For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശീർഷാസനം ചെയ്ത അനുഷ്ക ശർമ, നിറവയർ കാണിച്ച് സോഹ അലിഖാൻ,ഗർഭകാലത്തെ നടിമാരുടെ യോഗാഭ്യാസം

  |

  ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധാലുക്കളാണ് താരങ്ങൾ. സിനിമാ തിരക്കുകൾക്കിടയിലും ഫിറ്റ്നസിന് വളരെയധികം പ്രധാന്യം കൊടുക്കാറുണ്ട്. സ്ഥിരമായി യോഗ ചെയ്യുന്നതുൾപ്പടെയുളള ചിത്രങ്ങളും മറ്റും പ്രേക്ഷകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. ഗർഭകാലത്തും ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചക്കും തയ്യാറല്ലിവർ. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും നടിമാർ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

  ഗർഭകാലത്തുളള ചെറിയ യോഗാഭ്യാസങ്ങൾ ശരീരിക ക്ഷമത വര്‍ധിപ്പിക്കുകയും സുഖ പ്രസവം ലഭിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സുഖപ്രവത്തിനായി മാനസികവും ശാരീരികവുമായി തയാറാകാന്‍ യോഗ സഹായിക്കുന്നതായും പഠനങ്ങള്‍ പറയുന്നുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ചിത്രമായിരുന്നു നിറവയറുമായുള്ള അനുഷ്ക ശർമയുടെ യോഗാഭ്യാസം. താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു. അനുഷ്ക മാത്രമല്ല മുൻപും ഗർഭകാലത്ത് സമാനമായ യോഗാഭ്യാസവുമായി നടിമാർ രംഗത്തെത്തിയിരുന്നു. കൂടുതൽ അറിയാം....

  നിറവയറുമായി ശീർഷാസനം ചെയ്യുന്ന ചിത്രമാണ് അനുഷ് പങ്കുവെച്ചത്. യോഗയ്ക്ക് എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ പ്രസവകാലത്തിനു മുമ്പ് ഞാൻ ചെയ്തിരുന്ന എല്ലാക്കാര്യങ്ങളും ഈ സമയത്തും ചെയ്യാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ തനിച്ചല്ല മറ്റാരുടെയെങ്കിലും സഹായത്തോടു കൂടി മാത്രം.കഴിഞ്ഞ കുറേ വർഷങ്ങളായി ശീർഷാസന ചെയ്യുന്നു. ശരീരത്തിന്റെ പിന്തുണയ്ക്കായി ഭിത്തി ഉപയോഗിച്ചു. ബാലൻസ് ചെയ്ത് നിൽക്കാനും കൂടുതൽ സുരക്ഷയ്ക്കായും ഭർത്താവ് സഹായിച്ചു. ഈഫ ഷ്രോഫ് എന്ന എന്റെ യോഗഅധ്യാപികയുടെ മേല്‍നോട്ടത്തോടെയാണ് ഇതു ചെയ്തത്. അവർ ഓൺലൈൻ വഴി എനിക്ക് നിർദേശങ്ങൾ നൽകിയിരുന്നു. ഗർഭിണിയായിരിക്കുന്ന സമയത്തും യോഗ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം.'-അനുഷ്ക ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചു.

  അനുഷ്കയ്ക്കൊപ്പം അമ്മയാകാൻ തയ്യാറെടുക്കുകയാണ് നടി കരീന കപൂറും. നടിയും ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ല. ഗർഭിണിയാണെന്നു കരുതി തന്റെ ദിനചര്യയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ആ പഴയ ഡയറ്റും മറ്റുമാണ് നടി ഫോളോ ചെയ്യുന്നതെന്നും കരീന പറയുന്നു. ഗർഭകാലത്തും തന്റെ ജോലിയിൽ സജീവമാണ് നടി.

  ഫിറ്റ്നസ് പ്രേമിയാണ് നടി സോഹ അലിഖാനും. അനുഷ്കയെ പോലെ തന്നെ ഗർഭകാലത്തെ യോഗാഭ്യാസത്തിന്റെ പേരിൽ നടിയ്ക്കും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. നിറ വയറുമായി യോഗ ചെയ്യുന്ന ചിത്രങ്ങളായിരുന്നു നടി അന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് .യുദ്ധത്തിന് തയ്യാറെടുക്കാം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന് വന്‍ വിമര്‍ശനമാണ് അന്ന് സൈബര്‍ ലോകത്തുനിന്നും ഉയര്‍ന്ന് വരുന്നത്.

  Drsulphi Noohu About Virat Kohli's Viral Photo | FilmiBeat Malayalam

  ഗർഭകാലത്ത് നിറ വയറുമായി യോഗ ചെയ്യുന്ന ചിത്രങ്ങൾ മിസ്സ് യൂണിവേഴ്സും നടിയുമായ ലാറ ദത്തയും പങ്കുവെച്ചിരുന്നു. 2012 ലായിരുന്നു നടി ഒരു പെൺകുട്ടിയ്ക്ക് ജന്മം നൽകിയത്. യോഗ ജീവിതത്തിൽ സ്ഥിരമാക്കിയ താരം ഗർഭകാലത്തും ഇത് തുടർന്നിരുന്നു. കൂടാതെ ഗർഭകാലത്ത് യോഗ ചെയ്യുന്നതിന്റെ നല്ല വശങ്ങളെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു.

  Read more about: anushka sharma kareena kapoor
  English summary
  Not Only Anushka Sharma, Kareena Kapoor And Lara Dutta Are Also Practised Yoga During Pregnancy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X