സാനിയ മിര്‍സയുടെ ജീവിതകഥ സിനിമയാക്കുന്നില്ലെന്ന് ഫറാ ഖാന്‍
സാനിയ മിര്‍സയുടെ ജീവിതകഥ സിനിമയാക്കുന്നുവെന്ന വാര്‍ത്തകളെ പാടെ തള്ളി സംവിധായിക ഫറാ ഖാന്‍.
എവിടെ നിന്നാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പൊങ്ങി വരുന്നത് അറിയില്ലെന്നും ഫറ ഖാന്‍.സാനിയാ മിര്‍സയുടെ ബയോപിക് സിനിമയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഫറാ ഖാന്‍ ഇങ്ങനെ പ്രതികരിച്ചത്.

തനിക്ക് ഇപ്പോള്‍ ഇത്തരത്തിലുള്ള പദ്ധതികളൊന്നുമില്ല.ഇങ്ങനെ ഒരാശയം പങ്കുവെച്ച സ്ഥിതിക്ക് ഞാന്‍ അതേക്കുറിച്ച്ആലോചിക്കാമെന്നും ഫറ പറഞ്ഞു.
വനിതാ ഡബിള്‍സ് ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയപ്പോള്‍ സാനിയയെക്കുറിച്ച് ഫറാ ഖാന്‍ ബയോപിക് സിനിമ ചെയ്യാന്‍ ഉദ്ദേശ്യിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വന്നത്.


Click it and Unblock the Notifications











