2020ല്‍ എറ്റവും സ്വാധീനം ചെലുത്തിയ നൂറ് പേരില്‍ ആയുഷ്മാന്‍ ഖുറാന,ടൈംസ് പട്ടികയില്‍ ഇടംപിടിച്ച് നടന്‍
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന നടനാണ് ആയുഷ്മാന്‍ ഖുറാന. വ്യത്യസ്തമാര്‍ന്ന സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടന്‍ ശ്രദ്ധിക്കപ്പെട്ടത്. അവതാരകനായും ഗായകനായും തിളങ്ങിയ ശേഷമാണ് ആയുഷ്മാന്‍ ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറിയത്. അതേസമയം അയുഷ്മാന്‍ ഖുറാനയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. 2020ല്‍ ലോകത്തില്‍ എറ്റവും സ്വാധീനം ചെലുത്തിയ നൂറ് പേരുടെ പട്ടികയില്‍ ഇടംപിടിച്ചതിന്റെ സന്തോഷമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്.

ടൈംസ് പുറത്തുവിട്ട പട്ടികയില്‍ ഈ വര്‍ഷം ഇടംപിടിച്ച ഏക ഇന്ത്യന്‍ താരം കൂടിയാണ് ആയുഷ്മാന്‍. ലോകത്തിലെ എറ്റവും സ്വാധീനമുളള 100പേരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. ലിസ്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ഖുറാന സന്തോഷം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പിന്നാലെ ആയുഷ്മാനെ അഭിനന്ദിച്ച് സുഹൃത്തും നടിയുമായ ദീപിക പദുകോണും എത്തിയിരുന്നു. 1.3 ബില്യണിലധികം ജനസംഖ്യയുളള രാജ്യമാണ് ഇന്ത്യ. ഇവരില്‍ ഒരു ചെറിയ ശതമാനം മാത്രമാണ് അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നത്.
ആയുഷ്മാന്‍ ഖുറാന അവരില്‍ ഒരാളാണ്. കഴിവും കഠിനാദ്ധ്വാനവുംകൊണ്ടാണ് നിങ്ങള്‍ ഇവിടെ വരെയെത്തിയത്. അതിലുപരി നിങ്ങളുടെ ക്ഷമയും നിര്‍ഭയത്വവുമുണ്ട്. സ്വപ്‌നം കാണുന്നവര്‍ക്ക് നിങ്ങളുടെ ഉയര്‍ച്ച എന്നും ഒരു പ്രചോദനമായിരിക്കും. ദീപിക ആയുഷ്മാനെ അഭിനന്ദിച്ചുകൊണ്ട് കുറിച്ചു. അതേസമയം ടിവി ഷോകളില്‍ നിന്നും ബോളിവുഡിലേക്ക് എത്തിയ താരം കൂടിയാണ് ആയുഷ്മാന്‍ ഖുറാന. 2012ല്‍ പുറത്തിറങ്ങിയ വിക്കി ഡോണറാണ് നടന്റെ ആദ്യ ചിത്രം. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി നടന്‍ മാറിയിരുന്നു.
Recommended Video
വിക്കി ഡോണറിന് പിന്നാലെ നിരവധി ശ്രദ്ധേയ സിനിമകള്‍ ആയുഷ്മാന്‍ ഖുറാനയുടെതായി പുറത്തിറങ്ങിയിരുന്നു. 2018ല്‍ പുറത്തിറങ്ങിയ അന്ധാദുന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മികച്ച നടനുളള ദേശീയ പുരസ്‌കാരം ആയുഷ്മാന്‍ ഖുറാനയ്ക്ക് ലഭിച്ചത്. ചിത്രത്തില് അന്ധനായ പിയാനിസ്റ്റായിട്ടാണ് നടന്‍ അഭിനയിച്ചിരുന്നത്. മുന്‍പ് 2013ല്‍ ഫോബ്‌സ് ഇന്ത്യയുടെ നൂറ് പേരുടെ ലിസ്റ്റിലും ആയുഷ്മാന്‍ ഖുറാന ഇടംപിടിച്ചിരുന്നു.


Click it and Unblock the Notifications











