ജാൻവിയെ കുറിച്ച് ശ്രീദേവിയുടെ ഹൃദയ സ്പർശിയായ വാക്കുകൾ, സങ്കടത്തോടെ പങ്കുവെച്ച് നടി...

ഇന്ത്യൻ സിനിമാലോകവും പ്രേക്ഷകരും ഏറെ സങ്കടത്തോടെ ഓർക്കുന്ന വിയോഗമാണ് നടി ശ്രീദേവിയുടേത്. 2018 ഫെബ്രുവരി 24 നാണ് ഇന്ത്യൻ സിനിമ ലോകത്തെ സങ്കടത്തിലാഴ്ത്തി കൊണ്ട് ശ്രീദേവി വിട പറയുന്നത്. ഇന്നും പ്രേക്ഷകർക്കും കുടുംബാംഗങ്ങൾക്കും നടിയുടെ വിയോഗം പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

jhanvi kapoor

അമല പോളിന്റെ മേക്കോവർ ചിത്രം കാണാം

ഇന്ന് ശ്രീദേവിയുടെ മൂന്നാം ചരമവാർഷികമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അമ്മയുടെ ചരമവാർഷിക ദിനത്തിൽ മകൾ ജാൻവി കപൂർ പങ്കുവെച്ച കുറിപ്പാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഹൃദയസ്പർശിയായ വാക്കുകൾ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ബോണി കപൂർ- ശ്രീദേവി പ്രണയ കഥയും വാർത്തകളിൽ ഇടം പിടിക്കുന്നുണ്ട്.

ശ്രീദേവി എഴുതിയ കുറിപ്പ്

ശ്രീദേവി എഴുതിയ കുറിപ്പാണ് ജാൻവി പങ്കുവെച്ചിരിക്കുന്നത്. മിസ് യു എന്ന് കുറിച്ചു കൊണ്ടാണ് ശ്രീദേവി എഴുതിയ നോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. "ഐ ലവ് യു മൈ ലബ്ബു. നീയാണ് ലോകത്തിലെ ഏറ്റവും മികച്ച കുഞ്ഞ്. ജാൻവിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് ശ്രീദേവിയെ കുറിച്ച് വാചാലരായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. ജാൻവിയെ കൂടാതെ ഖുഷിയും അമ്മയുടെ ഓർമ പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. അച്ഛൻ ബോണി കപൂറിനോടൊപ്പമുള്ള ശ്രീദേവിയുടെ ചിത്രമാണ് ഖുഷി പങ്കുവെച്ചിരിക്കുന്നത്.

 ബോണികപൂർ

ശ്രീദേവിയുടെ വിയോഗം ഏറ്റവും കൂടുതൽ ബാധിച്ചത് ഭർത്താവ് ബോണി കപൂറിനെ ആയിരുന്നു..ബോണിയുടെ രണ്ടാമത്തെ ഭാര്യമാണ ശ്രീദേവി. നടിയുടെ സംസ്കാരത്തിന് ശേഷം ഒരു ഹൃദയസ്പർശിയായ കുറിപ്പ് ബോണി കപൂർ പങ്കുവെച്ചിരുന്നു. ലോകത്തിന് അവൾ അവരുടെ ചാന്ദ്‌നി ആയിരുന്നു... പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അവൾ എന്റെ പ്രണയം, എന്റെ സുഹൃത്ത്, ഞങ്ങളുടെ പെൺകുട്ടികൾക്ക് അമ്മ ... എന്റെ പങ്കാളി എന്നിങ്ങനെയാണ്. അവളുടെ നഷ്ടം വാക്കുകളിൽ വിവരിക്കാനാവില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.

ശ്രീദേവിയെ കാണുന്നത്

1996 ലാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം കഴിക്കുന്നത്. ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷമായിരുന്നു ശ്രീദേവിയെ വിവാഹം കഴിക്കുന്നത്. ഏറെ പ്രതിസന്ധികൾ തരണം ചെയ്ത് നേടിയ ജീവിതമായുരുന്നു ഇവരുടേത്. ശ്രീദേവി സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ബോണി കപൂർ നടിയുടെ ജീവിതത്തിൽ എത്തുന്നത്. അമ്മയിലുടെയാണ് ശ്രീദേവിയുടെ മനസ് ബോണി കപൂർ സ്വന്തമാക്കിയത്,

ശ്രീദേവിയുമായുള്ള  പ്രണയം

മുമ്പൊരിക്കൽ ഇന്ത്യടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീദേവിയുമായി പ്രണയത്തിലായതിനെ കുറിച്ച് നിർമ്മാതാവ് ബോണി കപൂർ വെളിപ്പെടുത്തിയിരുന്നു. ബോളിവുഡിലെ മിന്നും താരമായ ശ്രീദേവിയെ സ്വന്തമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അന്ന് ശ്രീദേവിയുടെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത് അമ്മയായിരുന്നു. അമ്മയ്ക്ക് മുന്നിൽ ഒരു നല്ല ഇമേജ് സൃഷ്‌ടിക്കുകയായിരുന്നു ആദ്യ കടമ്പ.. മിസ്റ്റർ ഇന്ത്യയുടെ ഷൂട്ടിങ്ങിനായി ബോണി ശ്രീദേവിക്കായി എല്ലാവിധ മുന്തിയ സൗകര്യങ്ങളും ഒരുക്കിയിരുന്നു. മികച്ച മേക്കപ്പ് റൂം മുതൽ നല്ല വസ്ത്രങ്ങൾ വരെയെല്ലാം ബോണി തയ്യാറാക്കിയിരുന്നു. എന്നാൽ ആ സമയത്ത് വിവഹിതനായിരുന്നു ബോണി കപൂർ. ആ സമയത്ത് ശ്രീദേവിയ്ക്കൊപ്പം വിദേശത്ത് പോയി. . ചാന്ദിനി എന്ന ചിത്രത്തിന്റെ ഷൂട്ടിങിലായിരുന്നു ശ്രീദേവി. അവിടെ നിന്നാണ് നടിയുടെ സ്നേഹം തിരികെ ലഭിച്ചതെന്നും ബോണി കപൂർ പറഞ്ഞു.

Recommended Video

ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയ അഷറഫിന്റെ കഥ സിനിമയാക്കുന്നു | filmibeat Malayalam

ജാൻവി കപൂറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X