For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയെ പ്രണയിക്കുമ്പോള്‍ ഞങ്ങള്‍ ലിവിങ് റിലേഷനിലാണ്; ശ്രീശാന്തടക്കം ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ വന്ന ആരോപണം

  |

  ക്രിക്കറ്റ് താരങ്ങളോട് പ്രണയം തോന്നിയിട്ടുള്ള നിരവധി ബോളിവുഡ് സുന്ദരിമാരുണ്ട്. പലരുടെയും പ്രണയം ശക്തമാവുകയും അത് വിവാഹത്തിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ മറ്റ് ചിലര്‍ വലിയ വിവാദങ്ങളുണ്ടാക്കിയിട്ടാണ് വേര്‍പിരിഞ്ഞ് പോവുന്നത്. അത്തരത്തില്‍ ആരാധകര്‍ക്ക് സുപരിചിതമായ ചില പ്രണയകഥകള്‍ വൈറലാവുകയാണിപ്പോള്‍.

  യുവരാജ് സിംഗും നടി ദീപിക പദുക്കോണും തമ്മിലുണ്ടായിരുന്ന പ്രണയം മുതല്‍ ശ്രീശാന്തിന്റെ വരെ പ്രണയകഥകള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. പല താരങ്ങളും വേര്‍പിരിയലിന് ശേഷമാണ് പങ്കാളിയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിട്ടുള്ളത്. വിശദമായി വായിക്കാം..

  മലയാളത്തിന് ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗമായതിന് പിന്നാലെ താരം നടി നികേഷ പട്ടേലുമായി ഇഷ്ടത്തിലായി. എന്നാല്‍ ശ്രീശാന്തിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് നികേഷ നടത്തിയത്. ശ്രീയുടെ ഇപ്പോഴത്തെ ഭാര്യയായ ഭുവനേശ്വരിയുമായി ഡേറ്റിങ്ങ് നടത്തുമ്പോള്‍ താനും ശ്രീശാന്തും ലിവിങ് റിലേഷനിലായിരുന്നെന്നാണ് നികേഷ വെളിപ്പെടുത്തിയത്.

  സ്ത്രീകളോട് അനാദരവ് കാണിക്കുന്ന ആളാണ് ശ്രീശാന്തെന്നും നടി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു. മാത്രമല്ല ശ്രീശാന്ത് പരസ്യമായി മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതൊക്കെ വലിയ വാര്‍ത്തകളായി മാറിയിരുന്ന സംഭവങ്ങളാണ്.

  Also Read: വൈകുന്നേരം കഴിച്ചാല്‍ പിന്നൊന്നും കഴിക്കില്ല; നൂലുണ്ടയില്‍ നിന്നുള്ള വമ്പന്‍ മേക്കോവറിനെ കുറിച്ച് നടന്‍ വിജീഷ്

  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ വലിയ ബാറ്റ്മാന്‍മാരില്‍ ഒരാളാണ് രോഹിത് ശര്‍മ്മ. നിലവില്‍ ഭാര്യ റിതിക സജേദിനും മകള്‍ സമൈരയ്ക്കുമൊപ്പം സന്തുഷ്ടനായി ജീവിക്കുകയാണ് താരം. എന്നാല്‍ റിതികയുമായിട്ടുള്ള വിവാഹത്തിന് മുന്‍പ് രോഹിത് ബോളിവുഡ് സുന്ദരി സോഫിയ ഹയാത്തുമായി ഇഷ്ടത്തിലായിരുന്നു.

  2012 ലാണ് താരങ്ങള്‍ പ്രണയത്തിലായത്. ഇരുവരെയും ഒരുമിച്ച് പല പാര്‍ട്ടികളിലും കണ്ടതോടെ ഗോസിപ്പുകള്‍ വരികയും ചെയ്തു. എന്നാല്‍ പരസ്യമായി തന്നെ അംഗീകരിക്കാന്‍ രോഹിത്തിന് കഴിയാത്തത് നടിയെ ചൊടിപ്പിച്ചു. രോഹിത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് സോഫിയ ഉയര്‍ത്തിയത്. രോഹിത്തിനെ പ്രണയിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഒരു മാന്യനായ വ്യക്തിയെ തേടുകയാണെന്ന് നടി സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തു.

  രോഹിത് ശര്‍മ്മയുടെ പിന്മാറ്റത്തിന് പിന്നില്‍ വിരാട് കോലിയ്ക്കും പങ്കുള്ളതായിട്ടും സോഫിയ ആരോപിച്ചു. മാത്രമല്ല ആദ്യ കൂടി കാഴ്ചയില്‍ മാത്രമേ അദ്ദേഹം തന്നെ ചുംബിച്ചതുള്ളുവെന്നും സോഫിയ പരസ്യമായി പറഞ്ഞു.

  Also Read: മദ്യപാന സീന്‍ പറ്റില്ല, മലയാളി നടി ഉപേക്ഷിച്ചത് കീര്‍ത്തിയ്ക്ക് സൗഭാഗ്യമായി; മഹാനടി സിനിമയെ പറ്റി നിര്‍മാതാവ്

  ക്രിക്കറ്റ്-ബോളിവുഡ് പ്രണയത്തില്‍ ഏറ്റവും ശ്രദ്ധേയരായ താരങ്ങളാണ് രവി ശാസ്ത്രിയും അമൃത സിംഗും. 1980 കളിലാണ് രവി ശാസ്ത്രി ക്രിക്കറ്റില്‍ സജീവമായിരുന്നത്. അക്കാലത്ത് യുവാക്കളുടെ മനം കവര്‍ന്ന നടിയാണ് അമൃത. ഇരുവരും ശക്തമായി തന്നെ പ്രണയിച്ചു. ഒരു മാഗസിനില്‍ അവരുടെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു.

  എന്നാല്‍ മോശം സാഹചര്യത്തിലാണ് ഈ ബന്ധം അവസാനിച്ചത്. അമൃത അവളുടെ കരിയര്‍ ഉപേക്ഷിച്ച് വീട്ടമ്മയാവണമെന്നാണ് രവി ആഗ്രഹിച്ചത്. കരിയര്‍ ഒപ്പം വേണമെന്നുള്ളതിനാല്‍ അമൃത ഈ ബന്ധം അവസാനിപ്പിച്ചു. ഒരു നടി ഭാര്യയാവണമെന്നല്ല എന്റെ ആഗ്രഹം. എന്റെ ഭാര്യ വീട്ടിലുണ്ടാവണമെന്ന് ഒരു അഭിമുഖത്തില്‍ രവി ശാസ്ത്രി പറഞ്ഞു.

  ഇതില്‍ വിശദീകരണവുമായി അമൃതയുമെത്തി. ഞാനിപ്പോള്‍ എന്റെ കരിയറില്‍ സജീവമാണ്. ചിലപ്പോള്‍ ഞാനത് ഉപേക്ഷിച്ച് കുടുംബിനിയും അമ്മയുമാകാന്‍ തയ്യാറാണ്. അതിന് പക്ഷേ കുറച്ച് സമയം വേണമെന്നുമാണ് അമൃതയുടെ അഭിപ്രായം.

  Also Read: നാ​ഗചൈതന്യയെ ഉപേക്ഷിച്ച് എന്നെ വിവാഹം കഴിക്കൂ; ആവശ്യത്തോട് സമാന്ത അന്ന് നൽകിയ മറുപടി

  Recommended Video

  Tovino Thomas: ടോവിനോയെ തല്ലുമാലയാക്കി ജനം, ഒടുവിൽ കൂട്ടിൽ കേറി ഒളിക്കുന്ന കണ്ടോ | *

  യുവരാജ് സിംഗും നടി ദീപിക പദുക്കോണും വളരെ കുറച്ച് കാലമേ പ്രണയിച്ചിരുന്നുള്ളു. എന്നാല്‍ വളരെ മോശമായ സാഹചര്യത്തിലാണ് താരങ്ങള്‍ ഈ ബന്ധം അവസാനിപ്പിച്ചത്. ദക്ഷിണാഫ്രിക്ക പര്യടനടത്തിന് ശേഷം തിരിച്ചെത്തിയ യുവരാജും ദീപികയും കണ്ടുമുട്ടുകയും വളരെ പെട്ടെന്ന് അടുപ്പത്തിലാവുകയും ചെയ്തു. രണ്ടാളും ഒന്നിച്ച് പരിപാടികളില്‍ പങ്കെടുത്തതോടെ വാര്‍ത്തകളിലും നിറഞ്ഞു.

  എന്നാല്‍ ബ്രേക്കപ്പിന് ശേഷം യുവരാജിന്റെ സ്വഭാവമാണ് ഇതിന് കാരണമെന്ന് ദീപിക ആരോപിച്ചു. യുവരാജ് വളരെ പൊസസീവ് ആണ്. എന്റെ കരിയറില്‍ പോലും അദ്ദേഹം ഇടപെട്ടു. ഇത് ഞങ്ങളുടെ ബന്ധത്തില്‍ കുഴപ്പങ്ങളുണ്ടാക്കി. അങ്ങനെയാണ് വേര്‍പിരിയലുണ്ടാവുന്നതെന്നാണ് നടി പറഞ്ഞത്.

  Read more about: sreeshanth
  English summary
  Not Only Urvashi Rautela and Rishabh Pant, These Bollywood Stars And Cricketers Publically Bashed Each Other
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X