For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവിൻ്റെ 2 പ്രണയങ്ങൾക്ക് കൂട്ടുനിന്നു; സെറീന വഹാബിൻ്റെ ജന്മദിനത്തിൽ ആ കഥകൾ വീണ്ടും പ്രചരിക്കുന്നു

  |

  മലയാളക്കരയ്ക്ക് സുപരിചിതയായ പ്രമുഖ നടിയാണ് സെറീന വഹാബ്. ഹിന്ദി സിനിമയില്‍ സജീവമായിരുന്ന സെറീന തന്റെ ജന്മദിനം ആഘോഷിക്കുകയാണിന്ന്. 1959 ല്‍ ജനിച്ച നടിയുടെ അറുപത്തി രണ്ടാം ജന്മദിനമാണ് ജൂലൈ പതിനേഴിന്. സോഷ്യല്‍ മീഡിയ പേജുകളില്‍ താരസുന്ദരിയ്ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.

  റായി ലക്ഷ്മി സൌന്ദര്യ സംരംക്ഷണത്തിലാണ്, വർക്കൌട്ടിനിറങ്ങഇയ നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം

  സെറീനയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഭര്‍ത്താവ് ആദിത്യ പഞ്ചോളിയുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ പ്രചരിക്കുകയാണ്. വിവാഹശേഷം രണ്ട് തവണ ഭര്‍ത്താവിന്റെ ചില മോശം പ്രവര്‍ത്തികള്‍ക്കും നടി മാപ്പ് കൊടുക്കുകയും ചെയ്തിരുന്നു. ഈ കാര്യങ്ങളെല്ലാം വീണ്ടും ശ്രദ്ധേമാവുകയാണ്.

  ഒരു മുസ്ലീം കുടുംബത്തിലായിരുന്നു സെറീന വഹാബ് 1959 ല്‍ ജനിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ പഠിച്ചിരുന്നു. അവിടെ നിന്നുമാണ് വെള്ളിത്തിരയില്‍ എത്തുന്നത്. പ്രശസ്ത നിര്‍മാതാവ് രാജ് കപൂറിനൊപ്പം ആദ്യ സിനിമയില്‍ സെറീന അഭിനയിച്ചു. ഹിന്ദിയില്‍ അഭിനയിക്കുന്നതിനൊപ്പം തെന്നിന്ത്യന്‍ സിനിമാലോകത്തും സജീവമായിരുന്നു. കലങ്ക് കാ ടിക എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ആദിത്യ പഞ്ചോളിയും സെറീനയും ആദ്യമായി കാണുന്നത്.

  ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ആദിത്യ പഞ്ചോളി അഭിനയ ജീവിതം തുടങ്ങുന്നത്. നടന്‍ എന്നതിലുപരി സംവിധായകനും നിര്‍മാതാവുമായി നിരവധി സിനിമകളില്‍ ആദിത്യ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമായി കൊണ്ടിരിക്കുന്ന കാലത്താണ് സെറീനയുമായി ഒരുമിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ചു എന്നത് മാത്രമല്ല സിനിമ വലിയ വിജയമായി മാറുകയും ചെയ്തു. സെറീനയെക്കാളും ആറ് വസയസിന് ഇളയത് ആണെങ്കിലും ചിത്രീകരണം നടക്കുന്ന കാലത്ത് തന്നെ ഇരുവരും പ്രണയത്തിലായി. ഒടുവില്‍ 1986 വിവാഹം കഴിക്കുകയും ചെയ്തു.

  വിവാഹം കഴിഞ്ഞ് മുപ്പത് വര്‍ഷത്തിന് മുകളിലായി ഇരുവരും സന്തുഷ്ടരായി കഴിയുകയാണ്. എന്നാല്‍ ആദിത്യയെ വിവാഹം കഴിക്കുന്നത് സെറീനയുടെ അമ്മയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ല. പ്രായ വ്യത്യാസത്തിനപ്പുറം പല കാരണങ്ങള്‍ കൊണ്ടും താരമാതാവ് ഈ ബന്ധം എതിര്‍ത്തു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്താണ് സെറീനയും ആദിത്യയും ഒന്നാവുന്നത്. എന്നാല്‍ ഒന്നിലധികം അവിവാഹിത ബന്ധങ്ങളുടെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ നിറയുന്ന ഒരാളായി ആദിത്യ മാറി.

  സെറീനയുമായി വിവാഹം കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദിത്യ മറ്റ് ബന്ധങ്ങളിലേക്ക് പോവുന്നത്. ആദ്യം നടി പൂജ ബേദിയുമായിട്ടാണ് ആദിത്യ ഇഷ്ടത്തിലായത്. പല രാത്രികളിലും പൂജയുടെ ഫ്‌ളാറ്റില്‍ ആദിത്യ ഉണ്ടാവുമായിരുന്നു. പൂജയുമായി ഇഷ്ടത്തിലായിരുന്ന കാലത്ത് അവരുടെ ജോലിക്കാരി താരത്തിനെതിരെ ആരോപണവുമായി വന്നിരുന്നു. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പൂജയുടെ ജോലിക്ക് നില്‍ക്കുന്ന പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ ആദിത്യ പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. ഇതോടെ പൂജയുമായിട്ടും താരം തെറ്റി.

  വന്‍ താരനിരയുമായി ബിഗ്‌ബോസ് ഗ്രാന്‍ഡ് 18ന് | FilmiBeat Malayalam

  പൂജയുമായിട്ടുള്ള പ്രശ്‌നം തീര്‍ന്നതിന് ശേഷം 2004 ല്‍ ആണ് നടി കങ്കണ റാണവതും ആദിത്യയും ബന്ധത്തിലാവുന്നത്. കങ്കണയുടെ അരങ്ങേറ്റ സിനിമയായ ഗ്യാങ്സ്റ്ററില്‍ അഭിനയക്കാന്‍ സഹായിച്ചത് ആദിത്യ ആയിരുന്നു. പില്‍ക്കാലത്ത് ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തിലും ഏര്‍പ്പെട്ടിരുന്നു. 2017 ലാണ് കങ്കണ ഇക്കാര്യം പുറംലോകത്തോട് വിളിച്ച് പറഞ്ഞത്. രണ്ട് തവണയും ഭര്‍ത്താവിനെതിരെ വന്ന ആരോപണങ്ങള്‍ തള്ളി കളഞ്ഞുള്ള പ്രതികരണമായിരുന്നു സെറീന നല്‍കിയത്.

  English summary
  On Zarina Wahab's 62nd Birthday, A Look Back At Zarina And Aditya Pancholi Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X