റിവോള്‍വര്‍ റാണി വന്നാല്‍ കെട്ടാമങ്കയാവും: കങ്കണ

By Lakshmi

അടുത്തിടെ പുറത്തുവന്ന ക്യൂന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നടി കങ്കണ റാണൗത്ത് നേടിയ പ്രശസ്തിയ്ക്ക് കണക്കില്ല. ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിര നായികമാരുടെ കൂട്ടത്തിലേയ്ക്ക് ഉയര്‍ന്നിരിയ്ക്കുകയാണ് കങ്കണ. അടുത്തിടെയായി ലഭിയ്ക്കുന്ന ചിത്രങ്ങളിലെല്ലാം കങ്കണയ്ക്ക് നല്ല കഥാപാത്രങ്ങളാണ് ലഭിയ്ക്കുന്നത്, അവയെല്ലാം താരം അതിമനോഹരമാക്കുന്നുമുണ്ട്.

ക്യൂനിന് ശേഷം കങ്കണ നായികയാവുന്ന ചിത്രമാണ് റിവോള്‍വര്‍ റാണി. ഏപ്രില്‍ 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. രണ്ടാഴ്ച മുമ്പാണ് റിവോള്‍വര്‍ റാണിയുടെ പ്രചാരണ പരിപാടികളെല്ലാം തുടങ്ങിയത്. ചിത്രത്തിന്റെ പ്രചാരണത്തിനായി മുംബൈയിലെത്തിയ കങ്കണ പറഞ്ഞൊരു കാര്യം കേട്ട് ആരാധകരെല്ലാം അക്ഷമരായി കാത്തിരിപ്പ് തുടങ്ങിയിരിയ്ക്കുകയാണ്.

Revolver Rani


റിവോള്‍വര്‍ റാണി പുറത്തിറങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ താന്‍ കെട്ടാമങ്കയായി നിന്നുപോകുമെന്നാണ് കങ്കണ പറയുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രം ഒരു കോമാളിയും സ്വപ്‌നലോകത്ത് ജീവിയ്ക്കുന്നവളാണെന്ന് കങ്കണ പറഞ്ഞു. മാത്രമല്ല ചിത്രത്തില്‍ ദൈര്‍ഘ്യമുള്ള ചുംബന രംഗവുമുണ്ട്. കങ്കണയും വീര്‍ ദാസുമായുള്ള അതി ഗാഡമായ ചുംബനരംഗമാണ് ചിത്രത്തിലുള്ളത്.

ചിത്രത്തിന്റെ തിരക്കഥ കേള്‍ക്കാന്‍ പോയപ്പോള്‍ എനിയ്‌ക്കൊപ്പം സഹോദരിയും ഉണ്ടായിരുന്നു. കഥ കേട്ടശേഷം ഈ ചിത്രത്തില്‍ അഭിനയിക്കേണ്ടെന്നാണ് അവള്‍ പറഞ്ഞത്. പക്ഷേ വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമായതിനാല്‍ ഞാന്‍ അത് സ്വീകരിക്കാന്‍ തയ്യാറാവുകയായിരുന്നു- കങ്കണ പറയുന്നു.

ചിത്രത്തില്‍ ഒരു രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് കങ്കണ എത്തുന്നത്. സായ് കപൂര്‍ ശ്രീവാസ്തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X