For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാന്‍ ഗര്‍ഭിണിയല്ല! എനിക്കിതൊന്നും കേള്‍ക്കേണ്ട കാര്യമില്ല'; നീതു കപൂറിനോട് നോറ ഫത്തേഹി

  |

  ബോളിവുഡിന്റെ ക്യൂട്ട് കപ്പിളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തങ്ങളുടെ കുഞ്ഞിന്റെ വരവ് പ്രഖ്യാപിച്ചതോടെ ആരാധകലോകം മുഴുവന്‍ അവര്‍ക്ക് പിന്നാലെയാണ്. ബോളിവുഡ് മാധ്യമങ്ങളാകെ ഇരുവരെയും സംബന്ധിച്ചുള്ള വാര്‍ത്തകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ്.

  ഷൂട്ടിങ്ങ് തിരക്കുകളിലായതിനാല്‍ തങ്ങളുടെ പ്രിയതാരങ്ങളെ കാണാനാകാത്തതിന്റെ സങ്കടവും പലരും പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യം കാരണം പലപ്പോഴും രണ്‍ബീറിന്റെ അമ്മ നീതു കപൂറാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കേണ്ടി വരുന്നത്.

  neetu

  സിനിമയില്‍ അത്ര സജീവമല്ലെങ്കിലും നീതു കപൂര്‍ ടെലിവിഷനില്‍ തിളങ്ങുന്ന താരമാണ്. കളേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡാന്‍സ് റിയാലിറ്റി ഷോയായ ഡാന്‍സ് ദീവാനെ ജൂനിയേഴ്‌സിന്റെ വിധികര്‍ത്താക്കളില്‍ ഒരാളാണ് നീതു. ഒപ്പം നടി നോറ ഫത്തേഹിയുമുണ്ട്.

  കുടുംബത്തില്‍ പുതിയ വിശേഷവാര്‍ത്ത എത്തിയതോടെ നീതു ഇപ്പോള്‍ സന്തോഷം കൊണ്ട് ആറാടുകയാണ്. ഷോയുടെ ഇടവേളയുടെ സമയത്ത് ഗര്‍ഭകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചും പ്രസവസങ്കീര്‍ണ്ണതകളെക്കുറിച്ചും സംസാരിക്കുന്നതിനിടെ നോറ ഫത്തേഹി അതിനിടയില്‍ പറഞ്ഞ കമന്റാണ് ഇപ്പോള്‍ ചിരിയ്ക്ക് വക നല്‍കുന്നത്.

  മറ്റുവിധികര്‍ത്താക്കളായ മാഴ്‌സി പെസ്റ്റോന്‍ജിയോടും ടെറന്‍സ് ലൂയിസിനോടും നീതു വളരെ ഗൗരവത്തോടെ പ്രസവത്തെക്കുറിച്ചും മറ്റും സംസാരിക്കുന്നതിനിടയില്‍ അതിനിടെ വന്ന നോറ ഫത്തേഹി ഞാന്‍ ഗര്‍ഭിണിയല്ല എന്ന് മാസ് ഡയലോഗും അടിച്ച് മാറിയിരുന്ന് വീഡിയോ ചെയ്യാനും റീല്‍സ് ഉണ്ടാക്കാനും ശ്രമിച്ചതിനെയാണ് മറ്റുള്ളവര്‍ ചേര്‍ന്ന് കളിയാക്കിയത്.

  neetu

  ഇതേക്കുറിച്ച് നോറ തന്നെ പകര്‍ത്തിയ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ അവിടെ സീരിയസായി സംസാരിക്കുന്നതിനിടെ എനിക്കിതൊന്നും കേള്‍ക്കാന്‍ താത്പര്യമില്ലാത്ത മട്ടില്‍ ഞാന്‍ ഗര്‍ഭിണിയല്ല എന്ന ഡയലോഗും പറഞ്ഞ് വീഡിയോ ഉണ്ടാക്കുകയാണ് നോറ. താങ്ക്‌സ് ഇപ്പോഴെങ്കിലും ലോകത്തെ ഇതറിയിച്ചല്ലോ എന്ന് പറഞ്ഞ് നോറയെ മറ്റുള്ളവര്‍ ചേര്‍ന്ന് കളിയാക്കുന്നതും വീഡിയോയില്‍ കാണാം.

  കഴിഞ്ഞ ഏപ്രില്‍ 14-നായിരുന്നു ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ആ ആഴ്ച തന്നെ ഇരുവരും കമിറ്റ് ചെയ്ത സിനിമകള്‍ ചെയ്തു തീര്‍ക്കുന്നതിനായി ഷൂട്ടിങ്ങ് ലൊക്കേഷനുകളിലേക്ക് മടങ്ങിയിരുന്നു. തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലാണ് ഇപ്പോള്‍ ആലിയ ഭട്ട്. അതിനിടെയാണ് കുടുംബത്തില്‍ സന്തോഷം പരത്തിയ പുതിയ വിശേഷവാര്‍ത്ത അറിയുന്നത്.

  അതേസമയം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസ് വരുന്ന സെപ്റ്റംബര്‍ 9-നാണ്. അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന, മൗനി റോയ് എന്നിവരും ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

  Read more about: nora fatehi pregnant
  English summary
  Nora Fatehi Says She Is Not Pregnant When Neetu Kapoor And Team Discussed About Labour Pain
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X