ദംഗലിനായി അമീര്‍ തടി കൂട്ടുന്നു
പികെയില്‍ ശരീരഭാരം കുറച്ച് എത്തിയ അമീര്‍ ഖാന്‍ പുതിയ ചിത്രമായ ദംഗലില്‍ ശരീരഭാരം കൂട്ടി എത്തുന്നു.
ദംഗല്‍ എന്ന ചിത്രത്തില്‍ ഗുസ്തി ചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാടിനി എന്ന കഥാപാത്രത്തെയാണ് അമിര്‍ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ അമിര്‍ ഖാന്റെ പുതിയ ലുക്ക് ഇതിനോടകം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

തന്‌റെ രണ്ട് പെണ്‍മക്കളേയും ചാമ്പ്യന്മാരാക്കാനായി അദ്ധ്വാനിക്കുന്ന പിതാവിന്റെ വേഷമാണ് ചിത്രത്തില്‍ അമിര്‍ അവതരിപ്പിക്കുന്നത്. മക്കളെ അവരുടെ ആഗ്രഹങ്ങള്‍ക്കൊത്ത് ജീവിക്കാന്‍ അനുവദിക്കുകയും അവര്‍ക്ക് പ്രേരണയാവുകയും ചെയ്ത മാതാപിതാക്കള്‍ക്കുള്ള ആദരമായാണ് ഈ സിനിമ എത്തുന്നത്. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫോഗാട്ടിന്റെയും ബബിതാ കുമാരിയുടെയും പിതാവായ മഹാവീര്‍ഫോഗാട്ടിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്.
പറ്റെ വെട്ടിയ മുടിയും നരച്ച താടിയുമായി വളരെ വ്യത്യസ്തമായൊരു ഗെറ്റപ്പിലാകും അമിറിനെ ഈ ചിത്രത്തില്‍ കാണാനാവുക. ചിത്രത്തിന് വേണ്ടി ഗുസ്തി പരിശീലിക്കുന്നതിന്റെയും ശരീരം രൂപപ്പെടുത്തുന്നതിന്റെയും തിരക്കിലാണ് അമിര്‍ ഇപ്പോള്‍. ഇതിനായി ശരീരം വണ്ണം വയ്ക്കുന്നതിന് ദിവസവും രണ്ട് മണിക്കൂറോളം ജിമ്മില്‍ തീവ്രപരിശീലനത്തിലാണ് താരം. നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications











