»   »  ദങ്കലിന് ശേഷം ആമീര്‍ ഖാന്‍ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നു

ദങ്കലിന് ശേഷം ആമീര്‍ ഖാന്‍ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam

കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ ബോളിവുഡില്‍ ആമീര്‍ ഖാനെ പോലെ മറ്റൊരു നടനില്ല. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ദങ്കലിന് വേണ്ടി ആമീര്‍ 95 കിലോ ഭാരം വര്‍ദ്ധിപ്പിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തില്‍ ഒരു ഗുസ്തികാരന്റെ വേഷം അവതരിപ്പിക്കാനായിരുന്നു ആമീര്‍ തന്റെ ശരീരഭാരം കൂട്ടിയത്.

ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീത ഫൊര്‍ഗോട്ടിന്റെയും ബബിതാ കുമാരിയുടെയും പിതാവും ഗുസ്തി ചാമ്പ്യന്‍ പരിശീലകനുമായ മഹാവീര്‍ ഫോര്‍ഗോട്ടിനെയുമാണ് ചിത്രത്തില്‍ ആമീര്‍ അവതരിപ്പിക്കുന്നത്. ഡിസംബറിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. എന്നാലിതാ ദങ്കല്‍ കൂടാതെ മറ്റൊരു ജീവചരിത്ര കഥയുമായി ആമീര്‍ എത്തുന്നു.

aamirkhan

ഇന്ത്യയില്‍ നിന്ന് ആദ്യമായി ബഹിരാകാശത്ത് എത്തിയ രാകേഷ് ശര്‍മ്മയുടെ ജീവചരിത്രവുമായി. ചിത്രത്തിന് വേണ്ടി രാകേഷ് ശര്‍മ്മയുടെ വേഷം അവതരിപ്പിക്കുന്നത് ആമീര്‍ ഖാനാണ്. ദങ്കലിന് ശേഷമാണ് ആമീര്‍ പുതിയ ചിത്രത്തിലേക്ക് കടക്കുകയുള്ളുവെന്നാണ് അറിയുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

English summary
No Joking! Aamir Khan's Off to Space!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam