ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന ബന്ധം, ആറ് വര്‍ഷത്തെ പ്രണയം വിവാഹത്തിലേക്ക്, രണ്‍വീര്‍-ദീപിക ലവ് സ്റ്റോറി
ക്രിക്കറ്റ് ലോകകപ്പിനെ ആസ്പദമാക്കി ഒരുക്കിയ 83 എന്ന സിനിമയിലൂടെ രണ്‍വീര്‍ സിംഗും ഭാര്യയും നടിയുമായ ദീപിക പദുക്കോണും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ക്രിസ്തുമസിന് മുന്നോടിയായി ഡിസംബറില്‍ റിലീസ് ചെയ്ത സിനിമയ്ക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ദീപിക പദുക്കോണിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് താരദമ്പതിമാരെ പറ്റിയുള്ള രസകരമായ ചില കാര്യങ്ങളാണ് പുറത്ത് വരുന്നത്.
ഇന്ത്യന്‍ ബാഡ്മിന്റന്‍ കളിക്കാരനായിരുന്ന പ്രകാശ് പദുക്കോണിന്റെ മകളായ ദീപിക 1986 ജനുവരി അഞ്ചിനാണ് ജനിക്കുന്നത്. നടിയുടെ മുപ്പത്തിയഞ്ചാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയ പേജുകളിലൂടെ താരസുന്ദരിയ്ക്കുള്ള ആശംസാപ്രവാഹമാണ്. ഇതിനിടയിലാണ് രണ്‍വീറുമായിട്ടുള്ള പ്രണയകഥയും മറ്റ് നടിയുടെ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങളും ചര്‍ച്ചയാവുന്നത്.

സ്‌ക്രീനില്‍ പ്രേക്ഷകരെ ആവേശത്തിലാക്കുന്ന കെമിസ്ട്രിയുള്ള താരദമ്പതിമാരാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. വിവാഹത്തിന് മുന്‍പും ശേഷവും അവര്‍ അങ്ങനെ തന്നെയാണ്. സഞ്ജയ് ലീല ബന്‍സാലിയുടെ ഗോലിയോന്‍ കി രാസലീല റാം - ലീല എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിച്ചഭിനയിക്കുന്നത്. സീ സിനി അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ രണ്‍വീറിന് ദീപികയോട് പ്രണയം തോന്നിയിരുന്നു. ആദ്യം അവളെ കണ്ടപ്പോള്‍ തന്നെ താന്‍ ഫ്‌ളാറ്റായി പോയെന്നാണ് ഒരിക്കല്‍ രണ്‍വീര്‍ പ്രണയത്തെ കുറിച്ച് പറഞ്ഞത്.

പിന്നീട് ഇരുവരും പ്രണയത്തിലായെങ്കിലും ഒരു പാട്ടിന്റെ ചിത്രീകരണത്തിനിടയില്‍ പിണങ്ങിയിരുന്നു. ഇതേ കുറിച്ച് കൊറിയോഗ്രാഫര്‍ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രണ്ടാളും പ്രണയത്തിലാണെന്ന കാര്യം വ്യക്തമാണ്. അവര്‍ രണ്ടാളും ഒരുമിച്ചുള്ള ആദ്യ സിനിമയുടെ സെറ്റിലെ പെരുമാറ്റം കണ്ടപ്പോള്‍ തന്നെ അവര്‍ പ്രണയിക്കുകയാണെന്ന കാര്യം വ്യക്തമായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന നിരവധി സിനിമകള്‍ വന്നതോടെയാണ് പ്രണയത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ പുറത്തും ചര്‍ച്ചയായി തുടങ്ങിയത്.
Recommended Video

രണ്ടാളും ഒരുമിച്ചെത്തുന്ന സിനിമകള്‍ ബോക്‌സോഫീസില്‍ മികവുറ്റ പ്രകടനം കാഴ്ച വെച്ച് തുടങ്ങിയതോടെ ഒരു രാത്രി കൊണ്ട് തന്നെ രണ്‍വീറും ദീപികയും മികച്ച ജോഡികളായി മാറി. ഇതോടെ ദീപ്‌വീര്‍ എന്ന വിളിപ്പേരും താരങ്ങള്‍ക്ക് ലഭിച്ചു. 2012 മുതല്‍ പ്രണയിച്ച് തുടങ്ങിയവര്‍ 2015 ലാണ് ഔദ്യോഗികമായി പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഒരു അവാര്‍ഡ് വേദിയില്‍ വെച്ച് പരസ്യമായി തന്നെ രണ്‍വീര്‍ ദീപികയെ പ്രൊപ്പോസ് ചെയ്തു. പല പരിപാടികളിലും കൈകള്‍ കോര്‍ത്ത് പിടിച്ചാണ് താരങ്ങള്‍ എത്തിയിരുന്നത്. 2018 ല്‍ പത്മാവത് എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തി താരങ്ങള്‍ ഞെട്ടിച്ചു. ബോക്‌സോഫീസില്‍ വലിയ വിജയമായി മാറിയ ഈ സിനിമയ്ക്ക് ശേഷമാണ് തങ്ങള്‍ വിവാഹിതരാവുകയാണെന്ന് ഇരുവരും അറിയിച്ചത്.


Click it and Unblock the Notifications











