വേര്‍പിരിഞ്ഞെങ്കിലും മുന്‍ഭര്‍ത്താവിന് ആശംസകള്‍ അറിയിച്ച് സുസന്നൈ ഖാന്‍; നന്ദി പറഞ്ഞ് ഋത്വിക് റോഷനും

ഒരുപാട് താരദമ്പതിമാര്‍ ബോൡവുഡില്‍ ഉണ്ടെങ്കിലും ഹൃത്വിക് റോഷന്‍-സുസന്നൈ ഖാന്‍ ദമ്പതിമാരെ പോലെ വേറെ ആരും ഉണ്ടാവില്ല. വര്‍ഷങ്ങളോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ വിവാഹിതരായ ഇരുവരും ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും ഇരുവരും ഒന്നിച്ച് താമസിക്കാന്‍ തുടങ്ങിയതോടെ വീണ്ടും വിവാഹിതരാവാനാണെന്ന ഗോസിപ്പും പ്രചരിച്ചു.

എന്നാല്‍ മക്കള്‍ക്ക് വേണ്ടിയുള്ള കൂടി ചേരലായിരുന്നു ഇതെല്ലാം. ഈ ലോകഡൗണ്‍ കാലത്തും അങ്ങനെയായിരുന്നു. പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം വന്നതോട് കൂടി മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ഒരു ഫ്‌ളാറ്റില്‍ കഴിയാന്‍ സുസന്നൈയും എത്തിയിരുന്നു. ഹൃത്വികിന്റെ ഫ്‌ളാറ്റില്‍ തന്നെയിരുന്ന് ജോലി ചെയ്താണ് ലോക്ഡൗണ്‍ കാലം കഴിച്ച് കൂട്ടിയത്.

 hrithik-roshan

ജനുവരി പത്തിന് ഹൃത്വിക് ജന്മദിനം ആഘോഷിച്ചപ്പോള്‍ ആരാധകര്‍ ആദ്യം അന്വേഷിച്ചത് സുസന്നൈയുടെ ആശംസകള്‍ എത്തിയോ എന്നതായിരിക്കും. പ്രതീക്ഷ തെറ്റിക്കാതെ ആശംസകളുമായി സുസന്നൈ എത്തിയിരുന്നു. മക്കള്‍ക്കൊപ്പം ബീച്ചിലും പാര്‍ക്കിലുമൊക്കെ നടക്കുന്ന ഹൃത്വിക്കിന്റെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ കൂടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു.

'പിറന്നാള്‍ ആശംസകള്‍ റൈ, ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍ ഇനിയും ഉണ്ടാവട്ടേ എന്ന് ആശംസിക്കുകയാണ് ഞാന്‍. അര്‍ഥവത്തായതും അനുഗ്രഹിക്കപ്പെട്ടതുമായ ഒരു 2021 ആയിരിക്കട്ടേ എന്ന് ആശംസിക്കുകയാണ്. എന്നും വീഡിയോയ്ക്ക് ക്യാപ്ഷനായി സുസന്നൈ കുറിച്ചു. ഇത് മാത്രമല്ല ലോകത്തിലെ ഏറ്റവും മികച്ച പിതാവാണ് ഋത്വിക് എന്നും മനോഹരമായ ചിരിയാണെന്നുമൊക്കെ ഹാഷ് ടാഗിലൂടെ സൂചിപ്പിച്ചിട്ടുണ്ട്.

പ്രിയതമയുടെ പോസ്റ്റിന് സ്വീറ്റ്. നന്ദിയുണ്ട് സുസന്നൈ എന്ന കമന്റുമായി ഋത്വികും എത്തിയിരുന്നു. നടിമാരായ ട്വിങ്കിള്‍ ഖന്ന, എക്ത കപൂര്‍, പ്രഖ്യ കപൂര്‍, സോണാലി ബിന്ദ്ര, തുടങ്ങിയവരെല്ലാം പിറന്നാള്‍ സന്ദേശങ്ങളുമായി എത്തിയിരുന്നു. ഒപ്പം ഇരുവരും വീണ്ടും ജീവിതത്തില്‍ ഒന്നിച്ച് കാണണമെന്നുള്ള ആഗ്രഹത്തെ കുറിച്ച് ആരാധകരും ചോദിക്കുന്നുണ്ട്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X