തൈമൂറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമെന്ന് നോറ, വൈറലായി കരീന കപൂറിന്റെ മറുപടി
ബോളിവുഡ് സിനിമാപ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. താരദമ്പതികളുടെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം എല്ലാവരും കാത്തിരിക്കാറുണ്ട്. സെയ്ഫിനും കരീനയ്ക്കുമൊപ്പം മകന്‍ തൈമൂര്‍ അലി ഖാനും സോഷ്യല്‍ മീഡിയയിലെ താരമാണ്. തൈമൂറിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. മകന്‌റെ വിശേഷങ്ങള്‍ താരദമ്പതികള്‍ എപ്പോഴും പങ്കുവെക്കാറുണ്ട്. തൈമൂറിന് പിന്നാലെ രണ്ടാമത്തെ കുഞ്ഞിനായുളള കാത്തിരിപ്പിലാണ് കരീനയും സെയ്ഫും. കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും ഗര്‍ഭിണിയായ വിവരം നടി എല്ലാവരെയും അറിയിച്ചത്.

തുടര്‍ന്ന് കരീന കപൂറിന്റെ ഗര്‍ഭകാല വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. അതേസമയം കരീന കപൂറിനോട് നടി നോറ ഫത്തേഹി നടത്തിയൊരു അഭ്യര്‍ത്ഥന വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തൈമൂറിനെ വിവാഹം കഴിക്കണമെന്ന ആഗ്രഹമാണ് നോഹ കരീനയോട് തുറന്നുപറഞ്ഞത്. ഇതിന് കരീന നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. കരീനയുടെ ചാറ്റ് ഷോയില്‍ അതിഥിയായി പങ്കെടുത്തപ്പോഴായിരുന്നു തൈമൂറിനെ കുറിച്ച് നോറ സംസാരിച്ചത്.
തൈമൂര്‍ വലുതാകുമ്പോള്‍ അവനുമായി എന്‍ഗേജ്ഡ് ആവാനോ വിവാഹം കഴിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നു. തായ്മൂറിന് പ്രായമാകുമ്പോള്‍, ഞാനും അവനും തമ്മിലുള്ള വിവാഹ നിശ്ചയത്തെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ചിന്തിക്കാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു എന്നാണ് കരീനയോട് നോറ പറഞ്ഞത്. ഇത് കേട്ട് ചിരിച്ച കരീന ഉടന്‍ നടിക്ക് മറുപടിയും നല്‍കി. ശരി, അവന് നാല് വയസാണായത്. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് ഞാന്‍ കരുതുന്നു. കരീന പറഞ്ഞു. ഇതിന് മറുപടിയായി കുഴപ്പമില്ല, ഞാന്‍ കാത്തിരിക്കാം എന്നായിരുന്നു തമാശരൂപേണ നോറയുടെ മറുപടി.
കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം


Click it and Unblock the Notifications