പത്ത് മിനുറ്റിന് 9 കോടി വാങ്ങി നടി ആലിയ ഭട്ട്; ബാഹുബലി സംവിധായകന്റെ സിനിമയ്ക്ക് നടി വാങ്ങുന്ന പ്രതിഫലമിങ്ങനെ

കുറഞ്ഞ കാലം കൊണ്ട് ബോളിവുഡിലെ മുന്‍നിര നായിക സ്ഥാനത്തേക്ക് എത്തിയ സുന്ദരിയാണ് ആലിയ ഭട്ട്. നടന്‍ രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായ നടി വൈകാതെ വിവാഹിതയായേക്കും എന്നാണ് അറിയുന്നത്. അതേ സമയം തെലുങ്ക് സിനിമയിലേക്ക് കൂടി ആലിയ ചുവടുവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ബാഹുബലി സംവിധായകന്‍ ഒരുക്കുന്ന ആര്‍ആര്‍ആര്‍ എന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രം ചെയ്യുന്നത് ആലിയ ആണ്.

മുന്‍പും ആലിയയുടെ റോളുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി നടി വാങ്ങുന്നത് ഭീമമായിട്ടുള്ള പ്രതിഫലമാണ് എന്നതാണ് ശ്രദ്ധേയം. നേരത്തെ പറഞ്ഞതിനെക്കോളും കൂടുതല്‍ കോടികള്‍ നടി വാങ്ങിയെന്നാണ് പുതിയതായി പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ആലിയ ഭട്ട് തെലുങ്കിൽ അഭിനയിക്കുന്ന ആദ്യ സിനിമ

ബോളിവുഡില്‍ ഹിറ്റ് സിനിമകളിലടക്കം നായികയായി അഭിനയിച്ച ആലിയ ഭട്ടിന്റെ തെന്നിന്ത്യയിലേക്കുള്ള അരങ്ങേറ്റ ചിത്രമാണ് ആര്‍ആര്‍ആര്‍. രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയോടെ എത്തുന്ന ചിത്രത്തില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറുമാണ് നായകന്മാരായി അഭിനയിക്കുന്നത്. പീരിഡ് ആക്ഷന്‍ ചിത്രം കൂടി ആയതിനാല്‍ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയ്ക്ക് നാനൂറ് കോടിയോളം മുതല്‍ മുടക്ക് വരുമെന്നാണ് അറിയുന്നത്.

ഒരു സിനിമയ്ക്ക് 9 കോടി വാങ്ങി ആലിയ

അതേ സമയം ആലിയ ഭട്ടിന്റെ കഥാപാത്രത്തിന് മാത്രം ഒന്‍പത് കോടിയോളം പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് നടിയ്ക്ക് അഞ്ച് കോടിയാണ് പ്രതിഫലമെന്ന തരത്തിലാണ് പ്രചരിച്ചത്. എന്നാല്‍ പുതിയതായി പുറത്ത് വന്ന വിവരങ്ങളില്‍ നിന്നുമാണ് 9 കോടിയുണ്ടെന്ന് അറിയുന്നത്. 12 മുതല്‍ 14 ദിവസം വരെ മാത്രമേ ആലിയയ്ക്ക് ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. ഇതെല്ലാം ചേര്‍ത്ത് സിനിമയില്‍ ആകെ പത്ത് മിനിട്ട് ദൈര്‍ഘ്യമുള്ള കഥാപാത്രമായിരിക്കും എന്നും അറിയുന്നു. ഇത്രയും കുറഞ്ഞ സമയത്തിന് വേണ്ടിയാണ് നടി 9 കോടി വാങ്ങിയത്.

നിസാര സിനിമ ആയിരിക്കില്ലെന്ന് ഉറപ്പാണ്

ചിത്രത്തില്‍ രാം ചരണ്‍ അവതരിപ്പിയ്ക്കുന്ന അല്ലൂരി ശ്രീരാമരാജുവിന്റെ ഭാര്യയായ സീത എന്ന കഥാപാത്രത്തെയാണ് അലിയ അവതരിപ്പിയ്ക്കുന്നത്. ആന്ധ്രാപ്രദേശിലെ സ്വതന്ത്ര്യ സമരസേനാനിയും ട്രൈബല്‍ ലീഡറുമായ കഥാപാത്രമാണ് രാംചരണ്‍ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയ്ക്ക് സ്വതന്ത്ര്യം നേടി കൊടുക്കുന്ന സമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നുമാണ് ഈ കഥാപാത്രത്തെ കുറിച്ച് പറയുന്നത്. അങ്ങനെ ഒരാളുടെ ഭാര്യയായി അഭിനയിക്കുന്നതിനാല്‍ സീത എന്ന കഥാപാത്രം നിസാരമായിരിക്കില്ലെന്നാണ് അറിയുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
കൈ നിറയെ സിനിമകളുമായി ആലിയ തിരക്കിലാണ്

ഇത് കൂടാതെ ബോളിവുഡില്‍ നാലോളം സിനിമകളുടെ തിരക്കിലാണ് ആലിയ ഭട്ട്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്വിവാദി എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വൈകാതെ റിലീസിനെത്തുമെന്നാണ് അറിയുന്നത്. ഒപ്പം ബ്രഹ്മാസ്ത്ര, ഡാര്‍ലിങ്, റോക്കി ഔര്‍ റാണി കി പ്രേം കഹാനി തുടങ്ങിയ സിനിമകളും ആലിയയുടേതായി വരാനിരിക്കുന്നു. ഇതിനിടയിലാണ് രണ്‍ബീര്‍ കപൂറും ആലിയയും തമ്മില്‍ ഈ വര്‍ഷം തന്നെ വിവാഹം കഴിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X