ഒകെ ജാനുവിന്റെ ആദ്യ ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍!
ബോളിവുഡില്‍ 2017ലെ പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന ഒകെ ജാനു.
ബോളിവുഡില്‍ 2017ലെ പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറും ഒന്നിക്കുന്ന ഒകെ ജാനു. മണിരത്‌നം സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം ഒകെ കണ്‍മണിയുടെ റീമേക്കാണ് ഒകെ ജാനു. 1400 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
നാലു കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്‌സോഫീസില്‍ നേടിയത്. പ്രശസ്ത ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ഷാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. അവധി ദിവസങ്ങളായ ശനിയും ഞായറും ചിത്രത്തിന്റെ കളക്ഷന്‍ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫിത്തൂര്‍ എന്ന ചിത്രത്തിന് ശേഷം ആദിത്യ റോയ് കപൂര്‍ നായകനായി എത്തിയ ചിത്രമാണ് ഒകെ ജാനു. ആവറേജ് പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ലീല സാംസണ്‍, നസുറുദ്ദീന്‍ ഷാ, കിത്തു ഗിഡ്വാനി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അതേസമയം ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഹോളിവുഡ് ചിത്രം റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് ഇന്ന് തിയേറ്ററുകളില്‍ എത്തി. ഇന്ത്യയിലടക്കം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.


Click it and Unblock the Notifications











