»   »  നിശാ പാര്‍ട്ടികള്‍ക്ക് പോവുന്നതിന് താരപുത്രിമാര്‍ക്ക് വിലക്ക്! കാരണം വ്യക്തമാക്കി പ്രമുഖ നടി!!

നിശാ പാര്‍ട്ടികള്‍ക്ക് പോവുന്നതിന് താരപുത്രിമാര്‍ക്ക് വിലക്ക്! കാരണം വ്യക്തമാക്കി പ്രമുഖ നടി!!

Posted By: Teresa John
Subscribe to Filmibeat Malayalam

മക്കളുടെ കാര്യത്തില്‍ എല്ലാ മാതാപിതാക്കന്മാരെ പോലെ തന്നെയാണ് താരങ്ങളും. കൂടുതല്‍ താരങ്ങളും മക്കളെ സിനിമയില്‍ തന്നെ കൊണ്ടു വരുന്നതാണ് പതിവ്. എന്നാല്‍ അക്കാര്യത്തില്‍ താല്‍പര്യമില്ലാത്ത ചിലരുണ്ട്.

തന്നെ കാത്തിരുന്ന എല്ലാ ആരാധകരോടും ലാലേട്ടന്‍ ക്ഷമ ചോദിച്ചിരിക്കുകയാണ്, എന്തിനാണെന്ന് അറിയാമോ?

'കുട്ടി മാമ ഞാന്‍ ഞെട്ടി മാമ' ടെലിവിഷന്‍ പരിപാടിക്കിടെ പ്രഭാസിനെ പറ്റിച്ച് രാജമൗലിയും റാണയും

മക്കളുടെ ഭാവിയെക്കുറിച്ച് ഏറെ ആശങ്കയുള്ള ചില താരങ്ങള്‍ താരപരിവേഷം ഒന്നും കൊടുക്കാതെ തന്നെയാണ് അവരെ വളര്‍ത്തുന്നത്. അത്തരത്തിലൊരാളാണ് നടി ശ്രീദേവി. രണ്ട് പെണ്‍മക്കളുള്ള നടി മക്കളെ വളര്‍ത്തുന്നത് ഇങ്ങനെയാണ്.

ശ്രീദേവി

ബോളിവുഡിലെ നിത്യഹരിത നായികയാണ് ശ്രീദേവി. ഇന്നും സിനിമയില്‍ സജീവമായ ശ്രീദേവി മക്കളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളുടെ കൂട്ടത്തിലാണ്

രണ്ട് പെണ്‍മക്കള്‍

ശ്രീദേവിയ്ക്കും ഭര്‍ത്താവ് ബോണി കപൂറിനും രണ്ട് പെണ്‍മക്കളാണ് ഉള്ളത്. ജാന്‍വിയും ഖുഷിയും. രണ്ട് പെണ്‍കുട്ടികളുടെ അമ്മയായത് കൊണ്ട് മക്കള്‍ക്ക് സര്‍വ്വ സ്വാതന്ത്യവും നടി കൊടുത്തിട്ടില്ല.

നിശാ പാര്‍ട്ടികള്‍ക്ക് വിലക്ക്

താരങ്ങളെ സംബന്ധിച്ചിടത്തോളം നിശാ പാര്‍ട്ടികള്‍ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ ശ്രീദേവി മക്കള്‍ക്ക് രാത്രി അധികം താമസിച്ചിട്ടുള്ള നിശാപാര്‍ട്ടികള്‍ക്ക് വിലക്ക് കൊടുത്തിരിക്കുകയാണ്.

വീട്ടിലെത്താന്‍ വൈകിയാല്‍?

രാത്രിയില്‍ ഇനി മക്കള്‍ പാര്‍ട്ടിക്ക് പോയാല്‍ തന്നെ നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ അതിന് ശേഷം അവര്‍ അനുഭവിക്കുന്നത് മറ്റൊന്നായിരിക്കുമെന്നാണ് ശ്രീദേവി പറയുന്നത്.

രണ്ടാള്‍ക്കും നിയമം ഒരു പോലെ

രണ്ട് മക്കള്‍ക്കും ഇത്തരം കാര്യങ്ങളില്‍ ഒരു പോലെ തന്നെയാണ് നിയമം കൊടുത്തിരിക്കുന്നതെന്നാണ് ശ്രീദേവി പറയുന്നത്. അടുത്തിടെ ഡി എന്‍ എ യ്ക്ക് കൊടുത്ത് അഭിമുഖത്തിലാണ് നടി മക്കളെക്കുറിച്ച് വ്യക്തമാക്കിയത്.

മക്കളെക്കുറിച്ച് ആശങ്കയാണ്

മക്കള്‍ പുറത്ത് പോയാല്‍ തിരിച്ചെത്തുന്നത് വരെ താന്‍ വലിയ ആശയങ്കയിലാണെന്നാണ് നടി പറയുന്നത്. മക്കളുടെ സുരക്ഷയെക്കുറിച്ചും തനിക്ക് പേടിയാണെന്നും ശ്രീദേവി പറയുന്നു.

അമ്മയെ അനുസരിച്ച് മക്കളും

അമ്മയുടെ പേടി അറിയാവുന്നത് കൊണ്ട് മക്കള്‍ അമ്മയെ അനുസരിക്കുന്നവരാണ്. ചിലപ്പോഴൊക്കെ അമ്മ പറഞ്ഞിരിക്കുന്ന സമയത്തിന് മുന്നെ തന്നെ ഇരുവരും വീട്ടില്‍ തിരിച്ചെത്തും.

ജാന്‍വിയുടെ സിനിമ

ജാന്‍വി സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ബോളിവുഡിലെ ജാന്‍വിയുടെ അരങ്ങേറ്റം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ശ്രീദേവിക്ക് താല്‍പര്യമില്ല

മക്കള്‍ സിനിമയിലെത്തുന്നതിനോട് ശ്രീദേവിക്ക് വലിയ താല്‍പര്യമില്ല. മകളെ വിവാഹിതയായി കാണുന്നതാണ് തനിക്ക് ഇഷ്ടമെന്ന് നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ജാന്‍വിയുടെ സിനിമ

മകള്‍ വിവാഹിതയായി കാണുന്നതാണ് ആഗ്രഹമെങ്കിലും അവള്‍ നല്ലൊരു നായികയായി വരുന്നതിന് അമ്മയ്ക്ക് എതിര്‍പ്പൊന്നുമില്ല. മകള്‍ നല്ലൊരു അഭിനേത്രി ആവുമ്പോള്‍ അഭിമാനമുള്ള ഒരു അമ്മയായിരിക്കുമെന്നും നടി വ്യക്തമാക്കുന്നു.

English summary
No Late Night Parties For Jhanvi & Khushi! Mommy Sridevi Sets Strict Rules!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam