ഭാര്യയുടെ കൂടെ ജീവിച്ച ഇത്രയും വര്‍ഷത്തില്‍ ഒന്നും മാറിയിട്ടില്ല! ജയ ബച്ചനൊപ്പമുള്ള ജീവിതത്തെ പറ്റി അമിതാഭ്
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മുതിര്‍ന്ന താരദമ്പതിമാരാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. അമ്പത് വര്‍ഷത്തോളം നീണ്ട ദാമ്പത്യം പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരങ്ങളിപ്പോള്‍. അതേ സമയം താരദമ്പതിമാരെ കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചുമൊക്കെ പല കഥകള്‍ വര്‍ഷങ്ങളായി പ്രചരിക്കാറുണ്ട്.
സന്തോഷകരമായ ദാമ്പത്യം എന്നത് 'തികഞ്ഞ' വ്യക്തിയെ കണ്ടെത്തലല്ല, മറിച്ച് നിങ്ങള്‍ക്ക് വേണ്ടി മാത്രം 'തികഞ്ഞ' ഒരാളെ കണ്ടെത്തുന്നതാണെന്ന് പലപ്പോഴും അമിതാഭും ജയയും തെളിയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചന്റെ പിന്നില്‍ നിന്നും ശക്തമായ പിന്തുണ നല്‍കിയതിന് പിന്നില്‍ ജയ ബച്ചനാണെന്ന് എല്ലാവര്‍ക്കും അറിയാം. മുന്‍പൊരിക്കല്‍ ഭാര്യയെ കുറിച്ച് ബച്ചന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തിലാണ് തന്റെ പ്രിയ ഭാര്യ ജയയുമായുള്ള ബന്ധത്തെക്കുറിച്ച് നടന്‍ തുറന്നു സംസാരിച്ചത്. 'ഞങ്ങള്‍ തിരക്കിലായിരിക്കുന്തോറും ഞാനും എന്റെ ഭാര്യ ജയയും എല്ലായിപ്പോഴും പ്രണയിനികളാണെന്ന് ഓര്‍മ്മിപ്പിക്കാറുണ്ട്. ആ അര്‍ത്ഥത്തില്‍, അത് എന്നെ നിലനിര്‍ത്തുകയും അവള്‍ എത്രത്തോളം അത്ഭുതപ്പെടുത്തുന്നവളാണെന്ന് മനസ്സിലാക്കുകയും ചെയ്യാറുണ്ട്.
നമുക്ക് 'ബെറ്റര്‍-ഹാഫ്' കല്യാണം കഴിത്തുന്ന നിമിഷം, എല്ലാം മാറും. പരസ്പരം വിജയങ്ങള്‍ ആഘോഷിക്കുന്നത് മുതല്‍ പരസ്പരം പരാജയത്തെ പിന്തുണയ്ക്കുന്നത് വരെ, രണ്ട് ആത്മാക്കള്‍ ഒരുമിച്ചു ചേര്‍ന്ന് ശക്തമായ തൂണായി മാറുന്നു. അത്ര സ്നേഹിക്കപ്പെടാത്ത ദിവസങ്ങളില്‍ പോലും അവര്‍ പരസ്പരം സ്നേഹിക്കുന്നു, അതാണ് അവരുടെ ദാമ്പത്യത്തെ സന്തോഷകരമാക്കുന്നത്.
ഏത് വിവാഹത്തിലും, ഉയര്‍ച്ച താഴ്ചകളും, അഭിപ്രായവ്യത്യാസങ്ങളും നടക്കാറുണ്ട്. പക്ഷേ അതെല്ലാം അതിന്റെ ഭാഗമാണ്. ജയ വളരെ തുറന്നതും വളരെ നേരെ പോവുന്ന ആളുമാണ്. ചിലപ്പോള്‍ ലജ്ജാകരമായ രീതിയില്‍ പ്രവര്‍ത്തിക്കാറുള്ള ആളാണ് ജയ. അത് അവളുടെ സ്വഭാവമാണ്. ഞാന്‍ ഒരിക്കലും അവളുടെ ആ ഗുണത്തെ ശല്യപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, അവള്‍ ഞാനെന്ന എന്റെ ഗുണത്തിന് ഭംഗം വരുത്തിയിട്ടില്ല.
എനിക്ക് ഒറ്റപ്പെടാന്‍ ആഗ്രഹിക്കുമ്പോള്‍ അവള്‍ എന്നെ തനിച്ചാക്കി പോകുന്നു. അമിതാഭ് ജിയും പ്രണയം തുറന്ന് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഇത്രയും വര്‍ഷങ്ങളായെങ്കിലും തങ്ങളുടെ ജീവിതത്തില്‍ ഒന്നും മാറിയിട്ടില്ലെന്നാണ് ബച്ചന്‍ പറയുന്നത്. ഞാന്‍ ജയയോടൊപ്പം ചെലവഴിച്ച ഇത്രയും വര്‍ഷത്തില്‍ ഇതുവരെ ഒന്നും മാറിയിട്ടില്ല. അത് കുടുംബത്തിലും കുട്ടികളുടെ കാര്യത്തിലും അങ്ങനെ തന്നെയാണെന്നും, ബച്ചന്‍ പറയുന്നു.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് അമിതാഭ് ബച്ചനും ജയയും ആദ്യമായി കണ്ടുമുട്ടുന്നത്. അപ്പോള്‍ മുതലാണ് ശരിക്കും അവരുടെ പ്രണയകഥ ആരംഭിക്കുന്നത്. അന്ന് മുതല്‍ അവര്‍ കടന്നുപോയത് ഒരു സാധാരണ ക്രഷിലൂടെ ആയിരുന്നില്ല, മറിച്ച് എക്കാലത്തെയും വലിയ പ്രണയകഥയിലൂടെയായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ചതോട് കൂടിയാണ് പ്രണയം ശക്തമാവുന്നത്.
1973 ജൂണ്‍ 3 നാണ് അമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹിതരാവുന്നത്. അതിന് തൊട്ട് മുന്‍പ് സിനിമയുടെ വിജയം ആഘോഷിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോവാന്‍ ഒരുങ്ങുകയായിരുന്നു താരങ്ങള്‍. ഇക്കാര്യം അറിഞ്ഞ് അമിതാഭിന്റെ പിതാവാണ് ജയയുമായി വിവാഹം കഴിച്ചിട്ട് പോയാല്‍ മതിയെന്ന് പറയുന്നത്. അങ്ങനെ വളരെ പെട്ടെന്ന് താരവിവാഹം നടത്തി. ഈ ജൂണില്‍ ഇരുവരും അമ്പത്തിയൊന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്.
നിലവില്‍ അമിതാഭ് ബച്ചന്‍ സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെയായി സജീവമാണ്. എന്നാല്‍ ജയ ബച്ചന്‍ അഭിനയത്തില്‍ നിന്നും മാറി മാറി നില്‍ക്കുകയാണിപ്പോള്‍.


Click it and Unblock the Notifications