സോനം കപൂർ ആനന്ദ് വിവാഹം വിവാദത്തിലേയ്ക്ക്!! സിഖ് മതാചാര ചടങ്ങുകൾ വ്രണപ്പെടുത്തി
മെയ് എട്ടിനായിരുന്നു ഇന്ത്യയിൽ ഏറ്റവും വലിയ വിവാഹം നടന്നത്.
ബോളിവുഡിനെ തന്നെ ആവേശത്തിലാക്കിയ ഒരു വിവാഹമായിരുന്നു ബോളിവുഡ് താരം സോനം കപൂറിന്റേയും യുവ വ്യവ വ്യാവസായി ആനന്ദ് അഹൂജയുടേയും. വിവാഹത്തിനും സൽക്കാര ചടങ്ങുകൾക്കും ബോളിവുഡ് ഒന്നടങ്കം തന്നെ ഒഴുകിയെത്തിയിരുന്നു. പാട്ടും ഡാൻസുമായി സോനത്തിന്റെ വിവാഹം താരങ്ങൾ വളരെ മനോഹരമായി തന്നെ ആഘോഷിച്ചു. എന്നാൽ ഇപ്പോൾ സോനത്തിന്റെ വിവാഹം വിവാദമായിരിക്കുകയാണ്. വിവാഹചടങ്ങുകൾ മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഒരു കൂട്ടം സിഖ് വിശ്വാസികൾ രംഗത്തെത്തിയിട്ടുണ്ട്.

സിഖ് മതാചാരപ്രകാരം വിവാഹം നടക്കുമ്പോൾ ഗുരു ഗ്രന്ഥ സാഹിബിന്റെ മുന്നിൽവെച്ച് തലപ്പാവിലെ പതക്കം അഴിച്ചുമാറ്റണമെന്നാണ്. എന്നാൽ സേനത്തിന്റെ വിവാഹത്തിൽ എസ്ജിപി( ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി) അംഗങ്ങൾ അടക്കം ആരും തന്നെ അഴിച്ചു മാറ്റിയിരുന്നില്ല.വിവാഹത്തിന് നേതൃത്വം നല്‍കിയ എസ്.ജി.പി.സി അംഗങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം സോനത്തിനും ഭർത്താവ് ആനന്ദ് ആഹൂജയ്ക്കും കുടുംബാംഗങ്ങൾക്കെതിരേയും പരാതി നൽകിയിട്ടുണ്ടോ എന്നുള്ള കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.
മെയ് എട്ടിനായിരുന്നു ഇന്ത്യയിൽ ഏറ്റവും വലിയ വിവാഹം നടന്നത്. ഇതുവരെ ഇത്രയും വലിയൊരു വിവാഹത്തിന് ബോളിവുഡ് സാക്ഷ്യം വഹിച്ചിട്ടില്ല. മൂന്ന് ദിവസം നീണ്ടു നിന്ന വിവാഹാഘോഷേങ്ങൾ മധ്യമ ശ്രദ്ധനേടിയിരുന്നു. ക്ഷണിക്കപ്പെട്ട വളരെ കുറച്ച് അതിഥികളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്. എന്നാൽ വിവാഹ ശേഷം ഹോട്ടൽ ലീലയിൽ വച്ചു നടന്ന സൽക്കാര ചടങ്ങിൽ ബോളിവുഡ് താരങ്ങൾ ഒന്നടങ്കം എത്തിയിരുന്നു.


Click it and Unblock the Notifications