് പതിനഞ്ചിന് ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തിലാണ് മിഷന്‍ മംഗല്‍ റിലീസിനെത്തുന്നത്. പുറത്ത് വന്ന ട്രെയിലറില്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കുകയാണ്.


Click it and Unblock the Notifications











