For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭർത്താവ് മരിച്ചിട്ടും നെറ്റിയിൽ സിന്ദൂരം നിർബന്ധം, ആസ്തി 40 മില്യൺ ഡോളർ'; സിനിമയെ വെല്ലുന്ന രേഖയുടെ ജീവിതം!

  |

  ബോളിവുഡിലെ ഇതിഹാസ അഭിനേത്രി രേഖ അറുപത്തിയെട്ടിൽ എത്തി നിൽക്കുകയാണ്. രേഖയുടെ അഭിനയം, വശ്യസൗന്ദര്യം, ദിവ ലുക്ക് എന്നിവയാണ് ആരാധകരെ അവരിലേയ്ക്ക് വലിച്ചടുപ്പിക്കുന്നത്. ചലച്ചിത്ര മേഖലയിൽ വളരെ ചെറിയ കാലയളവുകൊണ്ട് തന്നെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് രേഖ.

  അഭിനേതാക്കളായ രക്ഷിതാക്കളുടെ പാത പിന്തുടർന്ന് വന്ന രേഖയ്‌ക്ക് സിനിമ ലോകത്തിന്‍റെ ആദ്യാനുഭവങ്ങൾ കയ്‌പ് നിറഞ്ഞതായിരുന്നു. ആരാധകര്‍ക്ക് പ്രിയപ്പെട്ട നായികയാണ് രേഖ. തെലുങ്കിലാണ് രേഖയുടെ ആദ്യ ചിത്രം ഉണ്ടായത്.

  Also Read: 'അമ്മയേയും ഫ്രണ്ട്സിനേയും തിരിച്ചറിയാൻ പറ്റുന്നില്ലല്ലോ'; മകളുടെ പിറന്നാൾ ആഘോഷത്തിൽ താരമായി നിത്യ ദാസ്!

  വ്യത്യസ്ത ശൈലിയില്‍ വേറിട്ട കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന രേഖ നടന്‍ ജെമിനി ഗണേശന്റെ മകളാണ്. ഭാനുരേഖ ഗണേശന്‍ എന്നാണ് രേഖയുടെ യഥാര്‍ത്ഥ പേര്‌. പ്രശസ്‍തിയും പണവും എല്ലാം ആവോളം ഉണ്ടായിട്ടും ജീവിതത്തിൽ എപ്പോഴും ഒറ്റയ്‍ക്കായിരുന്ന രേഖ കരുത്തിന്റെ കൂടി പ്രതീകമായിരുന്നു.

  പ്രതിഭ കൊണ്ടും സൗന്ദര്യം കൊണ്ടും ബോളിവുഡിന്റെ വിജയ ചരിത്രത്തിൽ സ്വന്തം പേരിൽ ഒരു ഏട് എഴുതിച്ചേർക്കാൻ രേഖയ്ക്കായി. താരത്തിന് ദേശീയ പുരസ്‍കാരം നേടിക്കൊടുത്ത ഉംറാവു ജാൻ എന്ന കഥാപാത്രം രേഖയുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ചിത്രമാണ്.

  Also Read: ആനയും ചെണ്ടമേളവും, അഭിരാമിക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി ചേട്ടച്ഛനും ചേച്ചിയും; ചിത്രങ്ങളുമായി ഗോപി സുന്ദർ

  ഇഷ്‍ടപ്പെട്ട പുരുഷൻ കൈ പിടിക്കാതെ വിട്ടുപോയതുകൊണ്ട് പ്രണയവും അതുതന്ന സ്വപ്‍നങ്ങളും തകർന്നിട്ടും മുന്നോട്ട് ജീവിതം കൊണ്ടുപോകുന്ന പെൺകുട്ടിയായിട്ടാണ് രേഖ ഉംറാവു ജാനിൽ രേഖ അഭിനയിച്ചത്. രേഖയുടെ ജീവിതവും ഏതാണ്ട് ഇതുപോലെ തന്നെയാണ്.

  കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് തന്‍റെ കുടുംബത്തെ രക്ഷിക്കാനായിരുന്നു രേഖ ചലച്ചിത്ര രംഗത്തേക്ക് കാലെടുത്ത് വെച്ചത്. ഒമ്പതാം ക്ലാസിലായിരുന്ന രേഖയുടെ ദുർബലതയെ മുതലെടുക്കുന്നതിൽ യാതോരു ദാക്ഷിണ്യവും ചുറ്റുമുള്ളവരും അന്ന് കാട്ടിയില്ല.

  സാവൻ ഭഡോണിലെ അരങ്ങേറ്റത്തിന് ശേഷം സൗത്ത്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർ രേഖയുടെ ഡേറ്റിന് വേണ്ടി കാത്തുനിൽക്കുന്ന കാലം വന്നു.

  സിനിമ ചിത്രീകരണത്തിന്‍റെ പല ഘട്ടങ്ങളിലും രേഖയ്‌ക്ക് തന്‍റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. വൈരുദ്ധ്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമാ പ്രേമികളെ അതിശയിപ്പിച്ച നടി കൂടിയാണ് രേഖ. നല്ലൊരു പ്രണയ ജീവിതം ഇതുവരെ രേഖയ്ക്കുണ്ടായിട്ടില്ല.

  അമിതാഭ് ബച്ചൻ മാത്രമല്ല രേഖയുടെ പേരിനൊപ്പം ചേർത്തുകേട്ട നായകൻമാരായ വിനോദ് മെഹ്‍റ, നവീൻ നിശ്ചൽ, ശേഖർ സുമൻ എന്നിവരൊന്നും രേഖക്ക് വിശ്വാസത്തിന്റെ ദീർഘകാല ഉറപ്പ് നൽകിയില്ല. വിവാഹം കഴിച്ച മുകേഷ് അഗർവാൾ ആകട്ടെ ഒരു കൊല്ലത്തിനകം ആത്മഹത്യ ചെയ്യുകയും ചെയ്തു.

  Also Read: രശ്മികയ്ക്കൊപ്പം വിജയ് ദേവരകൊണ്ടയുണ്ട്; രഹസ്യം കണ്ടുപിടിച്ച് ആരാധകർ

  ഭർത്താവ് മരിച്ചിട്ടും രേഖ സിന്ദുരം നെറുകയിൽ നിന്ന് നീക്കിയില്ല. പലരും അത് ചോദ്യം ചെയ്തപ്പോൾ നിലപാട് വ്യക്തമാക്കാനും രേഖ മടി കാണിച്ചില്ല. 'എനിക്ക് സിന്ദൂരം ഇടാൻ ഇഷ്‍ടമാണ്. അത് എനിക്ക് ചേരുന്നുമുണ്ട്. അതുകൊണ്ട് ഇടുന്നു', എന്നാണ് രേഖ മറുപടി നൽകിയത്.

  54 വർഷത്തെ കരിയറിൽ രേഖ 192ലധികം സിനിമകളിൽ അഭിനയിച്ചു. മികച്ച നടിക്കുള്ള രണ്ട് അവാർഡുകളും മികച്ച സഹനടിക്കുള്ള ഓരോ അവാർഡും ഉൾപ്പെടെ മൂന്ന് ഫിലിംഫെയർ അവാർഡുകൾ രേഖയ്ക്ക് ലഭിച്ചിട്ടുണ്ട്.

  റിപ്പബ്ലിക് ടിവി റിപ്പോർട്ട് അനുസരിച്ച് രേഖയുടെ ആസ്തി ഏകദേശം 40 മില്യൺ ഡോളറാണ്. അവർക്ക് പ്രതിവർഷം 65 ലക്ഷം രൂപ ശമ്പളവും അലവൻസുമായി ലഭിക്കുന്നു. കൂടാതെ ബ്രാൻഡ് പ്രമോഷനാണ് താരത്തിന്റെ മറ്റൊരു വരുമാന സ്രോതസ്സ്. ബ്രാൻഡ് പ്രൊമോഷനായി താരം 5 മുതൽ 6 കോടി വരെ ഈടാക്കുന്നു.

  വിലകൂടിയ കഞ്ചീവരം സാരികൾ, സ്വർണാഭരണങ്ങൾ എന്നിവയുടെ അതിശയിപ്പിക്കുന്ന ശേഖരം രേഖയ്ക്കുണ്ട്. ഒരു കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായിരുന്നു രേഖ. വിവേകത്തോടെ പണം ചെലവഴിക്കുന്ന വ്യക്തിയായതിനാൽ നല്ല സമ്പാദ്യവും രേഖയ്ക്കുണ്ട്.

  Read more about: rekha
  English summary
  On Rekha's 68th Birthday Her Networth, Remuneration Goes Viral Again-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X