twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹം വേണ്ട, ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടം: കങ്കണ

    By Aswathi
    |

    താരങ്ങളുടെ വിവാഹവും വിവാഹമോചനവും എന്നും വാര്‍ത്തയാണ്. ഇനിയിപ്പോള്‍ വിവാഹമേ വണ്ടെന്ന് പറഞ്ഞാല്‍ അതും വാര്‍ത്ത. അത്തരത്തില്‍ വിവാഹമേ വേണ്ടെന്ന പക്ഷക്കാരിയാണ് ബോളിവുഡ് താരം കങ്കണ റാവത്ത്. ഒറ്റയ്ക്ക് ജീവിക്കാനണത്രെ താരത്തിനിഷ്ടം. വിവാഹശേഷം ആ ഒരു സ്വാതന്ത്രം നഷ്ടമാകും എന്നുള്ളതുകണ്ടാണ് വിവാഹം വേണ്ടെന്ന തീരുമാനത്തില്‍ കങ്കണ എത്തിയത്.

    ക്യൂന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രചരണപരിപാടിക്കിടെയാണ് തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് കങ്കണ മനസ്സുതുറന്നത്. വിവാഹത്തെക്കാള്‍ പ്രാധാന്യമുള്ള ഒരുപാട് കാര്യങ്ങളുണ്ട് ജീവിതത്തില്‍. ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. വിവാഹമെന്നത് ഒരു കരാറാണ്. ബാധ്യതകളുടെയും കൂട്ടായ്മയുടെയും സംക്ഷിത്തരൂപം. അതിനോടെനിക്ക് താത്പര്യമില്ല- കങ്കണ പറഞ്ഞു.

    Kangana Ranaut

    ഞാന്‍ ഇവിടെ വരെ എത്തിയത് ഒറ്റയ്ക്കാണ്. ഇനിയങ്ങോട്ടും ഒറ്റയ്ക്ക് പോകാനാണ് എനിക്കിഷ്ടം. പ്രണയത്തെയും വിവാഹത്തെക്കാളും ഒരു വ്യക്തിയെന്ന നിലയില്‍ സൗഹൃദത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നെതന്ന് കങ്കണ പറയുന്നു. തന്റെ കഴിവില്‍ വിശ്വാസമുള്ളതിനാല്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയുമെന്ന ഉറപ്പുണ്ടെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. ഇരുപത്തി മൂന്നുകാരിയായ കങ്കണ ഇപ്പോള്‍ പുതിയ ചിത്രങ്ങളുമായി തിരക്കിലാണ്.

    എന്നാല്‍ വിവാഹമേ വേണ്ടെന്ന് കങ്കണ ആദ്യമായി പറയുന്നതല്ല ഇത്. നേരത്തെയും ഇക്കാര്യം കങ്കണ പറഞ്ഞിട്ടുണ്ട്. അതാവര്‍ത്തിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തത്. ചെറുപ്പം മുതല്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ ശീലിച്ച പെണ്‍കുട്ടിയാണ് കങ്കണ. കല്ല്യാണം കഴിഞ്ഞ മിക്ക ദമ്പതിമാരും സൈക്കോളജിസ്റ്റിനെ കാണാന്‍ പോകാറുണ്ടെന്നും തനിക്ക് അങ്ങനെ ജീവിക്കാന്‍ താത്പര്യമില്ലെന്നുമാണ് കങ്കണ നേരത്തെ പറഞ്ഞിരുന്നത്.

    English summary
    Actress Kangana Ranaut, who is gearing for the release of her women-centric film 'Queen', says she has no plans for marriage as off now as she is busy with other priorities in life.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X