»   » മമ്മൂട്ടിയെപ്പോലെ അക്ഷയ്ക്കും നായികയില്ല

മമ്മൂട്ടിയെപ്പോലെ അക്ഷയ്ക്കും നായികയില്ല

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത 'പോക്കിരി രാജ' ഹിന്ദിയിലെത്തുന്നു. നാം ഹേ ബോസ് എന്നോ ബോസ് എന്നോ ഉള്ള പേരിലാവും ഹിന്ദി പോക്കിരിരാജ തീയേറ്ററുകളിലെത്തുക. ബഌ എന്ന ചിത്രത്തിന്റെ സംവിധായകനായ ആന്റണി ഡിസൂസയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. സാജിദും ഫര്‍ഹാദും ചേര്‍ന്നാണ് ഹിന്ദി പോക്കിരിരാജയ്ക്ക് തിരക്കഥയെഴുതുന്നത്.

മമ്മൂട്ടി-പൃഥ്വി ടീമിന്റെ ഡൈനാമിറ്റ് കോമ്പിനേഷനായിരുന്നു വൈശാഖ് സംവിധാനം ചെയ്ത പോക്കിരി രാജയുടെ ഹൈലൈറ്റ്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച രാജയെന്ന കഥാപാത്രമായെത്തുന്നത് ആക്ഷന്‍ ഖിലാഡി അക്ഷയ് കുമാറാണ്. മലയാളത്തില്‍ പൃഥ്വിരാജും ശ്രേയ ശരണും ചെയ്ത കഥാപാത്രങ്ങളെ ഹിന്ദിയിലവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്. പഴയകാല നായകന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാകുന്നത്.

പോക്കിരി രാജയെന്ന പ്രൊജക്ട് അനൗണ്‍സ് ചെയ്ത സമയത്ത് ശ്രീയ ആരുടെ നായികയാവുമെന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ മമ്മൂട്ടിയ്ക്ക് നായികയെ നല്‍കാതെയാണ് വൈശാഖ് ചിത്രം തിയറ്ററുകളിലെത്തിച്ചത്. ബോളിവുഡിലെത്തുമ്പോഴും രാജയ്ക്ക് നായികയുണ്ടാവില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

English summary
Akshay Kumar will soon begin filming of Naam Hai Boss, a remake of Vyshakh's Malyalam film Pokkiri Raja (2010), and for the first time in his career there will be no love interest in his film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam