ദീപികയുടെ പിറന്നാൾ ആഘോഷമാക്കി ആരാധകർ!! താരത്തിന് നൽകിയത് മനോഹരമായ സമ്മാനം, കാണൂ

ജനുവരി 5 ദീപികയുടെ പിറന്നാളായിരുന്നു.

ബോളിവുഡിലും തെന്നിന്ത്യയിലും ഒരു പോലെ ആരാധകരുളള താരമാണ് ദീപിക പദുകോൺ. ബെംഗ്ലളൂർ സ്വദേശിയാണെങ്കിലും ബോളിവുഡ് സിനിമയിലാണ് ദീപിക സജീവം. എങ്കിൽ തന്നെയും ഇന്ത്യൻ സിനിമ പ്രേമികളുടെ ഡ്രീം ഗേൾ പട്ടികയിൽ ആദ്യം സ്ഥാനം ദീപികയ്ക്കാണ്. താരത്തിന്റെ ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും വലിയ ആഘോഷമാക്കി മാറ്റാൻ ആരധകർ ശ്രമിക്കാറുണ്ട്.

ജനുവരി 5 ദീപികയുടെ പിറന്നാളായിരുന്നു. താരത്തിന്റെ 33 പിറന്നാൾ ഗംഭീരമാക്കിയിരിക്കുകയാണ് ആരാധകർ. എല്ലാവർഷവും ആരാധകരുടെ വകയായി ഗംഭീരമായ പിറന്നാൾ ആഘോഷമുണ്ടാകും. എന്നാൽ ഇത്തവണ കുറച്ചു കൂടുതലായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയ്ക്ക് ആരാധകരൊരുക്കിയ പിറന്നാൾ സർപ്രൈസ്സാണ്. കാണൂ

   പ്രത്യേകതയുളള പിറന്നാൾ

പ്രത്യേകതയുളള പിറന്നാൾ

ഇക്കൊല്ലാം ദീപികയുടെ പിറന്നാളിന് മധുരം കൂടുതലായിരുന്നു. വിവാഹ ശേഷമുളള ആദ്യ പിറന്നാളായിരുന്നു. അതിനാൽ തന്നെ ഗംഭീരമായി തന്നെ ഇക്കൊല്ലത്തെ പിറന്നാൾ ആഘോഷിക്കുകയായിരുന്നു. ദീപികയെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് രൺവീർ സിങ്ങും. ഓൺ സ്ക്രീനിലെ പോലെ ഓപ് സ്ത്രീനിലും ഇവരുടെ ജോഡി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ദീപികയുടെ പിറന്നാൾ ആണെങ്കുലും പ്രേക്ഷകരുടെ ആഘോഷത്തിൽ രൺവീറുമുണ്ടായിരുന്നു.

 ആരാധകരുടെ സമ്മാനം

ആരാധകരുടെ സമ്മാനം

ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും ദീപികയുടെ പിറന്നാളാണ് പ്രധാന ചർച്ച വിഷയം. താരത്തിന് ഒരു ഗംഭീര സമ്മാനമാണ് ആരാധകർ ഇക്കുറി നൽകിയത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ദീപികയും രൺവീറും വിവാഹിതരായത്. ഇവരുടെ ജീവിതത്തിലെ അവിസ്മരണീയമായ നിമിഷങ്ങൾ ചേർത്ത് വെച്ചുളള ചിത്രങ്ങളായിരുന്നു താരത്തിന് വേണ്ടി ആരാധകർ ഒരുക്കിയത്. ഇവരുടെ വിവാഹവും , റിസപ്ഷനും ഇവരുടെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളും ആരാധകർ നൽകിയ ചിത്രശേഖരത്തിലുണ്ട്.

 ആറ് വർഷത്തെ പ്രണയം

ആറ് വർഷത്തെ പ്രണയം

രാം ലീല എന്ന ചിത്രത്തിലൂടെയാണ് ദീപികയും രൺവീറും ബിഗ് സ്ക്രീൻ ഒരുമിച്ചെത്തുന്നത്. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ചിത്രം ഹിറ്റായതുപോലെ ഇവരുടെ ജോഡിയേയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് ഇവർ തമ്മിൽ പ്രണയത്തിലാവുകയായിരുന്നു. ബോളിവുഡിലെ ഏറ്റവും മികച്ച ഓൺ സ്ക്രീൻ ജോഡി ആരാണെന്ന് ചോദിച്ചാൽ പ്രേക്ഷകർ പറയുന്നത് ഇവരുടെ പേരായിരിക്കും. ഓൺ സ്ക്രീനിലെ പോലെ ജീവിതത്തിലും ഒന്നിക്കണമെന്നായിരുന്നു പ്രേക്ഷകർക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു.

 2018  ഏറെ പ്രധാനപ്പെട്ട വർഷം

2018 ഏറെ പ്രധാനപ്പെട്ട വർഷം

2018 ദീപികയ്ക്കും രൺവീറിനും ഏറെ പ്രധാനപ്പെട്ട വർഷമായിരുന്നു. ഇവർ ഒരുമിച്ചെത്തിയ സഞ്ജയ് ലീല ബൻസാലിയ ചിത്രമായ പദ്മാവദ് പോയവർഷത്തെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. വിവാദങ്ങളിലൂടെയാണ് ചിത്രം പുറത്തെത്തിയതെങ്കിലും വൻ വിജയമായിരുന്നു. താരം എന്ന നിലയിൽ ദീപികയുടേയും രൺവീറിന്റേയും കരിയർ മാറ്റിമറിച്ച ചിത്രമായിരുന്നു പദ്മാവദ്. 2018 ൽ തന്നെയായിരുന്നു ദീപ് വീർ വിവാഹവും. നിരവധി ഗോസിപ്പുകൾക്കൊടുവിലായിരുന്നു വിവാഹം. വളരെ ലളിതമായി ഇറ്റലിയിൽവെച്ചായിരുന്നു ഇവരുടെ വിവാഹ. അതീവ രഹസ്യമായാണ് വിവാഹം നടന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X