ഷാരൂഖിനെക്കുറിച്ചുളള ആ രഹസ്യം പരസ്യമാക്കി ഭാര്യ ഗൗരി ഖാൻ!! ഇത് താരം ചോദിച്ചു വാങ്ങിയത്...
ബോളിവുഡിലെ മാതൃക ദമ്പതിമാരാണ് ഷാരൂഖ് ഖാനും ഗൗരിഖാനും, മാതൃക ദമ്പതിമാർ എന്നതിലുപരി ബോളിവുഡിലെ സ്റ്റൈലിഷ് ദമ്പതികളും ഇവർ തന്നെയാണ്. വളരെ കൂൾ ആന്റ് ഹാപ്പി ഫാമിലിയാണ് ഷാരൂഖിന്റേത്. ഇപ്പോഴിത ഷാരൂഖിനെ പറ്റിയുള്ള രഹസ്യം ഭാര്യ ഗൗരി ഖാൻ വെളിപ്പെടുത്തിയിരിക്കുകയാണ്. സ്റ്റൈലീഷ് ദമ്പതിമാർക്കുള്ള പുരസ്കാരം ഏറ്റു വാങ്ങുന്നതിനിടെയാണ് താരപത്നി ആ രഹസ്യം പരസ്യമാക്കിയത്.

മേക്കപ്പിന് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് ഷാരൂഖാണെന്നാണ് ഗൗരിയുടെ വെളിപ്പെടുത്തൽ. ഷാരൂഖിന് ഒരുങ്ങാൻ കൂടുതൽ സമയം വേണമെന്നും തങ്ങൾ തയ്യാറാകാൻ ഒരു മണിക്കഊർ മതിയെങ്കിൽ ഷാരൂഖിന് മൂന്ന് മണിക്കൂർ വേണമെന്നും ഗൗരി പറഞ്ഞു.
സ്റ്റൈലുമായി ബന്ധപ്പെട്ട് തനിയ്ക്ക് ഒന്നും ചെയ്യാനില്ലെന്ന് പറയുന്ന ഒരാളെ കുറിച്ച് തനിയ്ക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഗൗരി ഖാൻ ഷാരൂഖിനെ ട്രോളിയത്. ഞങ്ങളൊരു പാർട്ടിക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ ഞാൻ 20 മിനിട്ടിൽ റെഡിയാകും. പക്ഷേ ഷാരൂഖിന് മൂന്ന് മണിക്കൂർ വേണമെന്നും ഗൗരി പറഞ്ഞു. ഈ വീഡിയോ താര പത്നി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുമുണ്ട്. 1991ലായിരുന്നു ഇവരുടയും വിവാഹം. അബ്രം, സുഹാന, ആര്യൻ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്


Click it and Unblock the Notifications