ഖാന്‍മാരോ? അവര്‍ക്കൊപ്പം അഭിനയിച്ചില്ലെങ്കിലെന്തെന്ന് ബിപാഷ
മുംബൈ: 2001ല്‍ ബോളിവുഡിലെത്തി ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടിയാണ് ബിപാഷ ബസു. അഭിനയം എന്നതില്‍ കവിഞ്ഞ് ഹോട്ട് താരമായാണ് ബിപാഷ വിലയിരുത്തപ്പെടുന്നത്. ശരീരം തുറന്നുകാട്ടിയുള്ള അഭിനയത്തിന് തനിക്ക് ഒട്ടും മടിയില്ലെന്ന് ബിപാഷ ഇതിനകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. അവരുടെ ഏറ്റവും പുതിയ ചിത്രം എലോണ്‍ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്.
ഇതുമായി ബന്ധപ്പെട്ട ഒരു പത്രസമ്മേളനത്തിനിടെ ബോളിവുഡിലെ ഖാന്‍മാര്‍ക്കൊപ്പം അഭിനയിക്കാത്തതില്‍ തനിക്കൊട്ടും നഷ്ടബോധമില്ലെന്ന് നടി പറഞ്ഞു. നായകന്മാര്‍ പേരുകേട്ടവരായതുകൊണ്ട് നായികമാര്‍ക്ക് എന്തു ഗുണമാണെന്ന് നടി ചോദിക്കുന്നു. സിനിമ ഹിറ്റായാലും ഇല്ലെങ്കിലും നായികമാര്‍ക്ക് അവസരം ലഭിക്കാന്‍ അതുമാത്രം പോരെന്നും അവര്‍ പറഞ്ഞു.

2001ല്‍ അജ്‌നബിയിലൂടെയായിരുന്നു താന്‍ അരങ്ങേറ്റം കുറിച്ചത്. അതേവര്‍ഷം തന്നെയാണ് ആമിര്‍ഖാന്റെ ലഗാന്‍ എന്ന ചിത്രം റിലീസ് ചെയ്തതും. സൂപ്പര്‍ഹിറ്റായ ലഗാനില്‍ നായികയായി അഭിനയിച്ച ഗ്രേസി സിങ് ഇപ്പോള്‍ എവിടെയാണെന്ന് ബിപാഷ ചോദിക്കുന്നു. സിനിമ ഹിറ്റായെങ്കിലും അവര്‍ക്ക് പിന്നീട് നല്ല അവസരങ്ങള്‍ ഒന്നും ലഭിച്ചില്ല.
അതുകൊണ്ട് ഖാന്‍മാരുടെ ചിത്രങ്ങളില്‍ അഭിനയിച്ചില്ല എന്നതില്‍ തനിക്ക് വിഷമമില്ലെന്നും ബിപാഷ വ്യക്തമാക്കി. അടുത്തുതന്നെ മികച്ചൊരു കോമഡി ചിത്രത്തില്‍ നായികയാകും. പ്രേക്ഷകര്‍ക്കുമുന്നില്‍ കോമഡി റോളും തനിക്ക് ചേരുമെന്ന് തെളിയിക്കാനുള്ള അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നെന്നും ജിസം നായിക ബിപാഷ പറഞ്ഞു.


Click it and Unblock the Notifications