താരപുത്രന്റെ പിറന്നാള്‍! ആഘോഷമാക്കി സെയിഫ് അലിഖാനും കരീന കപൂറും, ചിത്രങ്ങള്‍ പുറത്ത്! കാണൂ..
ബോളിവുഡിലെ പ്രമുഖ താരകുടുംബമാണ് സെയിഫ് അലിഖാന്റെയും കരീന കപൂറിന്റെയും. ഇരുവരുടെയും മകന്‍ തൈമൂര്‍ അലിഖാനും വലിയ സെലിബ്രിറ്റിയാണ്. ജനിച്ച അന്ന് മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ താരപുത്രനാണ് തൈമൂര്‍. കുഞ്ഞിന് ഈ പേരിട്ടതിന്റെ പേരില്‍ കരീനയും സെയിഫും പലവിധത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും ഇരയായിരുന്നു. ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്തവരുടെ പട്ടികയില്‍ തൈമൂറുമുണ്ട്.
2016 ഡിസംബര്‍ 20 നായിരുന്നു തൈമൂറിന്റെ ജനനം. ഇന്ന് താരപുത്രന്‍ രണ്ടാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇതിന്റെ സന്തോഷത്തിലാണ് എല്ലാവരും. കുഞ്ഞ് തൈമൂറിന് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരിക്കുകയാണ്. തൈമൂറിന്റെ ഒട്ടനവധി ചിത്രങ്ങളും വീഡിയോസുമാണ് പുറത്ത് വന്നിരിക്കുന്നത്.

നിലവില്‍ താരകുടുംബം വെക്കേഷന്‍ മൂഡിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കൊല്ലത്തെ പുതുവര്‍ഷം ആഘോഷിക്കാനായി താരകുടുംബം കോപ് ടൗണിലാണെന്നാണ് സൂചന. ഇതിന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വരികയും ആരാധകര്‍ അത് വൈറലാക്കി മാറ്റുകയും ചെയ്തിരുന്നു.
മകന്റെ കാര്യത്തില്‍ വളരെയധികം ആകുലതകളുള്ള മാതാപിതാക്കളാണ് സെയിഫും കരീനയും. തൈമൂറിന്റെ ആയയെ കുറിച്ച് വരെ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ടായിരുന്നു. ഇതോടെ മകനെ കുറിച്ചുള്ള എന്ത് കാര്യവും വാര്‍ത്തയാക്കുന്നതിനെതിരെ കരീന രംഗത്ത് എത്തിയിരുന്നു.


Click it and Unblock the Notifications











