For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് അദ്ദേഹം എന്ത് പറഞ്ഞാലും അനുസരിക്കാൻ ഞാൻ തയ്യാറായിരുന്നു; പ്രണയകാലത്തെ അനുഭവങ്ങൾ വെളിപ്പെടുത്തി ജയ ബച്ചൻ

  |

  നാല്പത്തൊമ്പത് വർഷങ്ങൾക്ക് മുൻപാണ് ബോളിവുഡിലെ ആംഗ്രി യാങ് മാൻ അമിതാഭ് ബച്ചൻ, തന്റെ ആരാധികമാരുടെ ഹൃദയം തകർത്തുകൊണ്ട് ജയാ ബച്ചനെ ജീവിത സഖിയായി തിരഞ്ഞെടുത്തത്.

  1970ൽ ആണ് അമിതാഭ് ബച്ചൻ ആദ്യമായി ജയയെ കാണുന്നത്. പൂനെ ഫിലിം ഇസ്റ്റിട്യൂട്ടിൽ വെച്ചായിരുന്നു ഇരുവരുടെയും ആദ്യത്തെ കൂടിക്കാഴ്ച. ജയ അപ്പോൾ തന്നെ അറിയപ്പെടുന്ന ഒരു താരമായി വളർന്നിരുന്നു എന്നാൽ അമിതാഭ് ബച്ചൻ ബോളിവുഡിൽ ഒരു കരിയർ ഉണ്ടാക്കാനുള്ള തീവ്രശ്രമത്തിൽ ആയിരുന്നു.

  Also Read: വിനയുമായി ഉഗ്രൻ വഴക്ക്; റോബിൻ പോയപ്പോൾ ദിൽഷ തുടങ്ങിയെന്ന് പ്രേക്ഷകർ

  ഏക് നാസറിന്റെ സെറ്റിൽ വച്ചാണ് ജയക്ക് അമിതാഭ് ബച്ചനോട് പ്രണയം തോന്നുന്നത്. മറുവശത്ത് അമിതാഭിനും താരത്തോട് പ്രണയം മൊട്ടിട്ടു. തുടർന്ന് ഇരുവരും 1973 ജൂൺ 3ന് വിവാഹിതരാവുകയായിരുന്നു. നാല്പത്തി ഒൻപത് വർഷത്തിന് ഇപ്പുറം ശ്വേത ബച്ചൻ നന്ദയുടെയും അഭിഷേക് ബച്ചന്റെയും മാതാപിതാക്കൾ എന്ന നിലയിലും അഭിമാനം കൊള്ളുകയാണ് ഇരുവരും.

  തങ്ങളുടെ ഇരുപത്തിയഞ്ചാം വിവാഹവാർഷികം ആഘോഷിച്ച വേളയിൽ ജയാ ബച്ചനും അമിതാഭ് ബച്ചനും സിമി ഗരേവാളിന്റെ റെൻഡെസ്വസ് വിത്ത് സിമി ഗരേവാൾ എന്ന പരുപാടിയിൽ പങ്കെടുത്തിരുന്നു. ഈ വലയിൽ ഇരുവരും തങ്ങൾക്ക് പ്രണയം തോന്നിയ ആ നിമിഷത്തെ പറ്റി സംസാരിച്ചു.

  Also Read: പെണ്ണൻ, ചാന്തുപൊട്ട്, റിയാസിൻ്റെ വിളിപ്പേരുകളിങ്ങനെ; താരത്തിനെതിരെയുള്ള സൈബർ ആക്രമണത്തിൽ മനംനൊന്ത് സുഹൃത്ത്

  ഗുഡിയുടെ ലൊക്കേഷനിൽ വച്ചാണ് തനിക്ക് ജയയോട് പ്രണയം തോന്നിയതെന്ന് അമിതാഭ് ബച്ചൻ പറഞ്ഞു. ജയയുടെ വിടർന്ന കാണുകളാണ് തന്നെ മയക്കിയതെന്നും അന്ന് ബച്ചൻ വെളിപ്പെടുത്തുകയുണ്ടായി.

  എന്നാൽ ജയയുടെ അനുഭവം മറ്റൊന്നായിരുന്നു. അമിതാഭ് ബച്ചനെ ഇഷ്ട്ടമായിരുന്നെങ്കിലും അദ്ദേഹത്തോട് വലിയ ഭയം തോന്നിയിരുന്നുവെന്ന് ജയ ബച്ചൻ വ്യക്തമാക്കി.

  തന്നെ അറിയാവുന്നവരിൽ നിന്നും ബച്ചന് മാത്രമേ പല കാര്യങ്ങളിലും തനിക്ക് നിർദേശങ്ങൾ നൽകാനുള്ള അധികാരം നൽകിയിരുന്നുള്ളുവെന്നും എന്നാൽ അദ്ദേഹം അങ്ങനെ നിർദേശിക്കാറില്ലായിരുന്നുവെന്നും ജയ ബച്ചൻ വ്യക്തമാക്കി.

  Also Read:അരകെട്ടിനെക്കുറിച്ചും മാറിടത്തെക്കുറിച്ചുമെല്ലാം അഭിപ്രായം പറയുന്നത് വളരെയധികം വേദനിപ്പിച്ചു; അനന്യ പാണ്ഡെ

  അമിതാഭ് ബച്ചനെ വളരെ അധികം ഇഷ്ട്ടമായിരുന്നുവെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ അമിതാഭ് ബച്ചൻ നൽകുന്ന എന്ത് നിർദേശവും അനുസരിക്കാൻ തനിക്ക് വളരെയധികം താല്പര്യാമായിരുന്നെന്നും ജയ വ്യക്തമാക്കി.

  Recommended Video

  പ്രണയം കാരണം ദിൽഷയെ തിരിച്ചുവിളിച്ചോ? സത്യം അനിയത്തി പറയുന്നു | Dilsha's Sister Reveals | #Interview

  1973-ൽ ഇരുവരും നായിക നായകൻമാരായി അഭിനയിച്ച സഞ്ജീർ എന്ന ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറിയപ്പോൾ, അമിതാഭും ജയയും സുഹൃത്തിക്കളോടൊപ്പം ലണ്ടനിലേക്ക് ഒരു യാത്ര നടത്താൻ തീരുമാനിച്ചു.

  അമിതാഭിന്റെ മാതാപിതാക്കൾ ലണ്ടൻ യാത്രയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയം നിരസിക്കുകയും ഒരു പെൺകുട്ടിയെ വിവാഹം അവളോടൊപ്പം പോകാൻ കഴിയില്ലെന്ന് പറയുകയും ചെയ്തിരുന്നു.

  Also Read: ജാസ്മിനെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കണമെന്ന് സാബുമോൻ

  തുടർന്ന് അമിതാഭ് ബച്ചൻ ജയയോട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു, ജയയുടെ സമ്മതം ഉടനടി ലഭിക്കുകയായിരുന്നു. തുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാക്കി ഇരുവരും വിവാഹിതരായി, അന്നുതന്നെ ലണ്ടനിലേക്ക് പറക്കുകയും ചെയ്തു.

  Read more about: amitabh bachchan
  English summary
  On Amitabh Bachchan And Jaya's 49 Wedding Anniversary, Their Love Story Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X