വിവാഹം കഴിക്കാതെ എങ്ങനെ കുട്ടിയെ വളര്‍ത്തും? ആദ്യമായി അമ്മയായ നിമിഷത്തെ കുറിച്ച് ബോളിവുഡ് നടി സുസ്മിത സെന്‍
ബോളിവുഡ് സുന്ദരി സുസ്മിത സെന്നിനെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി വന്ന് കൊണ്ടിരിക്കുന്നത്. കാമുകനുമായിട്ടുള്ള ലിവിംഗ് റിലേഷന്‍ അവസാനിപ്പിച്ചത് മുതല്‍ പ്രചോദനം നല്‍കുന്ന ചില കാര്യങ്ങളാണ് നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ വനിതാ ദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സുസ്മിത.
വിവാഹം കഴിക്കാതെ രണ്ട് പെണ്‍മക്കളെ ദത്ത് എടുത്ത് ജീവിക്കുന്നത് എങ്ങനെയാണ് എന്നതിനെ കുറിച്ചാണ് സുസ്മിത പറഞ്ഞിരുന്നത്. ഒത്തിരി തടസ്സങ്ങള്‍ നേരിട്ടെങ്കിലും അതില്‍ നിന്നും മക്കളെ സ്വന്തമാക്കുകയും അവരുടെ കൂടെ ഇന്നും സന്തോഷത്തോടെ ജീവിക്കുന്നതിനെ കുറിച്ചുമൊക്കെ സുസ്മിത പറഞ്ഞിരുന്നു. നടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

'എനിക്ക് 24 വയസ്സുള്ളപ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്നാണ് റെനി ജനിച്ചത്. വിവാഹം കഴിക്കാതെ എങ്ങനെ ഒരു കുട്ടിയെ വളര്‍ത്തും? അതൊരു വലിയ തീരുമാനമായിരുന്നു. പലരും അതിനെ ചോദ്യം ചെയ്തു. എന്തിനാണ് ദത്തെടുക്കല്‍? വിവാഹം കഴിക്കാതെ എങ്ങനെ ഒരു കുട്ടിയെ വളര്‍ത്തും? സിംഗിള്‍ പാരന്റ് ആകാന്‍ നിങ്ങള്‍ തയ്യാറാണോ? ഈ തീരുമാനം നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ചെലുത്തുന്ന സ്വാധീനം നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ? അങ്ങനെ ചോദ്യങ്ങളും അഭിപ്രായങ്ങളും അനന്തമായി തുടര്‍ന്നു.

എന്നിട്ടും, എന്റെ മനസ്സില്‍ ശരിയെന്ന് തോന്നിയത് ഞാന്‍ ചെയ്തു. ഒരു അമ്മയാകാന്‍ ഞാന്‍ തയ്യാറാണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമായി ഇത് മാറി. വളരെ ആഴത്തിലുള്ള ഒന്നാണത്. ആ അനുഭവം ഞാന്‍ രണ്ടാമതും നേടി. ഇപ്പോള്‍ ഞാന്‍ രണ്ട് സുന്ദരികളായ പെണ്‍മക്കളാല്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. റെനിയും അലിസയും എന്റെ ഹൃദയത്തെ പിന്തുടരാനുള്ള ധൈര്യം കണ്ടെത്തിയതു കൊണ്ടാണ് ഞാന്‍ ഞാനായത്.

എനിക്ക് ആവശ്യമുള്ളപ്പോള്‍ ആവശ്യമായ ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശവും വിവരങ്ങളും പിന്തുണയും തേടുന്നു. ഈ പക്ഷപാതങ്ങള്‍ ശരിക്കും അവസാനിച്ചിട്ടില്ലെന്ന് എനിക്കറിയാം. എന്നാല്‍ അവര്‍ നിങ്ങളെ തടയാന്‍ പാടില്ല. അവരെ കുറിച്ച് സംസാരിക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഇത് എന്നുമാണ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെ സുസ്മിത സെന്‍ പറയുന്നത്. വിവാഹം കഴിക്കാതെ എങ്ങനെയാണ് ഒരു കുട്ടിയെ ദത്തെടുക്കുക എന്ന ചോദ്യങ്ങളാണ് ചിത്രങ്ങളായി നടി പങ്കുവെച്ചത്.
Recommended Video

മാസങ്ങള്‍ക്ക് മുന്‍പാണ് സുസ്മിത സെന്നും കാമുകന്‍ റോഹ്മാന്‍ ഷോവലും തമ്മില്‍ വേര്‍പിരിയുന്നത്. മൂന്നാല് വര്‍ഷത്തോളം നീണ്ട പ്രണയബന്ധമാണ് താരങ്ങള്‍ അവസാനിപ്പിച്ചത്. അതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കിയില്ലെങ്കിലും സുഹൃത്തുക്കളായി പരിചയപ്പെട്ടവര്‍ അങ്ങനെ തന്നെ വീണ്ടും ആയെന്ന് മാത്രം സുസ്മിത പറഞ്ഞു. സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്താണ് സിംഗിള്‍ മദറായി ജീവിക്കാം എന്ന തീരുമാനത്തില്‍ സുസ്മിത എത്തുന്നത്. പിന്നീട് നടി വിവാഹത്തെ കുറിച്ച് ചിന്തിച്ചത് പോലുമില്ലായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് 2018 മുതല്‍ റോഹ്മാന്‍ അവരുടെ ജീവിതത്തിലേക്ക് വന്നത്. മക്കളുടെ കൂടെ നല്ലൊരു പിതാവിന്റെ റോള്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തിന് സാധിച്ചെങ്കിലും താരങ്ങള്‍ പിരിയുകയായിരുന്നു.


Click it and Unblock the Notifications











