»   » ഉള്ളത് പോരെ, സൗന്ദര്യത്തിന് വേണ്ടി കാജോള്‍ ശസ്ത്രക്രിയ നടത്തി, എന്തിനാണെന്നറിഞ്ഞാല്‍ കൗതുകം തോന്നും?

ഉള്ളത് പോരെ, സൗന്ദര്യത്തിന് വേണ്ടി കാജോള്‍ ശസ്ത്രക്രിയ നടത്തി, എന്തിനാണെന്നറിഞ്ഞാല്‍ കൗതുകം തോന്നും?

By: Rohini
Subscribe to Filmibeat Malayalam

സൗന്ദര്യമാണ് സിനിമാഭിനയത്തില്‍ പ്രാധാന്യമെന്നാണ് ചില നായികമാരുടെ സങ്കല്‍പം. അതിന് വേണ്ടി എന്തും ചെയ്യാന്‍ മടിയ്ക്കാത്ത നായികമാരാണ് ബോളിവുഡില്‍ അധികവും. അക്കൂട്ടത്തില്‍ ഒരാളിതാ വെളുപ്പ് കൂടാന്‍ വേണ്ടി ശസ്ത്രക്രിയ നടത്തിയതായി വാര്‍ത്തകള്‍.

മറ്റാരുമല്ല, തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഹിന്ദി സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന നടി കാജോളിന്റെ കാര്യമാണ് പറയുന്നത്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം, സിനിമയില്‍ വിജയം കണ്ട ശേഷം തൊലി നിറം കൂട്ടാന്‍ എന്താണ് കാരണം എന്നാണ് ആരാധകരുടെ ചോദ്യം.

ശസ്ത്രക്രിയ നടത്തിയോ?

ശരീരത്തിന്റെ നിറം വര്‍ധിപ്പിയ്ക്കാന്‍ വേണ്ടി കാജോള്‍ വിദേശത്ത് പോയി സര്‍ജറി നടത്തിയെന്നാണ് പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ക്ക് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

വെളുത്തു സുന്ദരിയായി

അടുത്തിടെ മൈറ്റി രാജു റിയോ കോളിങ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് കാജോള്‍ എത്തിയത് അതി സുന്ദരിയായിട്ടാണ്. മഞ്ഞ നിറത്തിലുള്ള വേഷത്തില്‍ കാജോളിന്റെ വെളുത്ത നിറം ആകര്‍ഷണമായിരുന്നു. മുന്‍പത്തെക്കാളും കാജോള്‍ വളരെ നന്നായി വെളുത്തിട്ടുണ്ട് എന്നാണ് പാപ്പരാസികള്‍ പറയുന്നത്.

യാമിയെ മാറ്റി

ഫെയര്‍ ആന്‍ ലൗലിയുടെ ബ്രാന്റ് അംബാസിഡറും, വര്‍ഷങ്ങളായി ഇതിന്റെ പരസ്യത്തില്‍ അഭിനയിച്ചു വരുന്നതും യാമി ഗൗതമാണ്. എന്നാല്‍ പുതിയ ഫെയര്‍ ആന്റ് ലൗലിയുടെ പരസ്യത്തില്‍ കാജോളാണ് അഭിനയിച്ചത്. ഇതാണ് നിറം വര്‍ധിപ്പിച്ചത് സംബന്ധിച്ച വാര്‍ത്തകള്‍ സജീവമാകാന്‍ കാരണം

കാജോള്‍ സിനിമയില്‍ സജീവമാകുന്നു

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാനൊപ്പം ദില്‍വാലേ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് കാജോള്‍ സിനിമാ ലോകത്തേക്ക് മടങ്ങിയെത്തിയത്. തമിഴില്‍ വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഏറ്റവുമൊടുവില്‍ നടി അഭിനയിച്ചത്.

English summary
OMG: Kajol gets a surgery to look fair?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam