മതിലിന് പുറത്ത് കൂടി അമ്മയെ ഒരു നോക്ക് കണ്ട് മലൈകയുടെ മകൻ! ഹൃദയം തകരുന്ന വേദന പങ്കുവെച്ച് നടി

താരങ്ങളുടെ കൊവിഡ് വൈറസ് ബാധ ആരാധകരിൽ ആശങ്ക സൃഷ്ടിക്കാറുണ്ട്. ദിവസങ്ങൾക്ക് മുൻപായിരുന്നു നടി മലൈക അറോറയ്ക്കും കാമുകനും നടനുമായ അർജുൻ കപൂറിനും കൊവിഡ് പോസിറ്റീവായത്. അർജുൻ കപൂറിന് ആദ്യം സ്ഥിരീകരിക്കുകയും തൊട്ട് അടുത്ത ദിവസം മലൈകയുടേയും റിസൾട്ട് പോസിറ്റീവ് ആകുകയായിരുന്നു. താരങ്ങൾ തന്നെയാണ് കൊവിഡ് ബാധയെ കുറിച്ച് വെളിപ്പെടുത്തിയത് . നിലവിൽ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന സുഖമായി ഇരിക്കുന്നുണ്ടെന്നും താരങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു. വീടുകളിൽ ക്വാറന്റൈനിൽ കഴിയുകയാണ് ഇരുവരും.

, Malaika Arora,

സോഷ്യൽ മീഡിയയിൽ സജീവമാണ് താരങ്ങൾ. കഴിഞ്ഞ ദിവസം കൊവിഡ് വാക്സിൻ ആരെങ്കിലും കണ്ടു പിടിക്കു എന്ന് അഭ്യർഥിച്ച് മലൈക രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ സ്റ്റോറി റൂപത്തിലായിരുന്നു താരം ഇക്കാര്യം ആവശ്യപ്പെട്ടത്.ആരെങ്കിലും പെട്ടെന്ന് കോവിഡ് 19 വാക്സിൻ കണ്ടുപിടിക്കൂ, അതല്ലെങ്കിൽ യുവത്വം പാഴായിപ്പോകും- എന്നാണ് മലൈക കുറിച്ചത്. ചിരിക്കുന്ന കാർട്ടൂൺ ഫേസ് സഹിതമാണ് നടി പോസ്റ്റ് ചെയ്തത്. മലൈകയുടെ വാക്കുകൾ പ്രേക്ഷകരുടെഇടയിൽ ചർച്ച വിഷയമായിരുന്നു.

ഇപ്പോഴിത നടിയുടെ മറ്റൊരു പോസ്റ്റ് പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്. മതിലിന്റെ പുറത്ത് നിന്ന് മകനെ കാണുന്ന ചിത്രമാണ് മലസൈക പങ്കുവെച്ചത്. പ്രണയത്തിന് അതിരുകൾ ഇല്ല. സാമൂഹിക അകലം ഉള്ളതിനാൽ ഞങ്ങൾ പരസ്പരം കാണാനും സംസാരിക്കാനും ഇപ്പോൾ ഒരു വഴി കണ്ടെത്തുന്നുണ്ട് . അടുത്ത കുറച്ച് ദിവസങ്ങളായി എന്റെ രണ്ട് കുഞ്ഞുങ്ങളെയും കെട്ടിപ്പിടിക്കാൻ കഴിയാത്തവിധം എന്റെ ഹൃദയം തകരുമ്പോൾ അവരുടെ മധുരമുള്ള മുഖങ്ങൾ നോക്കുന്നത് എനിക്ക് വളരെയധികം ധൈര്യവും ഊർജ്ജവും നൽകുന്നു. മകന്റേയും വളർത്തു നായയുടേയും ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് നടി കുറിച്ചു.

നടിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സുഹൃത്തുക്കളും സഹപ്രവർത്തകരും കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ ചിത്രത്തെ ഏറെ സ്നേഹിക്കുന്നു എന്ന് കുറിച്ച് കൊണ്ട് സഹോദരി അമൃത അറോറ രംഗത്തെത്തിയിരുന്നു. നിറയെ സ്നേഹം എന്നും അമൃത കുറിച്ചു. വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ കുഞ്ഞുങ്ങളെ കെട്ടിപ്പിടിക്കാൻ കഴിയുമെന്ന് നടി ബിപാഷ ബസു കുറിച്ചു. നടിക്ക് രോഗശാന്തിയും നേർന്നിട്ടുണ്ട്.

അതേസമയം മലൈകയുടെ കൊവിഡ് റിസൾട്ട് പുറത്തു വരുന്നതിന് മുൻപ് തന്നെ നടിയുടെ റിസൽട്ട് സമൂ​ഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. . ഇതിനെതിരെ താരത്തിന്റെ സഹോദരി അമൃത അറോറയും രം​ഗത്തെത്തിയിരുന്നു. സഹോദരി രൂക്ഷ വിമർശനമായിരുന്നു ഉന്നയിച്ചത്., എവിടെ നിന്ന് എങ്ങനെ കിട്ടിയെന്ന ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുമ്പോൾ കിട്ടുന്ന ആനന്ദമെന്താണെന്നാണ് അമൃത ചോദിച്ചിരുന്നു.

മലൈകയുടെ പോസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X