പ്രിയങ്കയുമായി പഞ്ചാരയിടിക്കാന്‍ പോകണമെന്ന് ഷാരൂഖ്; വഷളനെന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

By Desk

ബോളിവുഡിലെ പവര്‍ കപ്പിളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. 30 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇരുവരുടേയും ദാമ്പത്യ ജീവിതം. ഷാരൂഖ് ഖാന്‍ സിനിമയിലെത്തുന്നതിനൊക്കെ ഒരുപാട് മുമ്പ് തന്നെ ഗൗരിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇന്നും ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് ഷാരൂഖും ഗൗരിയും. ഇരുവരുടേയും സിനിമയെ വെല്ലുന്ന പ്രണയകഥ ആരാധകര്‍ക്ക് പ്രചോദനമായി മാറാറുണ്ട്. ഗൗരിയോടുള്ള തന്റെ പ്രണയത്തെക്കുറിച്ച് പലപ്പോഴായി ഷാരൂഖ് ഖാന്‍ വാചാലനാകാറുണ്ട്.

ബോളിവുഡിലെ താരരാജാവാണ് ഷാരൂഖ് ഖാന്‍. ആരാധികമാരായി സൂപ്പര്‍ നായികമാര്‍ വരെയുണ്ട്. എന്നാല്‍ ഷാരൂഖ് ഖാന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിട്ടില്ല. നാളിതുവരെ ഷാരൂഖ് ഖാന്റെ പേര് ഒരിക്കല്‍ മാത്രമാണ് മറ്റൊരു നടിയോടൊപ്പം ചേര്‍ത്തുവെക്കപ്പെട്ടിട്ടുള്ളത്. ഡോണില്‍ തനിക്കൊപ്പം അഭിനയിച്ച പ്രിയങ്ക ചോപ്രയും ഷാരൂഖ് ഖാനും തമ്മില്‍ അടുപ്പത്തിലായെന്നായിരുന്നു ആ ഗോസിപ്പ്.

Shahrukh Khan

ഓണ്‍ സ്‌ക്രീനിലെ മികച്ച ജോഡിയായ ഷാരൂഖും പ്രിയങ്കയും ഓഫ് സ്‌ക്രീനിലും അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ആ അടുപ്പം അതിരുകടന്നു പോയെന്നാണ് ഗോസിപ്പ് കോളങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിനിടെ ഇപ്പോഴിതാ പ്രിയങ്കയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഷാരൂഖ് ഖാന്റെ പഴയൊരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. 2010 ല്‍ നിന്നുള്ളതാണ് സോഷ്യല്‍ മീഡിയ വീണ്ടും കുത്തിപ്പൊക്കിയെടുത്തിരിക്കുന്ന ഈ ട്വീറ്റ്.

''എന്റെ ഷോള്‍ഡര്‍ വേദനിക്കുന്നുണ്ട്. അതിനാല്‍ ചില ട്രീറ്റ്‌മെന്റുകള്‍ ചെയ്യുകയാണ്. അതിന് ശേഷം വേണം എനിക്ക് പ്രിയങ്കയോട് പഞ്ചാരയടിക്കാന്‍, വൈകിട്ടത്തെ ഗീരനത്തോണില്‍ വച്ച്. വീട്ടില്‍ വച്ച് ചൈനീസ് ഭക്ഷണവും കഴിക്കണം'' എന്നായിരുന്നു ഷാരൂഖ് ഖാന്റെ ട്വീറ്റ്. ട്വീറ്റ് വൈറലായതോടെ ഷാരൂഖ് ഖാനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് എത്തുന്നത്. ആരാധകര്‍ എത്ര പ്രതിരോധിച്ചാലും ഷാരൂഖ് ഒരു വൃത്തികെട്ടവനും കോഴിയാണെന്നുമാണ് ചിലരുടെ വിമര്‍ശിക്കുന്നത്.

എന്നാല്‍ ഷാരൂഖിനെ പിന്തുണച്ചും ആരാധകര്‍ എത്തുന്നുണ്ട്. ഷാരൂഖിന്റെ ട്വീറ്റ് വെറും തമാശയാണെന്നും അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടതില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. മുമ്പൊരിക്കല്‍ തനിക്ക് ഐഫോണ്‍ സമ്മാനിച്ച റിതേഷ് ദേശ്മുഖിനോട് തന്നെ കല്യാണം കഴിക്കുമോ എന്ന് ഷാരൂഖ് ചോദിച്ചുണ്ട്, അതിനര്‍ത്ഥം ശരിക്കും വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Shahrukh Khan

അതേസമയം താനും പ്രിയങ്കയും തമ്മില്‍ അടുപ്പത്തിലാണെന്ന വാര്‍ത്തകളോട് മുമ്പൊരിക്കല്‍ ഷാരൂഖ് ഖാന്‍ പ്രതികരിച്ചിരുന്നു. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ ഷാരൂഖ് ഖാന്‍ തന്റെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ നടിയുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുന്നതും അപമാനിക്കപ്പെടുന്നതും സങ്കടകരമാണെന്നും പറഞ്ഞിരുന്നു.

ഡോണ്‍ ടുവിന്റെ ചിത്രീകരണത്തിനിടെയാണ് ഷാരൂഖും പ്രിയങ്കയും അടുപ്പത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ഇതിനിടെ പ്രിയങ്ക ഷാരൂഖ് ഖാന്‍ ധരിച്ചിരുന്നതിന് സമാനമായ ജാക്കറ്റ് ധരിച്ച് എയര്‍പോര്‍ട്ടില്‍ നിന്നും വരുന്ന വീഡിയോ പുറത്ത് വന്നിരുന്നു. പിന്നീടൊരു പരിപാടിയ്ക്കിടെ തന്റെ കാമുകന്റെ ജാക്കറ്റാണതെന്നും പ്രിയങ്ക പറയുകയുണ്ടായി. ഇതെല്ലാം ഗോസിപ്പുകള്‍ക്ക് ശക്തി പകരുന്നതായിരുന്നു. ഷാരൂഖുമായുള്ള അടുപ്പത്തെ തുടര്‍ന്ന് പ്രിയങ്കയെ ബോളിവുഡില്‍ ഒറ്റപ്പെടുത്താനും ഗൗരിയും സൗഹൃദസംഘവും ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതൊന്നും ഗോസിപ്പ് കോളങ്ങള്‍ക്ക് അപ്പുറത്തേക്ക് ഇടം കണ്ടെത്താനാകാതെ പോയ റിപ്പോര്‍ട്ടുകളാണ്.

More from Filmibeat

Read more about: shahrukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X