»   » ബിക്കിനിയിട്ട് ആടിപ്പാടല്‍ നിര്‍ത്തി: പൂജ ഗുപ്ത

ബിക്കിനിയിട്ട് ആടിപ്പാടല്‍ നിര്‍ത്തി: പൂജ ഗുപ്ത

Posted By:
Subscribe to Filmibeat Malayalam

2007ല്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ വിജയംനേടിയെത്തിയ പൂജ ഗുപ്ത വളരെ പതിയെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഗ്ലാമര്‍ കഥാപാത്രങ്ങളാണ് എപ്പോഴും പൂജയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയിച്ചചിത്രങ്ങളിലെല്ലാം ബിക്കിനിയണിഞ്ഞ് ഗ്ലാമറസാകാനും പൂജ തയ്യാറായിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂജ പറയുന്നത് തനിയ്ക്ക് ബിക്കിനിച്ചിത്രങ്ങള്‍ മടുത്തവെന്നാണ്.

ഇനി താന്‍ ബിക്കിനി അണിഞ്ഞ് അഭിനയിക്കില്ലെന്നാണ് പൂജ പറയുന്നത്. ഷോര്‍ട്ട് കട്ട് റോമിയോ എന്ന ചിത്രത്തിലും ബിക്കിനി വേഷണം വന്നതോടെയാണ് ഇനി ബിക്കിനി അണിഞ്ഞ് അഭിനയിക്കില്ലെന്ന് പൂജ തീരുമാനിച്ചത്. മൂന്നാമത്തെ ബിക്കിനി വേഷമാണ് ഷോര്‍ട്ട് കട്ട് റോമിയോയിലത്. ഫാല്‍തു, ഗോ ഗോവ ഗോണ്‍ എന്നീ ചിത്രങ്ങളിലെല്ലാം പൂജ ബിക്കിനിയിട്ട് അഭിനയിച്ചിട്ടുണ്ട്. ബിക്കിനി വേഷങ്ങള്‍ അണിയാതിരിക്കാനായി ഗോവയിലും മൗറീഷ്യസിലും ഷൂട്ട് ചെയ്യുന്ന ചിത്രങ്ങളില്‍ ഇനി അഭിനയിക്കില്ലെന്നും പൂജ പറയുന്നുണ്ട്.

ബിക്കിനിയിട്ട് ബീച്ചില്‍ ആടിപ്പാടുന്ന കഥാപാത്രങ്ങള്‍ ചെയ്ത് മനസ് മടുത്തെന്നും ഇനി ബി്ക്കിനിയുടെ തടങ്കലില്‍ നിന്നും തനിയ്ക്ക് രക്ഷപ്പെടണമെന്നുമാണ് താരം പറയുന്നത്. പുതിയ എന്തെങ്കിലും ചെയ്യാനുള്ള വേഷങ്ങള്‍ മാത്രമേ ഇനി ചെയ്യുന്നുള്ളുവെന്നും പൂജ പറയുന്നു.

English summary
Actor Puja Gupta has decided not to wear a bikini in her forthcoming films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam