മുംബൈയിലെ ജുഹുവില്‍ താരമായി നിത്യ മേനോനും! വൈറലായി പുതിയ വീഡിയോ

By Midhun Raj

നിത്യാ മേനോന്‍ ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രം മിഷന്‍ മംഗള്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. തെന്നിന്ത്യയിലെ എല്ലാം ഭാഷകളിലും തിളങ്ങിയ ശേഷമാണ് നടി ബോളിവുഡിലേക്കും എത്തിയിരിക്കുന്നത്. ഓഗസ്റ്റ് 15നാണ് മിഷന്‍ മംഗള്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

അണിയറ പ്രവര്‍ത്തകരുളളത്

സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. നിലവില്‍ മിഷന്‍ മംഗളിന്റെ പ്രെമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകരുളളത്.

മുംബൈയിലെ ജുഹുവില്‍

സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുംബൈയിലെ ജുഹുവില്‍ നടന്ന പരിപാടിയില്‍ നിത്യ മേനോന്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.

ചൊവ്വാ ദൗത്യത്തിന്റെ കഥ

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ നിത്യ മേനോന് പുറമെ വിദ്യാ ബാലന്‍, തപ്സി പന്നു, സൊനാക്ഷി സിന്‍ഹ, ക്രിതി കുല്‍ഹരി, ശര്‍മ്മന്‍ ജോഷി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന്റെ കഥ പറഞ്ഞുകൊണ്ടാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.

മിഷന്‍ മംഗളിന് പുറമെ,

മിഷന്‍ മംഗളിന് പുറമെ, കോളാമ്പി, ആനന്ദമാര്‍ഗം, ദ അയണ്‍ ലേഡി, സൈക്കോ തുടങ്ങിയവയും നിത്യ മേനോന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങളാണ്.

പ്രാണ എന്ന ചിത്രത്തിലായിരുന്നു

മലയാളത്തില്‍ വികെ പ്രകാശ് സംവിധാനം ചെയ്ത പ്രാണ എന്ന ചിത്രത്തിലായിരുന്നു നിത്യ മേനോന്‍ ഒടുവിലായി അഭിനയിച്ചിരുന്നത്. തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയെങ്കിലും പ്രമേയപരമായും മേക്കിങ് കൊണ്ടും സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. 100ഡേയ്‌സ് ഓഫ് ലവ് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കഴിഞ്ഞ് വലിയ ഇടവേളയ്ക്ക് ശേഷമാണ് നടി മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നത്.

 നടിയുടെ കരിയറില്‍

മലയാളത്തില്‍ അത്ര സജീവമല്ലായിരുന്നെങ്കിലും തമിഴ്,തെലുങ്ക്,കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം നിത്യ മേനോന്‍ സിനിമകള്‍ ചെയ്തിരുന്നു. ദളപതി വിജയ്‌ക്കൊപ്പം നടി തമിഴില്‍ അഭിനയിച്ച മെര്‍സല്‍ എന്ന ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിയിരുന്നു. നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമ കൂടിയായിരുന്നു ഇത്.

മൂന്ന് സിനിമകളാണ്

തെന്നിന്ത്യയിലെ മിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും നടി സിനിമകളില്‍ അഭിനയിച്ചിരുന്നു. നായികയായും സഹനടിയായുമെല്ലാം ആണ് നിത്യ അഭിനയിച്ചിരുന്നത്. 2018ല്‍ വിജയ് ദേവരകൊണ്ട രാഷ്മിക മന്ദാന തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ഗീതാ ഗോവിന്ദത്തില്‍ അതിഥി വേഷത്തിലും നടി അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഇനി മൂന്ന് സിനിമകളാണ് നടിയുടെതായി വരാനിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X