ആ പ്രണയം തകർന്നു, ഇപ്പോൾ ഞാൻ സിംഗിൾ, പ്രണയ തകർച്ചയെ കുറിച്ച് നടൻ

താരങ്ങളുടെ പ്രണയവും ബ്രേക്കപ്പുമൊക്കെ വാര്‍ത്തകളിൽ ഇടം പിടിക്കാറുണ്ട്. ലവ് സ്റ്റോറികളെക്കാലും പ്രേക്ഷക ശ്രദ്ധ ലഭിക്കുന്നത് ബ്രക്കപ്പ് കഥകൾക്കാണ്. ഇപ്പോഴിത പ്രണയ തകർച്ചയെ കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം അമിത് സാദ്. മോഡലും നടിയുമായ ഇന്നബെൽ ഡാസിൽവയുമായുള്ള പ്രണയത്തെ കുറിച്ചാണ് അമിത് വെളിപ്പെടുത്തിയിരിക്കുന്നത്. മുംബൈയ് മിററിനേടാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ താരങ്ങളുടെ ബ്രേക്കപ്പിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു എന്നാൽ അമിത് ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല.

anna bella-amith

പ്രണയ തകർച്ചയെ കുറിച്ച് താരം പറ‍ഞ്ഞത് ഇങ്ങനെയായിരുന്നു. എന്റെ പ്രണയം തകർന്നു എന്നത് സത്യമാണ്. ഇപ്പോൾ തന്നെ പൂർണ്ണമായും സിംഗിളാണ്. പ്രണത്തിലാവാൻ താൻ തയ്യാറാണെന്നും താരം പറയുന്നു. ജിമ്മിൽ വെച്ചാണ് അന്നയെ താൻ ആദ്യമായി കാണുന്നത്. സിനിമയ്ക്ക് വേണ്ടി ബോഡി വർക്കൗട്ട് ചെയ്യാനായി എത്തിയതായിരുന്നു അമിത്. ഒരു മത്സരത്തിനു വേണ്ടി ബോഡി ബിൽഡ് ചെയ്യാനായി എത്തിയതായിരുന്നു അന്നബെൽ അവിടെ എത്തിയത്. പിന്നീട് രാം ഗോപാൽ വർമ്മയുടെ സർകാർ 3 ലും ഇവർ ഒരുമിച്ചെത്തിയിരുന്നു.

പ്രണയബന്ധത്തിൽ ഇരുവരും സീരിയസ് ആയിരുന്നു. എന്നാൽ ഒന്നിച്ചു പോകാൻ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് വേർപിരിയുകയായിരുന്നു. എന്നാൽ ഇപ്പോഴും താരങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നും അടുത്തവൃത്തങ്ങൾ പറയുന്നുണ്ട്. 2018 ലാണ് അമിത് - അന്നബെൽ പ്രണയം വാർത്തകളിൽ ഇടം പിടിച്ചത്. ഇവർ ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ബ്രേക്കപ്പായതിനെ തുടർന്ന് ഈ ചിത്രങ്ങളൊക്കെ അമിത സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് നീക്കം ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X