തന്റെ അച്ഛന്‍ രാജാവാണ്!! ഒരിക്കലും അതിന് കഴിയില്ല, ബോണി കപൂറിനെ കുറിച്ച് അർജുൻ
എനിക്കറിയാവുന്ന ഏറ്റവും നിസ്വാര്‍ഥമായ മനുഷ്യന് ഫാദേഴ്‌സ് ഡേ ആശംസിക്കുന്നു
ബോളിവുഡിലെ ഉത്തമ പുത്രൻ എന്ന വിശേഷണം ലഭിച്ചിട്ടുള്ള താരമാണ് നടൻ അർജുൻ കപൂർ. ആ വിശേഷണത്തിന് താരത്തിനെ അർഹനാക്കിയത് അർജുനിന്റെ പെരുമാറ്റം തന്നെയായണ്. കഴിഞ്ഞ കുറച്ചു നാളുകളുകൾക്ക് മുൻപ് അച്ഛൻ ബോണി കപൂറും സഹോദരിമാരായ ജാൻവി, ഖുഷി എന്നിവരുമായി താരത്തിന് അത്ര നല്ല ബന്ധമല്ലായിരുന്നു. തന്റെ അമ്മ മോണയെ ഉപേക്ഷിച്ച് ശ്രീദേവിയെ വിവാഹം കഴിച്ചതാണ് അർജുനെ അച്ഛനിൽ നിന്ന് അകറ്റിയത്. എന്നാൽ ശ്രീദേവിയുടെ വിയോഗം അച്ഛനെ വീഴ്ത്തുമെന്ന് കണ്ടപ്പോൾ ഈ മകൻ താങ്ങായി ഓടിയെത്തുകയായിരുന്നു.

ഫാദേഴ്സ് ഡേ പ്രമാണിച്ച് അർജുൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കുറിപ്പ് വൈറലാകുകയാണ്. ചെറിയച്ഛൻ അനിൽ കപൂറിനോടൊപ്പമിരിക്കുന്ന അർജുൻ കപൂറിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും എന്റെ അച്ഛന്‍ ഗാഢമായ ചിന്തയിലാണ്. അതേസമയം ചെറിയച്ഛന്‍ മുന്നോട്ടും. അച്ഛൻ മറ്റുള്ളവരെപ്പറ്റി ചിന്തിക്കുന്ന വ്യക്തിയാണ്. അവരെ എങ്ങനെയൊക്കെ സഹായിക്കാം എന്നു അദ്ദേഹം അലോചിക്കും. അത് അദ്ദേഹത്തിന്റെ ആളുകള്‍ക്കും, കൂട്ടുകാര്‍ക്കും, കുടുംബത്തിനും ശത്രുക്കള്‍ക്ക് പോലും അദ്ദേഹം സഹായം ചെയ്യും.
ഈ പോയ വര്‍ഷങ്ങളിളെല്ലാം അല്‍പം സ്വാര്‍ഥനായി തീരാനുള്ള സമയമായെന്നും സ്വന്തം കാര്യം ആദ്യം നോക്കണമെന്നും അദ്ദേഹത്തെ മനസിലാക്കിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു താൻ. പക്ഷേ തന്റെ അച്ഛന്‍, ഒരു രാജാവാണ്. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് ഒരിക്കലും മാറ്റാനാകില്ല. എനിക്കറിയാവുന്ന ഏറ്റവും നിസ്വാര്‍ഥമായ മനുഷ്യന് ഫാദേഴ്‌സ് ഡേ ആശംസിക്കുന്നു. . അങ്ങയുടെ മകനായി ജനിച്ചതിൽ അഭിമാനിക്കുന്നുവെന്നും അർജുൻ കപൂർ കുറിച്ചു.


Click it and Unblock the Notifications