»   » പ്രതികാര ദാഹിയായി ഓംപുരിയുടെ പ്രേതം!!! ദൃശ്യങ്ങള്‍ പാക് ചാനലിന്!!!

പ്രതികാര ദാഹിയായി ഓംപുരിയുടെ പ്രേതം!!! ദൃശ്യങ്ങള്‍ പാക് ചാനലിന്!!!

Posted By: Karthi
Subscribe to Filmibeat Malayalam

പ്രേതങ്ങള്‍ കഥാപാത്രങ്ങളാകുന്ന ചിത്രങ്ങള്‍ ബോക്‌സ് ഓഫീസ് വിജയം നേടുമ്പോഴാണ്  അന്തരിച്ച പ്രമുഖ നടന്‍ ഓംപുരിയുടെ പ്രേതം പ്രതികാര ദാഹിയായി എത്തിയ വിവരം പാക് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദൃശ്യം സഹിതമാണ് പാക് ചാനല്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. ഇന്ത്യക്ക് പുറത്ത് പാകിസ്ഥാനിലും ആരാധകരുള്ള നടനാണ്  ഓംപുരി. 

പ്രതികാരദാഹിയായി ഓംപുരിയുടെ പ്രേതം അദ്ദേഹത്തിന്റെ വസതിക്ക് സമീപം ചുറ്റിത്തിരിയുന്നതായി പാക് ചാനലായ ബോല്‍ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓപുരിയുടെ മരണത്തിന് ഉത്തരവാദി നരേന്ദ്ര മോദിയാണെന്ന് റിപ്പോര്‍ട്ട് ചെയ്ത ചാനലാണ് ബോല്‍ ന്യൂസ്.

മുന്‍ഭാര്യ നന്ദിതയോടും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടുമുള്ള പ്രതികാരം തീര്‍ക്കാന്‍ എത്തിയതാണ് പ്രേതമെന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി പതിനാലിലെ ദൃശ്യങ്ങളാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇക്കഴിഞ്ഞ ജനുവരി ആറിന് ഹൃദയാഘാതത്തേത്തുടര്‍ന്നായിരുന്നു ഓംപുരിയുടെ മരണം. എന്നാല്‍ ഇത് വിശ്വാസ യോഗ്യമല്ലെന്നും മരണത്തില്‍ അസ്വാഭികതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വെളുത്ത് കുര്‍ത്തയണിഞ്ഞ രൂപത്തെയാണ് പ്രേതമെന്ന നിലയില്‍ ചാനലില്‍ കാണിക്കുന്നത്. ഓംപുരിയുടെ വീടിന് സമീപത്ത് നിന്നുള്ള ദൃശ്യങ്ങളാണ് ചാനലിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ചാനലായ ആജ് തക്കും ഈ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു.

ആജ് തക്ക് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ഇത് വലിയ ചര്‍ച്ചയായി. ഉടന്‍ തന്നെ ചാനല്‍ വാര്‍ത്ത പിന്‍വലിച്ചു. പിന്നീട് ബോംബെ ടൈംസാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഓംപുരിയെ കൊല്ലാന്‍ ശ്രമിച്ചതായി ബോല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക് സിനിമാ താരങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിന്റെ പേരിലാണിതെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉറി ഭീകരാക്രമണേത്തുടര്‍ന്ന് പാക് താരങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് എതിരെ നിലപാട് സ്വീകരിച്ച ഓംപുരിയെ അജിത് ഡോവല്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി മര്‍ദിച്ചെന്നും വസ്ത്രം വലിച്ച് കീറിയെന്നും ബോല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉറി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നിതിന്‍ യാദവിന്റെ ഗ്രാമത്തില്‍ ചെന്ന് ഓംപുരി മാപ്പ് പറയണമെന്നും അജിത് ഡോവല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനൊക്കെയുള്ള പ്രതികാരമായിട്ടാണ് ഓംപപുരിയുടെ പ്രേതം അവിടെ ചുറ്റിത്തിരിയുന്നതെന്നാണ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 പാക് ചാനൽ റിപ്പോർട്ട് ചെയ്ത വാർത്ത കാണാം.

English summary
A Pakistani news channel shared a CCTV footage claiming that man seen in it is the spirit of Om Puri looking for his killers, such as Indian National Security Adviser, Ajit Doval and Om's ex-wife Nandita.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam