»   »  ബിക്കിനിയിടാന്‍ വയ്യെന്ന് കാജല്‍ അഗര്‍വാള്‍

ബിക്കിനിയിടാന്‍ വയ്യെന്ന് കാജല്‍ അഗര്‍വാള്‍

Written By:
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ചുവടുറപ്പിയ്ക്കുന്നതിന്റെ തിരക്കിലാണ് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം കാജല്‍ അഗര്‍വാള്‍. ഹിന്ദിയില്‍ അക്ഷയ് കുമാറിന്റെ നായികയായി അഭിനയിക്കുന്ന കാജലിന്റെ ആഗ്രഹം ബോളിവുഡിലെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കണമെന്നതാണ്.

ഗ്ലാമറസാവാന്‍ തയാറാണെങ്കിലും ബിക്കിനിയണിഞ്ഞ് വെള്ളിത്തിരയിലെത്താന്‍ തനിയ്ക്ക് താത്പര്യമില്ലെന്നും കാജല്‍ വ്യക്തമാക്കുന്നു. ഗ്ലാമറാവുന്നതിന്റെ കാര്യത്തില്‍ എനിയ്ക്ക് എന്റേതായ കാഴ്ചപ്പാടുകളുണ്ട്. ഞാന്‍ ബിക്കിനിയണിയില്ല. നടിമാര്‍ ബിക്കിനിയണിഞ്ഞതു കൊണ്ടുമാത്രം സിനിമ വിജയിക്കുമോയെന്നും മുംബൈക്കാരി ചോദിയ്ക്കുന്നു.

തന്നെക്കുറിച്ചുള്ള പരദൂഷണങ്ങള്‍ക്കും ചെവി കൊടുക്കാറില്ലെന്നും ഈ യുവനടി വെളിപ്പെടുത്തുന്നു. മാതാപിതാക്കള്‍ക്കും കുടുംബത്തിനും തന്നെ നന്നായി അറിയാമെന്നും അതിനാല്‍ ഗോസിപ്പുകള്‍ കാര്യമാക്കുന്നില്ലെന്നും കാജല്‍ വ്യക്തമാക്കി.

തനിയ്ക്കിപ്പോള്‍ പ്രണയമില്ലെന്നും കാജല്‍ പറയുന്നു. മിനിമം ആറടി ഉയരമുള്ളൊരാളെ കൂട്ടുകാരനായി കിട്ടണമെന്നാണ് കാജലിന്റെ ആഗ്രഹം. എന്നെ നന്നായി മനസ്സിലാക്കുന്ന സിംപിളായ നര്‍മബോധമുള്ള ഒരാളെയാണ് ആഗ്രഹിയ്ക്കുന്നതെന്നും നടി തുറന്നുപറയുന്നു.

English summary
Kajal Agarwal is worked with some of biggest stars in Tollywood and when she made her debut in Singham opposite Ajay Devgn, she made Bollywood sit up and take notice too

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam