ആലിയ-അര്‍ജുന്‍ പബ്ലിക് ചുംബനം
ബോളിവുഡിലെ പുതിയ താരസുന്ദരി ആലിയ ഭട്ടും യുവതാരം അര്‍ജുന്‍ കപൂറും പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ ഇറങ്ങാന്‍ തുടങ്ങിയിട്ട് നാളു കുറച്ചായി. പലതരം റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും രണ്ടുപേരും അവയോടൊന്നും ഇതുവരെ പ്രതികരിച്ചുകണ്ടിട്ടില്ല. ഇപ്പോള്‍ ഒന്നിച്ചഭിനയിച്ച 2 സ്‌റ്റേറ്റ്‌സ് എന്ന ചിത്രം കൂടി റിലീസായപ്പോള്‍ കൂടുതല്‍ ചൂടോടെയാണ് പ്രണയഗോസിപ്പുകള്‍ പരക്കുന്നത്.
2 സ്റ്റേറ്റ്‌സില്‍ രണ്ടുപേരും ചുംബനരംഗങ്ങളിലും ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അതൊക്കെ നോക്കി ഗോസിപ്പിറക്കാന്‍ തുടങ്ങിയാല്‍ അതിനേ നേരമുണ്ടാകൂ. പക്ഷേ അതേ കളി പബ്ലിക്കായി കളിച്ചാല്‍ ആരെങ്കിലും കഥകള്‍ മെനയാതിരക്കുമോ?. 2 സ്‌റ്റേറ്റ്‌സിന്റെ പ്രമോഷന് വേണ്ടി ഒരു ടിവി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആലിയയും അര്‍ജുനും പരസ്യമായി ചുംബിച്ചത്.

ആലിയ പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെയാണ് ആലിയ അര്‍ജുന്റെ കവിളില്‍ ചുംബിച്ചത്. പക്ഷേ അത് കിട്ടിയ അര്‍ജുന്‍ ആകെ പരുങ്ങിപ്പോയി. ഇതേ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി മുംബൈയിലെ ഒരു കോളെജില്‍ ചെന്നപ്പോള്‍ കുട്ടികള്‍ ഇവരോട് ചുംബനത്തെക്കുറിച്ചുള്ള ചോദ്യം ചോദിച്ചു. അപ്പോള്‍ തങ്ങളുടെ ചുംബനം സ്‌ക്രീനില്‍ കാണാമെന്നും അതൊക്കെ പബ്ലിക്കായി ചെയ്യാനുള്ളതല്ലെന്നായിരുന്നു ഇവരുടെ മറുപടി.


Click it and Unblock the Notifications











