കുട്ടികളുണ്ടാവാനാണ് രണ്ടാമതും വിവാഹിതയായത്! ശാരീരികമായി ഉപദ്രവിച്ച ആദ്യ ഭര്‍ത്താവിനെ പറ്റി സീനത്ത് അമന്‍
ബോളിവുഡിലെ ഏറ്റവും മുന്‍നിര നായികയായിരുന്നു സീനത്ത് അമന്‍. ഏറെ നിയന്ത്രണങ്ങളുള്ള കാലത്ത് സിനിമയിലേക്ക് വരികയും ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയുമൊക്കെ ചെയ്ത സീനത്ത് ഞെട്ടിച്ചിരുന്നു. ഇന്നത്തെ നടിമാരെ നാണം കൂടാതെ അഭിനയിക്കാനും വസ്ത്രം ധരിക്കാനുമൊക്കെ പ്രാപ്തമാക്കിയവരില്‍ ഒരാളും നടി സീനത്ത് അമനാണ്.
1951 നവംബര്‍ 19 ന് ജനിച്ച നടി തന്റെ ജന്മദിനം ആഘോഷിക്കുകയാണിന്ന്. ഇതിനോട് അനുബന്ധിച്ച് സീനത്തിനെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

സീനത്തിന്റെ പിതാവ് മുസ്ലീമും അമ്മ ഹിന്ദുവുമായിരുന്നു. നടിയ്ക്ക് രണ്ട് വയസുള്ളപ്പോഴാണ് മാതാപിതാക്കള്‍ വിവാഹമോചിതരാവുന്നത്. പിന്നീട് അമ്മ ഒരു ജര്‍മ്മന്‍കാരെ വിവാഹം കഴിച്ചു. പഠനത്തിലുള്ള മികവ് കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സിലേക്ക് പോയ സീനത്ത് ഒരു വര്‍ഷം കാലിഫോര്‍ണിയയില്‍ പഠിച്ചിരുന്നു.
1971-ല്‍ ചലച്ചിത്ര മേഖലയില്‍ പ്രവേശിച്ച സീനത്ത് അമന്‍, സതി-സാവിത്രിയോ ആയി വിഭജിക്കപ്പെട്ടിരുന്ന സ്ത്രീകള്‍ക്ക് ഇടയില്‍ കൂടുതല്‍ യാഥാര്‍ത്ഥ്യബോധ്യം നല്‍കുന്നതിലേക്ക് വഴിയൊരുക്കി.
സിനിമയില്‍ കഞ്ചാവ് വലിക്കുന്നതായിട്ടും ബൊഹീമിയന്‍ പ്രിന്റുകളുള്ള വസ്ത്രം ധരിക്കുകയും ബിന്ദികള്‍ അണിയുകയുമൊക്കെ ചെയ്തിരുന്നു. അക്കാലത്തെ പല പ്രമുഖ നടിമാര്‍ പോലും ചെയ്യാന്‍ മടിച്ച വേഷങ്ങള്‍ സീനത്ത് ഏറ്റെടുത്ത് ചെയ്യുകയായിരുന്നു. അങ്ങനെ കരിയറില്‍ വലിയൊരു വഴിത്തിരിവുണ്ടാക്കാന്‍ നടിയ്ക്ക് സാധിച്ചു.
സീനത്ത് അമന്‍ 'സമ്പത്തിലും പ്രശസ്തിയിലും' കുതിക്കുമ്പോള്‍ സ്‌നേഹം കിട്ടാത്തതായിരുന്നു നടിയെ ഏറെ വേദനിപ്പിച്ചത്. നടിയുടെ വ്യക്തി ജീവിതത്തില്‍ ചില മണ്ടത്തരങ്ങള്‍ സംഭവിച്ചെന്ന് പറയാം, തെറ്റായ ദാമ്പത്യം തിരഞ്ഞെടുത്തതായിരുന്നു അത്. രണ്ട് പ്രണയവും വിവാഹജീവിതവും തകര്‍ന്നു പോയി. ആദ്യം സഞ്ജയ് ഖാനെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ഒരു വര്‍ഷം കൊണ്ട് തന്നെ ഈ ബന്ധം അവസാനിച്ചു.
സഞ്ജയ് ഖാന്‍ ഒരു ഹോട്ടലില്‍ വെച്ച് അവളെ ശാരീരികമായി ഉപദ്രവിക്കുകയും അവളുടെ കണ്ണിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് മക്കള്‍ വേണമെന്നുള്ള ആഗ്രഹത്തെ തുടര്‍ന്നാണ് നടന്‍ മസര്‍ ഖാനെ വിവാഹം കഴിക്കുന്നത്. താന്‍ വീണ്ടും വിവാഹം കഴിക്കാനുള്ള ഒരേയൊരു കാരണം ഒരു കുടുംബം വേണമെന്നുള്ള ആഗ്രഹമാണെന്ന് സീനത്ത് മുന്‍പ് പറഞ്ഞിരുന്നു.

ആ സമയത്ത് ഞാന്‍ വിവാഹത്തിന് തയ്യാറാണെന്ന് തോന്നി. അമനും മസര്‍ ഖാനും 1985 ഒക്ടോബറിലാണ് വിവാഹിതരാവുന്നത്. തൊട്ടടുത്ത വര്‍ഷം 1986 ഒക്ടോബറില്‍ ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞ് ആദ്യ വര്‍ഷത്തില്‍ തന്നെ തനിക്ക് തെറ്റ് പറ്റിയെന്ന് അമന്‍ തിരിച്ചറിഞ്ഞു. മസര്‍ ഖാനെ വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനത്തെ നടിയുടെ അമ്മ ശക്തമായി എതിര്‍ത്തിരുന്നു. അമ്മ പറയുന്നത് കേള്‍ക്കാത്തത് മണ്ടത്തരമായെന്ന് നടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
'വിവാഹം കഴിഞ്ഞ് ആദ്യത്തെ വര്‍ഷം തന്നെ എനിക്ക് തെറ്റ് പറ്റിയെന്ന് മനസ്സിലായി. ആ സമയത്ത് ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരുന്നു, മസര്‍ അവിടെ ഉണ്ടായിരുന്നില്ല. അവന്‍ മറ്റൊരാളുടെ കൂടെ ആയിരുന്നു. എന്റെ മക്കള്‍ക്ക് വേണ്ടി 12 വര്‍ഷം വിവാഹജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ഞാന്‍ ശ്രമിച്ചു. ആ 12 വര്‍ഷത്തിനിടയില്‍ ഒരു നിമിഷം പോലും സന്തോഷം തനിക്കുണ്ടായില്ല. എങ്കിലും ഞാന്‍ അത് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചുവെന്നാണ്' അമന്‍ പറഞ്ഞത്.
ഭര്‍ത്താവില്‍ നിന്ന് സ്‌നേഹം ലഭിച്ചില്ലെങ്കിലും, 1993 മുതല്‍ 1997 വരെ അഞ്ച് വര്‍ഷത്തോളം ഭര്‍ത്താവിനെ താന്‍ പരിചരിച്ചു. 1997-ല്‍ അദ്ദേഹം അസുഖത്തില്‍ നിന്നും സുഖം പ്രാപിച്ചതോട് കൂടി നടി ആ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. 1998-ല്‍ അദ്ദേഹം മരിക്കുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചതിനുള്ള ശിക്ഷയായി അവസാനമായി അദ്ദേഹത്തെ കാണിക്കാന്‍ ഭര്‍ത്താവിന്റെ സഹോദരിയും അമ്മയും അനുവദിച്ചില്ലെന്നും സീനത്ത് വെളിപ്പെടുത്തി.


Click it and Unblock the Notifications











