മര്‍ഡര്‍ 4 വരുന്നു, പക്ഷേ ഇമ്രാന്‍ ഹാഷ്മിയില്ല
മര്‍ഡര്‍ സീരീസ് പരമ്പരയിലെ നാലാമത്തെ ചിത്രം വരുന്നു. അധികം വൈകാതെ തന്നെ മര്‍ഡര്‍ 4 ന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കുമെന്ന് മര്‍ഡര്‍ സീരീസ് സംവിധായകന്‍ മഹേഷ് ഭട്ട്. അനന്തിരവനായ ഇമ്രാന്‍ ഹാഷ്മിയായിരുന്നു ആദ്യത്തെ രണ്ട് മര്‍ഡര്‍ ചിത്രങ്ങളിലും മഹേഷ് കണ്ടെത്തിയ നായകന്‍.
എന്നാല്‍ രണ്‍ദീപ് ഹൂഡയെ നായകനാക്കി മര്‍ഡര്‍ 3 യില്‍ ആ പതിവ് മഹേഷ് തെറ്റിച്ചു. ചിത്രം അത്ര ഹിറ്റായതുമില്ല. എന്നാല്‍ അടുത്ത ചിത്രം വരികയല്ലേ മര്‍ഡര്‍ 4. ഇതിലെങ്കിലും ഇമ്രാന്‍ ഉണ്ടാകുമോ. യാതോരു പ്രതീക്ഷയും വേണ്ട ചിത്രത്തില്‍ ഇമ്രാന്‍ ഉണ്ടാവില്ലെന്ന് മഹേഷ് ഭട്ട് തന്നെ വ്യക്തമാക്കി.

തെലുങ്ക് ചിത്രമായ 'മായ' യുടെ ഹിന്ദി റീമേക്കാവും മര്‍ഡര്‍ 4. ചിത്രത്തിന്റെ തിരക്കഥ കൃത്തും നിര്‍മ്മാതാവുമായ നീല കണ്ഠ റെഡ്ഡിയുമായി മഹേഷ് ഭട്ട് ചര്‍ച്ച നടത്തി. മുകേഷ് ഭട്ടാണ് ചിത്രത്തെപ്പറ്റി തന്നോട് പറഞ്ഞതെന്ന് മഹേഷ് ഭട്ട്.
എന്നാല്‍ മായയയുടെ കോപ്പി-പേസ്റ്റ് ആയിരിയ്ക്കില്ല മര്‍ഡര്‍ 4. കാര്യമായ മാറ്റങ്ങള്‍ വരുത്തി മര്‍ഡര്‍ സീരീസ് ചിത്രങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലാകും ചിത്രമൊരുക്കുകയെന്ന് മഹേഷ് ഭട്ട് പറഞ്ഞു.


Click it and Unblock the Notifications











