ഷാരൂഖാന്റെ മകൾ ഇത്ര സിമ്പിളാണോ!! തെരുവിൽ സാധാരണക്കാരിയായി താരപുത്രി, ചിത്രം കാണാം

കാഷ്വൽ വേഷത്തിലാണ് സുഹാന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബോളിവുഡിൽ ചുവട് വയ്ക്കുന്നതിനും മുൻപ് തന്നെ സ്റ്റാർ പദവി നേടിയെടുത്ത താരപുത്രിയാണ് ബോളിവുഡ് കിങ് ഖാൻ ഷാരൂഖാന്റെ മകൾ സുഹാന. ഇപ്പോൾ തന്നെ സുഹാനയ്ക്ക് വലിയൊരു ശതമാനം ആരാധകരുണ്ട്. ബോളിവുഡ് താരപുത്രിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് സുഹാനയ്ക്ക് തന്നെയാണ്. സുഹാന പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

suhana

ഇപ്പോൽ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് സുഹാനയുടെ ഏറ്റവും പുതിയ ചിത്രമാണ്. ലണ്ടൻ തെരുവിൽ സുഹൃത്തിനോടൊപ്പം നിൽക്കുന്ന ചിത്രമാണ് സുഹാന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. കാഷ്വൽ വേഷത്തിലാണ് സുഹാന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പഠനത്തിനു ശേഷം സിനിമയിൽ സജീവമാകാനാണ് താരപുത്രി തയ്യാറെടുക്കുന്നത്. അത് പിതാവ് ഷാരൂഖ് ഖാൻ തന്നെ വെളിപ്പെടുത്തിരുന്നു. താര പുത്രിയുടെ ബോളിവുഡ് പ്രവേശനത്തിനായി ആകംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ കാത്തിരുപ്പിന് വിരാമമുണ്ടാകും.

ബോളിവുഡ് രംഗപ്രവേശനത്തിന്റെ മുന്നോടിയായി മാഗസിന്റെ കവർ മോഡലായി സുഹാന പ്രത്യക്ഷപ്പെടുമെന്ന് അമ്മ ഗൗരി ഖാൻ വെളിപ്പെടുത്തിയിരുന്നു. നടിയാകാനാണ് തന്റെ ആഗ്രഹമെന്ന് സുഹാന ഏറെ നാൾ മുൻപ് തന്നെ തുറന്നു പറഞ്ഞിരുന്നു. എന്നാൽ പഠനം പൂർത്തിയാക്കിയതിനു ശേഷം മതി എന്നുള്ള നിലപാടായിരുന്നു പിതാവിന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X