വിവാഹിതനായ ഒരാളെ എന്തായാലും കെട്ടില്ല! ഹേമ മാലിനിയും നടനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ശ്രീദേവി പറഞ്ഞത്

ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് കനത്ത ആഘാതം നല്‍കി കൊണ്ടാണ് നടി ശ്രീദേവി അന്തരിക്കുന്നത്. നടിയുടെ വേര്‍പാടുണ്ടായിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാവാന്‍ പോവുകയാണ്. അഭിനയിച്ചിരുന്ന കാലത്ത് ബോളിവുഡിലും തെന്നിന്ത്യയിലുമടക്കം സൂപ്പര്‍ഹിറ്റ് നടിയായിരുന്നു ശ്രീദേവി. ഇടയ്ക്ക് പലതരം കിംവദന്തികള്‍ കാരണം നടി പതിവായി വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞ് നിന്നിരുന്നു.

നടന്‍ മിഥുന്‍ ചക്രവര്‍ത്തിയെ ശ്രീദേവി രഹസ്യമായി വിവാഹം കഴിച്ചുവെന്നതാണ് അക്കാലത്തെ പ്രധാന വാര്‍ത്ത. അതിനപ്പുറം ശ്രീദേവി നടന്‍ ജീതേന്ദ്രയുമായി അവിഹിതബന്ധത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നേരത്തെ വിവാഹിതനായ ജീതേന്ദ്രയും നടിയും തമ്മില്‍ ഇഷ്ടത്തിലായിരുന്നുവെന്നാണ് കഥകള്‍. എന്തായാലും ഒരു അഭിമുഖത്തില്‍ തന്റെ പേരില്‍ വന്നതൊക്കെ വെറും ഗോസിപ്പുകളാണെന്ന് പറഞ്ഞ് നടി പ്രശ്‌നം അവസാനിപ്പിച്ചു

sridevi-boney

ജീതേന്ദ്രയുമായി ഉണ്ടെന്ന് പറയപ്പെട്ട ഗോസിപ്പില്‍ നടി നല്‍കിയ വിശദീകരണവും നടി ഹേമമാലിനിയെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളുമൊക്കെ വീണ്ടും വൈറലാവുകയാണിപ്പോള്‍.

'ജീതേന്ദ്രയുമായി ഒരിക്കലും അങ്ങനൊരു ബന്ധമില്ല. സത്യം പറഞ്ഞാല്‍, ഇന്നുവരെ താന്‍ ജീതുവിന്റെ ഹോട്ടല്‍ മുറിയില്‍ പോയിട്ടില്ല. അദ്ദേഹം തന്റെ വീട്ടിലും വന്നിട്ടില്ല. ആളുകള്‍ ഒരുപാട് മോശമായ കാര്യങ്ങള്‍ പറയുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷേ ഇതാണ് സത്യം. ഞാന്‍ ഒരു വിഡ്ഢിയല്ല, അങ്ങനെ കണക്കുകൂട്ടി നടക്കുന്നൊരു വ്യക്തിയുമല്ല. പിന്നെ മനുഷ്യനെ തിന്നുന്ന ആളൊന്നുമല്ല ഞാനെന്നും നടി പറയുന്നു.

ഇതൊക്കെ എനിക്ക് പുതിയ കാര്യങ്ങളല്ല. മുന്‍പും ഇതുപോലുള്ള കാര്യങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് എല്ലാം ഞാന്‍ ശീലിക്കുകയും ഇതൊക്കെ കേള്‍ക്കാന്‍ തയ്യാറെടുക്കുകയും ചെയ്തു. എന്റെ മാതാപിതാക്കള്‍ വളരെ യാഥാസ്ഥിതികരാണ്. എങ്കിലും, ഈ ഇന്‍ഡസ്ട്രി എന്താണെന്ന് അറിയാം. കൂടാതെ, അവര്‍ ജീതുവിനെ രണ്ടുതവണ കണ്ടിട്ടുണ്ട്. അദ്ദേഹം വളരെ മാന്യനായ ഒരു മനുഷ്യനാണെന്ന് അവര്‍ മനസിലാക്കിയത് കൊണ്ട് ഇതൊന്നും വിശ്വസിക്കില്ലെന്നും', ശ്രീദേവി പറയുന്നു.

ഇതേ അഭിമുഖത്തില്‍ ശ്രീദേവി തന്റെ സുഹൃത്തായ ഹേമമാലിനിയും വിവാഹിതനും നടനുമായ ധര്‍മ്മേന്ദ്രയും തമ്മിലുള്ള പ്രണയത്തെ കുറിച്ചും സംസാരിച്ചിരുന്നു. രണ്ട് ഭാര്യമാരുള്ളത് ദക്ഷിണേന്ത്യയില്‍ ഒരു സാധാരണ കാര്യമാണ്. നേരത്തെ വിവാഹിതനായ ഒരു പുരുഷനുമായി ഹേമ ഡേറ്റിംഗ് നടത്തുന്നത് തന്റെ നിലപാടല്ലെന്നും താന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നുമാണ് ശ്രീദേവി പറഞ്ഞത്.

sridevi-boney

'ഞാന്‍ ഒരിക്കലും വിവാഹിതനായ ഒരാളെ വിവാഹം കഴിക്കില്ല. രണ്ടാമതും ഭാര്യമാര്‍ ഉണ്ടാവുക എന്നത് തെന്നിന്ത്യയില്‍ ഒരു പൊതു സവിശേഷതയാണെന്നത് തെറ്റായ വിശ്വാസമാണ്. ഇവിടെയും, വിവാഹിതനായ ഒരാളെ വിവാഹം കഴിക്കുകയോ രണ്ടാം ഭാര്യയെ വിവാഹം കഴിക്കുകയോ ചെയ്യുന്നത് വലിയ കാര്യമാണ്. എല്ലാവരും അതിനെ കുറിച്ച് ഗോസിപ്പുകള്‍ അടിച്ചിറക്കും. ബോംബെയേക്കാള്‍ ദക്ഷിണേന്ത്യയില്‍ ആളുകള്‍ യാഥാസ്ഥിതികരാണെന്നാണ്', ശ്രീദേവി പറഞ്ഞത്.

മുന്‍പ് അങ്ങനൊരു നിലപാട് പറഞ്ഞെങ്കിലും ശ്രീദേവിയുടെ ജീവിതത്തില്‍ സംഭവിച്ചത് നേരെ മറിച്ചാണ്. നടി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ബോണി കപൂറിനെയായിരുന്നു വിവാഹം കഴിച്ചത്. ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് നിര്‍മാതാവ് കൂടിയായ ബോണി ശ്രീദേവിയെ ഭാര്യയാക്കുന്നത്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളും താരങ്ങള്‍ക്ക് ജനിച്ചിരുന്നു.

അതേ സമയം ശ്രീദേവിയുടെ വീട്ടുകാര്‍ക്ക് നടന്‍ കമല്‍ ഹാസനെ കൊണ്ട് നടിയെ വിവാഹം കഴിപ്പിക്കാനൊരു ആഗ്രഹം ഉണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അന്ന് പ്രേക്ഷകര്‍ക്കും താരജോഡികളെ ഇഷ്ടപ്പെട്ടിരുന്നു. ശ്രീദേവിയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ച് നടിയുടെ അമ്മ കമല്‍ ഹാസന്റെ അടുത്ത് ചെന്നിരുന്നതായും എന്നാല്‍ അദ്ദേഹമത് നിഷേധിച്ചുവെന്നും പില്‍ക്കാലത്ത് കമല്‍ ഹാസനാണ് വെളിപ്പെടുത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X