For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൊഹ്‌ലി-അനുഷ്‌ക ദമ്പതികള്‍ക്ക് രണ്ട് മക്കള്‍; വൈറലായി ജ്യോതിഷിയുടെ പ്രവചനം

  |

  ബോളിവുഡിന്റെ ക്യൂട്ട് കപ്പിളാണ് വിരാട് കൊഹ്‌ലിയും അനുഷ്‌ക ശര്‍മ്മയും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റികള്‍ കൂടിയാണ് ഇരുവരും.ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബര്‍ 11-ന് ഇറ്റലിയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. 2021 ജനുവരിയിലാണ് ഇരുവര്‍ക്കും വാമിക എന്ന മകള്‍ പിറക്കുന്നത്.

  കുഞ്ഞ് ജനിച്ച വിശേഷം പങ്കുവെച്ചുവെന്നല്ലാതെ മകളുടെ ചിത്രങ്ങളൊന്നും ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടില്ല. പാപ്പരാസികളുടെ ക്യാമറക്കണ്ണുകളില്‍ നിന്നും അകറ്റിനിര്‍ത്തിയാണ് മകളുടെ സ്വകാര്യത ഇവര്‍ സംരക്ഷിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ച് അടുത്തിടെ ഇരുവരും മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.

  അനുഷ്‌കയുടെ പിറന്നാള്‍ 34-ാം പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. ഭര്‍ത്താവ് വിരാട് കൊഹ്‌ലിക്കും അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു അനുഷ്‌കയുടെ പിറന്നാള്‍ ആഘോഷം. തനിക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും താരസുന്ദരി ഇന്‍സ്റ്റഗ്രാമിലൂടെ നന്ദിയും അറിയിച്ചിരുന്നു.

  അതേസമയം താരകുടുംബത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചില പ്രവചനങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇരുവരുടെയും കുടുംബസുഹൃത്തും ന്യൂമറോളജിസ്റ്റുമായ സഞ്ജയ് ബി.ജുമാനി വെളിപ്പെടുത്തിയ ചില വസ്തുതകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

  അനുഷ്‌കയ്ക്കും വിരാട് കൊഹ്‌ലിക്കും ഒരു കുട്ടി കൂടി ജനിക്കുമെന്നാണ് സഞ്ജയ് ബി.ജുമാനി പറയുന്നത്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് ശേഷം അനുഷ്‌കയുടെ 38-ാം വയസ്സിലോ 39-ാം വയസ്സിലോ ആയിരിക്കാം അത് സംഭവിക്കുകയെന്നു കൂടി അദ്ദേഹം സൂചിപ്പിക്കുന്നു.

  'ഒരിക്കല്‍ അനുഷ്‌കയുടെ അമ്മ അവരുടെ ഒരു പുതിയ സംരംഭം തുടങ്ങുന്നതിനു വേണ്ടി ഞങ്ങളുടെ അടുത്ത് കൂടിയാലോചനയ്ക്കായി എത്തിയിരുന്നു. കണക്കനുസരിച്ച് നോക്കിയപ്പോള്‍ അനുഷ്‌കക്ക് പ്രീകോവിഡിന്റെ സമയത്ത് ഒരു കുഞ്ഞ് ഉണ്ടാകുമെന്ന് എനിക്ക് തോന്നി. ഇക്കാര്യം ഞാന്‍ അനുഷ്‌കയുടെ അമ്മയോട് തന്ത്രപൂര്‍വ്വം അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ കൊഹ്‌ലിയും അനുഷ്‌കയും തങ്ങളുടെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതിനാല്‍ അവര്‍ക്ക് ഇപ്പോള്‍ അത്തരം പദ്ധതികളൊന്നുമില്ലെന്ന് അമ്മ ചിരിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു.

  എങ്കിലും രണ്ടുപേരും അവരുടെ അനുകൂല കാലഘട്ടത്തിലാണെന്നും അനുഷ്‌ക അവളുടെ 33-ാം വയസ്സിലും ( കരിയറിന്റെ ആറാം വര്‍ഷം)വിരാട് അവന്റെ 32-ാം വയസ്സിലാണെന്നും (കരിയറിന്റെ അഞ്ചാം) അങ്ങനെ ഏകദേശം ഒരേ സമയം ഒരു കുഞ്ഞ് ജനിക്കാമെന്നും ഞാന്‍ അമ്മയോട് വാദിച്ചു.

  ഞങ്ങളുടെ പ്രവചനം സത്യമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു വാമികയുടെ ജനനം. അധികം വൈകാതെ അനുഷ്‌കയുടെ അമ്മ ആ സന്തോഷവാര്‍ത്ത ഞങ്ങളെ അറിയിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഇതിനെ ഡെസ്റ്റിനിയുടെ ഇന്നിംഗ്‌സ് എന്ന് ഈ സംഭവത്തെ വിളിക്കാം.' സഞ്ജയ് ബി.ജുമാനി പറയുന്നു.

  അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവ് വിരാട് കൊഹ്‌ലി പോസ്റ്റ് ചെയ്ത ആശംസാവചനം ഏറെ ഹൃദ്യമായിരുന്നു. ' നീ ജനിച്ചതിന് ഞാന്‍ ദൈവത്തോട് നന്ദി പറയുന്നു, നീയില്ലാതെ ഞാന്‍ എന്തുചെയ്യുമെന്ന് എനിക്കറിയില്ല, നീ എല്ലാ അര്‍ത്ഥത്തിലും സുന്ദരിയാണ്, ചുറ്റുമുള്ള നല്ല ആളുകളുമായി ഒരു മികച്ച സായാഹ്നം ആസ്വദിച്ചു.' ഇങ്ങനെയായിരുന്നു വിരാടിന്റെ കുറിപ്പ്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബോളിവുഡിലെ മറ്റ് സെലിബ്രിറ്റി പ്രണയങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു വിരാട് കൊഹ്‌ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും പ്രണയം. ഒരു ബോളിവുഡ് ചിത്രത്തിന് സമാനമായിരുന്നു ആ പ്രണയകഥ. എന്നാല്‍ പിന്നീട് ഇവര്‍ വേര്‍പിരിയുകയും ചെയ്തു. താരങ്ങളുടെ വേര്‍പിരിയല്‍ സിനിമാ കോളങ്ങളിലും മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. അന്ന് അനുഷ്‌കയ്ക്ക് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പിന്നീട് എല്ലാവരേയും ഞെട്ടിച്ചു കൊണ്ടായിരുന്നു കൊഹ്‌ലി-അനുഷ്‌ക വിവാഹം. ഇപ്പോള്‍ മകള്‍ക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് വിരുഷ്‌ക ദമ്പതികള്‍.

  Read more about: virat kohli anushka sharma
  English summary
  On Anushka Sharma's Birthday, An Astrologer Predicted Anushka And Virat Will Bless With A Second Baby Soon Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X