ഭർത്താവിന്റെ സംഗീത പരിപാടിക്കിടെ ആരാധിക എറിഞ്ഞ അടിവസ്ത്രം കൈയ്യിലെടുത്ത് പ്രിയങ്ക ചോപ്ര, അന്ന് സംഭവിച്ചത്!
നടി പ്രിയങ്ക ചോപ്രയും ഗായകൻ നിക്ക് ജോനാസും വിവാഹം കഴിഞ്ഞ് നാല് വർഷം പിന്നിട്ടിട്ടും തുടക്കത്തിലുള്ള അതേ ശക്തിയോടെ തന്നെ പ്രണയിച്ച് മുന്നേറുകയാണ്.
ഇടയ്ക്ക് വിവാഹമോചിതരായി ഇരുവരും എന്ന തരത്തിലുള്ള വാർത്തകളും വിവാദങ്ങളും വന്നിട്ട് പോലും ഇരുവരുടേയും പ്രണയത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല.
ഇരുവർക്കും 2022ലാണ് മാൾട്ടി മേരി ചോപ്ര ജോനാസ് എന്ന സുന്ദരിയായ പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് കൂടി വന്നതോടെ ജീവിതം കൂടുതൽ മനോഹരമായി എന്നാണ് ഇരുവരും പറയാറുള്ളത്. ഹോളിവുഡിലെ ഏറ്റവും ഡിമാന്റുള്ള ഗായകരാണ് ജൊനാസ് ബ്രദേഴ്സ്.

ഒരിക്കൽ നിക്ക് ജൊനാസും സഹോദരന്മാരും നടത്തിയ മിഡ് കൺസേർട്ടിലേക്ക് ഒരു ആരാധിക അവരുടെ ബ്രാ എറിഞ്ഞ സംഭവം വലിയ രീതിയിൽ വൈറലായിരുന്നു.
നിക്കിന് നേരെ വന്ന അടിവസ്ത്രം ഭാര്യ പ്രിയങ്കയാണ് പിടിച്ചത്. 2019ൽ യുഎസിൽ നടന്ന ജൊനാസ് ബ്രദേഴ്‌സിന്റെ സംഗീത പരിപാടിയിൽ ഗായകരുടെ മാതാപിതാക്കളായ കെവിൻ ജൊനാസ് സീനിയർ, ഡെനിസ് ജോനാസ് എന്നിവരോടൊപ്പം പ്രിയങ്കയും പങ്കെടുത്തിരുന്നു.
കച്ചേരി അവസാനിപ്പിച്ച് നിക്കും സഹോദരനും വേദിയിൽ നിന്ന് ഇറങ്ങിയപ്പോൾ പ്രിയങ്കയും കെവിനും വേദിയിൽ നിന്ന് പുറത്തേക്ക് നീങ്ങി അപ്പോഴാണ് പ്രിയങ്ക ആരാധികമാരിൽ ആരോ എറിഞ്ഞ വെളുത്ത ബ്രാ നിലത്ത് നിന്ന് പ്രിയങ്ക കണ്ടെത്തിയത്.
തുടർന്ന് പ്രിയങ്ക പിന്നീട് ആഹ്ലാദത്തോടെ അതെടുത്ത് തോളിലിട്ട് നടന്ന് പോയി. ചുറ്റുമുള്ളവരും ആരാധകരുമെല്ലാം പ്രിയങ്കയുടെ പ്രവൃത്തി കണ്ട് പൊട്ടിച്ചിരിക്കുന്നതും പ്രിയങ്കയെന്ന് ആർത്ത് വിളിക്കുന്നതും വൈറൽ വീഡിയോയിൽ കാണാമായിരുന്നു.
2018ൽ ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ വെച്ചാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹിതരായത്.
ക്രിസ്ത്യൻ ആചാരങ്ങളോടെ ഒരു വിവാഹവും ഹിന്ദു ആചാരങ്ങളോടെ മറ്റൊരു വിവാഹവും ഇരുവരും നടത്തിയിരുന്നു അവരുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് അതിൽ പങ്കെടുത്തത്.
പിന്നീട് ഡൽഹിയിലും മുംബൈയിലും ദമ്പതികൾ ഒന്നിലധികം റിസപ്ഷനുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

പ്രിയങ്കാ ചോപ്രയും മകള്‍ മാൽട്ടി മേരി ചോപ്ര ജൊനാസും ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ച് അടുത്തിടെ നിക്ക് ജൊനാസ് പറഞ്ഞിരുന്നു.
പ്രിയങ്കയെ വിവാഹം കഴിച്ചത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും പ്രിയങ്കയ്‌ക്കൊപ്പം കുഞ്ഞിനെ വരവേല്‍ക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനമെന്നും നിക്ക് പറഞ്ഞിരുന്നു.
'എന്റെ സുന്ദരിയായ ഭാര്യയായ നീ വളരെ ശാന്തയാണ്. കൊടുങ്കാറ്റ് വീശുമ്പോഴും പാറ പോലെ ഉറച്ചുനില്‍ക്കുന്നു. നിന്നെ വിവാഹം കഴിക്കാനായതില്‍ ഞാന്‍ സന്തോഷിക്കുന്നു.'
'അതുതന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം. നിനക്കൊപ്പം രക്ഷിതാവാകാന്‍ സാധിച്ചതില്‍ സന്തോഷം' എന്നാണ് ഭാര്യയെ പുകഴ്ത്തി നിക്ക് പറഞ്ഞത്.
അടുത്തിടെയാണ് നിക്കും പ്രിയങ്കയും ആദ്യമായി മകളുടെ മുഖം വെളിപ്പെടുത്തിയത്. ആദ്യമായി കുഞ്ഞിന്റെ മുഖം കണ്ടതിന്റെ സന്തോഷത്തില്‍ നിരവധി ആരാധകര്‍ മാൽട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
അതിന് മുമ്പ് എല്ലാ ചിത്രങ്ങളിലും ഇരുവരും മകളുടെ മുഖം മറച്ചുവെച്ചിരുന്നു. അടുത്തിടെ വോഗിന് നല്‍കിയ അഭിമുഖത്തില്‍ മകളെ കുറിച്ച് പ്രിയങ്ക മനസ് തുറന്നിരുന്നു.
മാസം പൂര്‍ത്തിയാകാതെ ജനിച്ച മാല്‍തി മൂന്ന് മാസത്തോളം എന്‍ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നെന്നും മകളെ ജീവനോടെ തിരിച്ചുകിട്ടുമോയെന്ന് പോലും ആശങ്കപ്പെട്ടിരുന്നുവെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
മകള്‍ക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോഷൂട്ടും മാഗസിനിലുണ്ടായിരുന്നു. ആദ്യമായാണ് താരം മാല്‍തിക്കൊപ്പം ഒരു മാഗസിനുവേണ്ടി പോസ് ചെയ്യുന്നത്.
2017ലെ മെറ്റ്ഗാല പുരസ്‌കാര വേദിയില്‍ കണ്ടുമുട്ടിയവരാണ് നിക്കും പ്രിയങ്കയും പിന്നീട് ഇരുവരും പ്രണയത്തിലാകുകയായിരുന്നു.


Click it and Unblock the Notifications