twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീദേവിയ്ക്ക് ഇന്ന് 55ാം പിറന്നാൾ!! മകൾ ജാൻവിയുടെ പിറന്നാൾ ആശംസ വൈറലാകുന്നു...

    |

    ശ്രീദേവിയുടെ മരണം നൽകിയ ഷോക്കിൽ നിന്ന് ഇനിയും കുടുംബാംഗങ്ങളും ആരാധകരും സുഹൃത്തുക്കളും മോചിതരായിട്ടില്ല. ഉറ്റവരേയും സ്നേഹിതരുടെയും താരം വിട്ട് പിരിഞ്ഞിട്ട് മാസങ്ങൾ‌ കഴിഞ്ഞിട്ടും ഇന്നും പലരും ആ ഓർമയിൽ ജീവിക്കുകയാണ്. ഇന്ന് ശ്രീദേവിയെ സ്നേഹിക്കുന്ന എല്ലാവരുടേയും കണ്ണുകളിൽ ഈറനണിയുന്ന ഒരു ദിവസമായിരിക്കും. കഴി‍ഞ്ഞ വർഷം ഈ ദിവസം എല്ലാവരുടേയും മനസ്സിൽ സന്തോഷം നിറച്ച ദിവസമായിരുന്നു. എന്നാൽ ഈ വർഷമാകട്ടെ എല്ലാവർക്കും ആ സന്തോഷം ഒരു തീരദുഃഖമായി അവശേഷിക്കുകയാണ്.

    ‌കലൈഞ്ജർക്ക് വിട ചൊല്ലി സിനിമാലോകം!! പ്രിയ കലാകാരനെ കാണാൻ താരങ്ങൾ ഓടിയെത്തി, പ്രതികരണം കാണൂ‌കലൈഞ്ജർക്ക് വിട ചൊല്ലി സിനിമാലോകം!! പ്രിയ കലാകാരനെ കാണാൻ താരങ്ങൾ ഓടിയെത്തി, പ്രതികരണം കാണൂ

    ഇന്ന് ശ്രീദേവിയുടെ 55ാം പിറന്നാളാണ്. അമ്മയുടെ ജന്മദിനം മകൾ ജാൻവിയാണ് ആരാധകരുമായി പങ്കുവെച്ചത്. അമ്മയുടെ അച്ഛനും കൂടെ കുഞ്ഞ് ജാൻവിയും കൂടെ നിൽക്കുന്ന ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ ആരാധകരും സുഹൃത്തുക്കളും പിറന്നാൾ ആശംസയുമായി രംഗത്തെത്തിയിരുന്നു.

     50 ദിവസങ്ങൾ കൊണ്ട് പഠിച്ച പാഠങ്ങൾ!! ബിഗ് ബോസ് മത്സരാർഥികൾ മനസ്സ് തുറക്കുന്നു, വലിയ മാറ്റങ്ങൾ 50 ദിവസങ്ങൾ കൊണ്ട് പഠിച്ച പാഠങ്ങൾ!! ബിഗ് ബോസ് മത്സരാർഥികൾ മനസ്സ് തുറക്കുന്നു, വലിയ മാറ്റങ്ങൾ

     കഴിഞ്ഞ വർഷത്തെ പിറന്നാൾ

    കഴിഞ്ഞ വർഷത്തെ പിറന്നാൾ

    ശ്രീദേവിയുടെ അഭാവത്തിൽ എല്ലാവരും കഴിഞ്ഞ വർഷത്തെ താരത്തിന്റെ പിറന്നാൾ ആഘോഷമാണ് ഓർക്കുന്നത്. കഴിഞ്ഞ വർഷം ശ്രീദേവിയുടെ പിറന്നാൾ ആഘോഷം ഏറ്റവും അടുത്ത സുഹൃത്തും ഡിസൈനറുമായ മനീഷ് മൽഹേത്രയുടെ വസതിയിൽവെച്ചായിരുന്നു. ശ്രീദേവിയ്ക്ക് സുഹൃത്തുക്കൾ നൽകിയ സർപ്രൈസ് ഗിഫ്റ്റായിരുന്നു ആ പിറന്നാൾ. പിറന്നാളിന്റെ മുഖ്യ സൂത്രധാരൺ മനീഷ് മൽഹേത്ര തന്നെയായിരുന്നു. സുഹൃത്തുക്കളായ രേഖ, ഷബാന, ആസ്മി, ഐശ്വര്യ റായ്, റാണി മുഖർജി, വിദ്യാ ബാലൻ, ടിന അംബാനി, കരൺ ജോഹർ തുടങ്ങിയവരെല്ലാം ചേർന്ന് പിറന്നാൾ ഗംഭീരമാക്കിയിരുന്നു.

    ശ്രീദേവി ഇതിഹാസം തന്നെ

    ശ്രീദേവി ഇതിഹാസം തന്നെ

    പിറന്നാൾ ദിനത്തിൽ ഭാര്യയെ ഇതിഹാസമെന്നാണ് ബോണി കപൂർ വിശേഷിപ്പിച്ചിരിക്കുന്നത്. ശ്രീദേവി വെറുമൊരു അഭിനേത്രി മാത്രമല്ല ഒരു ഇതിഹാസമാണെന്ന് ഭർത്താവ് ബോണി കപൂർ പറഞ്ഞു. ഇതിഹാസങ്ങൾ ഒരിക്കലും മരിക്കുകയില്ല. ശ്രീയുടെ ഓർമകൾ എന്നും എപ്പോഴും ഞങ്ങളൊപ്പമുണ്ടാകുമെന്നും ബോണി കപൂർ പറഞ്ഞു.

    ശ്രീദേവിയുടെ പ്രതിമ

    ശ്രീദേവിയുടെ പ്രതിമ

    താരത്തിനോടുള്ള ആദാര സൂചകമായി മുംബൈയിലെ ബദ്രയിലെ ചാപ്പൽ റോഡിൽ ശ്രീദേവിയുടെ 18 അടി വലിപ്പമുളള ഒരു ചുമർ ചിത്രം ഒരുങ്ങുന്നുണ്ട്.. രഞ്ജിത്ത് ദാഹിയാണ് ഈ നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. പത്തോളം അർട്ടിസ്റ്റുകൾ ചേർന്നാണ് ഈ പ്രോജക്ടിന് നേതൃത്വം നൽകുന്നത്.

     ശ്രീദേവിയുടെ മരണം

    ശ്രീദേവിയുടെ മരണം

    തികച്ചും അപ്രതീക്ഷിത വിയോഗമായിരുന്നു ശ്രീദേവിയുടേത്. 2018 ഫെബ്രുവരി 24 ന് ദുബായിൽവെച്ചായിരുന്നു താരം മരിച്ചത്. ബാത്ത് ടബ്ബിൽ വെള്ളത്തിൽ മരിച്ച നിലയിലായികരുന്നു ശ്രീദേവിയെ കണ്ടെത്തിയത്. ബാത്ത് ടബ്ബിലെ വെള്ളത്തിൽ മുങ്ങിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. കുടുംബ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ദുബായിൽ എത്തിയപ്പോഴാണ് താരത്തിന്റെ വിയോഗം .

    English summary
    On Sridevi’s birth anniversary, Janhvi Kapoor shares a throwback photo
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X