ബോളിവുഡിലെ വൃത്തികെട്ട രാഷ്ട്രീയമാണത്- താൻ നേരിട്ട അനുഭവത്തെ കുറിച്ച് ഐശ്വര്യ റായി ബച്ചന്‍ പറഞ്ഞതിങ്ങനെ
മോഡലിങ്ങില്‍ നിന്നും കരിയര്‍ ആരംഭിച്ചിട്ട് ഇന്ന് ഇന്ത്യന്‍ സിനിമാലോകത്തിനടക്കം അഭിമാനമായ രീതിയില്‍ വളര്‍ന്ന് നില്‍ക്കുന്ന നടിയാണ് ഐശ്വര്യ റായി. വിവാഹം കഴിഞ്ഞതോട് കൂടി ഐശ്വര്യ റായ് ബച്ചന്‍ എന്ന പേരിലേക്ക് മാറിയ നടി തന്റെ അഭിനയ ജീവിതത്തില്‍ ഒരുപാട് മുന്നേറിയിട്ടുണ്ട്. കരിയറിന്റെ തുടക്കം മുതല്‍ വളരെ ഭാഗ്യം ചെയ്ത നടിയാണെന്ന് പറയാം.
ആരാധകരടക്കം സ്‌നേഹത്തോടെ ആഷ് എന്ന് വിളിക്കുന്ന നടിയ്ക്ക് ചില ദുരനുഭവങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാനുമായിട്ടുണ്ടായിരുന്ന പ്രണയത്തില്‍ നിന്ന് വേര്‍പിരിഞ്ഞതിന് ശേഷം വളരെ മോശമായ അനുഭവങ്ങളും നടിയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. എന്നാല്‍ അവിടെയും ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ് പറക്കാന്‍ നടിയ്ക്ക് സാധിച്ചുവെന്ന് പറയാം.

ഇപ്പോള്‍ അഭിഷേക് ബച്ചന്റെ ഭാര്യയായിട്ടും ആരാധ്യ ബച്ചന്റെ അമ്മയായിട്ടും കുടുംബജീവിതം ആസ്വദിക്കുകയാണ് നടി. എന്നാല്‍ മുന്‍പൊരു അഭിമുഖത്തില്‍ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന വൃത്തികെട്ട അനുഭവങ്ങളെ പറ്റി ഐശ്വര്യ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍. വീര്‍ സര പോലുള്ള വലിയ ബാനറിലുള്ള സിനിമകളില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ കുറിച്ചാണ് നടി സംസാരിച്ചത്.
വീര്‍ സാര എഴുതിയത് ഐശ്വര്യയ്ക്ക് വേണ്ടിയാണോ? അതുപോലെ ഷാരൂഖ് ഖാനൊപ്പം അഞ്ച് സിനിമകള്‍ ചെയ്യാനിരുന്നെങ്കിലും അതെല്ലാം നഷ്ടപ്പെട്ടതിനെ കുറിച്ചുമാണ് അവതാരക ആഷിനോട് ചോദിച്ചത്. 'അതെ, ഞങ്ങള്‍ ഒരുമിച്ച് രണ്ട് സിനിമകള്‍ ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്ന സമയമുണ്ടായിരുന്നു. ഒരുമിച്ച് ചെയ്യാന്‍ നോക്കിയെങ്കിലും അത് ഒരിക്കലും സംഭവിച്ചില്ല, എന്തുകൊണ്ടെന്ന് എനിക്കറിയില്ലായിരുന്നു.
ചാല്‍ത്തെ ചാല്‍ത്തെ എന്ന സിനിമയില്‍ നിന്ന് പുറത്തായതില്‍ ഷാരൂഖ് ഖാന്‍ ഖേദിക്കുന്നുവെന്നും അത് തന്റെ വ്യക്തിജീവിതത്തില്‍ ഇടപെട്ടതിനാലാണെന്നും നടി കൂട്ടിച്ചേര്‍ത്തു. ഷാരൂഖിന്റെ പ്രസ്താവയ്ക്ക് മറുപടി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഐശ്വര്യ പറഞ്ഞത്. അത്തരത്തില്‍ ബോളിവുഡിലൊരു രാഷ്ട്രീയം ഉണ്ടെന്നായിരുന്നു നടി പറഞ്ഞ് വെച്ചത്.

എന്നാല്‍ സിനിമയില്‍ നിന്ന് അങ്ങനെ പുറത്ത് പോയത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. അതൊന്നും തന്റെ തീരുമാനമല്ലായിരുന്നു. ഇത്തരം കഠിനമായ തീരുമാനങ്ങള്‍ എന്നെ ആശയക്കുഴപ്പത്തിലാകുകയും വേദനിപ്പിക്കുകയും ചെയ്തിരുന്നു എന്നും ഐശ്വര്യ പറയുന്നു.
അന്ന് ഐശ്വര്യയ്ക്ക് പകരം പ്രീതി സിന്റയണ് വീര്‍ സാര എന്ന ചിത്രത്തില്‍ നായികയായി അഭിനയിപ്പിച്ചത്. അതുപോലെ ഐശ്വര്യയെ പുറത്താക്കിയതിന് ശേഷം ചല്‍ത്തെ ചല്‍ത്തെ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ നായികയായി റാണി മുഖര്‍ജി എത്തുകയും ചെയ്തു. ഇന്ന് ഐശ്വര്യ റായി ബോളിവുഡിലെ ഏറ്റവും ശക്തയായ സ്ത്രീയായിട്ടാണ് ആരാധകര്‍ വാഴ്ത്തുന്നതെങ്കിലും അവഗണനകള്‍ നേരിടേണ്ടി വന്നൊരു കാലം നടിയ്ക്ക് ഉണ്ടായിരുന്നു.
അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഐശ്വര്യ റായി അഭിനയത്തില്‍ നിന്നും നീണ്ട ഇടവേളകള്‍ എടുത്തത്. ഇടയ്ക്ക് അഭിനയത്തിലേക്ക് തിരിച്ച് വന്നെങ്കിലും വര്‍ഷങ്ങളുടെ ഗ്യാപ്പിലാണ് നടി അഭിനയിച്ചത്. ഏറ്റവുമൊടുവില്‍ തമിഴില്‍ മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വനിലാണ് നടി അഭിനയിച്ചിരിക്കുന്നത്.


Click it and Unblock the Notifications











