'സഞ്ജയ് ഒരു മൂന്നാംകിട വ്യക്തിയാണ്, കരിഷ്മ അവനെ വിവാഹം ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു'; രൺധീർ!

തൊണ്ണൂറുകളിൽ ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന നടിയാണ് കരിഷ്മ കപൂർ. എന്നാൽ താരമിപ്പോൾ‌ അഭിനയത്തിൽ‌ അത്ര സജീവമല്ല. ആരാധകർ കൊണ്ടാടിയ വിവാഹമായിരുന്നു കരിഷ്മയുടേത്. പക്ഷെ കുടുംബജീവിതം അത്ര വിജയം കണ്ടില്ല. ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ വേര്‍പിരിയല്‍ ആയിരുന്നു കരിഷ്മ കപൂറിന്റെയും ഭര്‍ത്താവ് സഞ്ജയ് കപൂറിന്റെയും.

കുടുംബ കോടതിയില്‍ ഇരുഭാഗവും അന്ന് ഗുതരമായ ആരോപണങ്ങളാണ് നിരത്തിയത്. 2003ൽ ആയിരുന്നു സഞ്ജയ് കപൂറുമായുള്ള കരിഷ്മയുടെ വിവാ​ഹം നടന്നത്. 2016ൽ ഇരുവരും വിവാഹമോചിതരായി.

പിന്നീട് കരീഷ്മ വിവാഹമൊന്നും കഴിച്ചില്ല. നാൽപ്പത്തിയൊമ്പതുകാരിയായ കരിഷ്മ മോഡലിങിലും പരസ്യ ചിത്രങ്ങളിലും സജീവമാണ്. മക്കൾ കരിഷ്മയുടെ സംരക്ഷണയിലാണ് വളരുന്നത്.

ഹണിമൂൺ സമയത്താണ് സഞ്ജയുമായുള്ള വിവാഹത്തിൽ പ്രശ്‌നങ്ങൾ വന്ന് തുടങ്ങിയതെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ കരിഷ്മ നടത്തിയപ്പോൾ എല്ലാവരും അമ്പരുന്നു. ഒരു സ്ത്രീയുടെ ജീവിതത്തിലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ കരിഷ്മയുടെ ജീവിതത്തിൽ സംഭവിച്ചു.

Karisma Sanjay

ഹണിമൂണിനിടെ തന്റെ സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ സഞ്ജയ് നിർബന്ധിച്ചെന്നും എല്ലാവരുടെയും മുന്നിൽ ലേലം വിളിച്ച് തന്നെ അപമാനിച്ചെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു. അതേ സമയം കരിഷ്മ തന്നെ വിവാഹം ചെയ്തത് പണത്തിന് വേണ്ടി മാത്രമാണെന്നാണ് സഞ്ജയ് ആരോപിച്ചിരുന്നു.

മകളുടെ വിവാഹമോചനത്തിന് ശേഷം ഒരു അഭിമുഖത്തിൽ കരിഷ്മയുടെ പിതാവും നടനുമായ രൺധീർ കപൂർ സഞ്ജയുമായുള്ള കരിഷ്മയുടെ ബന്ധത്തെ താൻ ഒരിക്കലും അനുകൂലിച്ചിരുന്നില്ലെന്നും വെളിപ്പെടുത്തിയിരുന്നു. പണത്തിന് വേണ്ടിയാണ് തന്നെ കരിഷ്മ വിവാഹം ചെയ്തതെന്ന സഞ്ജയുടെ വാദത്തെയും രൺധീർ കപൂർ അഭിമുഖത്തിൽ പൊളിച്ചടുക്കി.

'എല്ലാവർക്കും ഞങ്ങളുടെ യോഗ്യത അറിയാം. ഞങ്ങൾ കപൂർ കുടുംബാം​ഗമാണ്. ഞങ്ങൾക്ക് ആരുടെയും പണത്തിന് പിന്നാലെ ഓടേണ്ട ആവശ്യമില്ല. ഞങ്ങൾക്ക് പണം മാത്രമല്ല ജീവിതം. നമ്മുടെ കഴിവുകൾ ജീവിതത്തിലുടനീളം നമ്മെ പിന്തുണയ്ക്കും. സഞ്ജയ് ഒരു മൂന്നാംകിട വ്യക്തിയാണ്.'

'കരിഷ്മ അവനെ വിവാഹം ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു. അവൻ ഒരിക്കലും ഭാര്യയെ ശ്രദ്ധിച്ചിരുന്നില്ല. അവൻ അവളെ വഞ്ചിക്കുകയും മറ്റൊരു സ്ത്രീയുടെ കൂടെ ജീവിക്കുകയും ചെയ്തു. അതിൽ കൂടുതൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല', എന്നാണ് മകളുടെ തകർന്ന കുടുംബജീവിതത്തെ കുറിച്ച് സംസാരിച്ച് രൺധീർ കപൂർ പറഞ്ഞത്.

karishma

അതേസമയം അടുത്തിടെ മുൻ ഭർത്താവ് സഞ്ജയ് കപൂറിനൊപ്പം ഡിന്നർ കഴിച്ച് മടങ്ങുന്ന കരിഷ്മയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വിവാഹമോചനത്തിന് ശേഷം കരിഷ്മയും സഞ്ജയും കണ്ടുമുട്ടുന്നത് ഇതാദ്യമല്ല. അടുത്തിടെയായി ഇരുവരും നല്ല സൗഹൃദത്തിലാണെന്നാണ് വിവരം.

ഇക്കഴിഞ്ഞ മാർച്ചിൽ കരിഷ്മയുടെയും സഞ്ജയുടെയും മകൻ കിയാൻ കപൂറിന്‍റെ ജന്മദിന ആഘോഷത്തില്‍ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു. സഞ്ജയ് കപൂർ ഇപ്പോഴത്തെ ഭാര്യ പ്രിയ സച്ച്ദേവുമൊന്നിച്ചാണ് അന്ന് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയത്.

ആ ബന്ധത്തിൽ ഒരു മകനും സഞ്ജയ്ക്കുണ്ട്. അഭിഷേക് ബച്ചനുമായുള്ള വിവാഹത്തോളം അടുത്ത പ്രണയം തകര്‍ന്ന ശേഷമാണ് കരിഷ്മ കപൂര്‍ ബിസിനസുകാരനായ സഞ്ജയ് കപൂറിനെ വിവാഹം ചെയ്തത്.

സഞ്ജയും അമ്മ റാണിയും സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിച്ചുവെന്നും കരിഷ്മ ആരോപിച്ചിരുന്നു. സഞ്ജയുടെ ജീവിത രീതി ശരിയല്ലെന്നും മറ്റ് സ്ത്രീകളുമായി സഞ്ജയ്ക്ക് ബന്ധമുണ്ടെന്നും മകന്റെ ഏത് ബന്ധത്തെയും അമ്മ പിന്തുണയ്ക്കാറുണ്ടെന്നും കരിഷ്മ പറഞ്ഞിരുന്നു.

കരിഷ്മയെ അവസാനമായി സ്ക്രീനിൽ കണ്ടത് 2020 ലെ ആൾട്ട് ബാലാജി വെബ് സീരീസായ മെന്റൽഹുഡിലാണ്. കരിഷ്മയുടെ ഒടിടി അരങ്ങേറ്റവും ഈ വെബ് സീരിസിലൂടെയായിരുന്നു.

More from Filmibeat

Read more about: karishma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X