കാമുകനുണ്ടായിട്ടും സംവിധായകനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് ദീപിക; ക്രൂരമായ തമാശ പറഞ്ഞ് സല്‍മാന്‍ ഖാനും
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് ദീപിക പദുക്കോണ്‍. നടന്‍ രണ്‍വീര്‍ സിംഗിനെ വിവാഹം കഴിച്ചെങ്കിലും അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കാന്‍ നടി തീരുമാനിച്ചിട്ടില്ല. ബോളിവുഡിന് പുറമേ ഹോളിവുഡിലും സ്ഥിരം സാന്നിധ്യമായി മാറിയ ദീപിക സൂപ്പര്‍ഹിറ്റ് സിനിമകളുമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ സജീവമാണ്.
2018 നവംബര്‍ 14 നാണ് ഇറ്റലിയിലെ ലേക്ക് കോമോയില്‍ വെച്ച് ദീപിക രണ്‍വീറും വിവാഹിതരാവുന്നത്. എന്നാല്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന രീതിയില്‍ നടിയൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. അന്നതിനെ സല്‍മാന്‍ ഖാന്‍ ക്രൂരമായ രീതിയില്‍ തമാശയാക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ വീണ്ടും വൈറലാവുകയാണ്.

സല്‍മാന്‍ ഖാന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് പതിപ്പുകളില്‍ സിനിമാ താരങ്ങളും വരാറുണ്ട്. അതിഥികളായിട്ടെത്തുന്ന പലരും സിനിമയുടെ പ്രൊമോഷനോ മറ്റോ ആണ് ബിഗ് ബോസിലേക്ക് വരുന്നത്. അത്തരത്തില്‍ ഹിന്ദി ബിഗ് ബോസിന്റെ 11 -ാമത്തെ സീസണില്‍ നടി ദീപിക പദുക്കോണും വേദിയിലേക്ക് എത്തി. ഈ സമയത്ത് അവതാരകനായ സല്‍മാന്‍ ഖാന്‍ ദീപികയോട് ചില രസകരമായ ചോദ്യങ്ങള്‍ ചോദിച്ചു. നടിയതിന് വ്യക്തമായ മറുപടികളും നല്‍കി.

രണ്‍വീര്‍ സിംഗ്, സഞ്ജയ് ലീല ബന്‍സാലി, ഷാഹിദ് കപൂര്‍ എന്നിങ്ങനെ മൂന്ന് പേര് പറഞ്ഞു. അതില്‍ നിന്നും ഒരാളെ തിരഞ്ഞെടുത്തിട്ട് അയാളെ വിവാഹം കഴിക്കാന്‍ ഇഷ്ടമുള്ളത് ആരെയാണെന്നും ഡേറ്റ് ചെയ്യാനും കൊല്ലാന്‍ തോന്നുന്നതും ആരൊക്കെയാണെന്നും പറയാന്‍ പറഞ്ഞു. സത്യത്തില്‍ ആ സമയത്ത് ദീപിക വിവാഹിതയല്ല. മാത്രമല്ല രണ്‍വീര്‍ സിംഗുമായിട്ടുള്ള പ്രണയകഥ പുറംലോകത്ത് ചര്‍ച്ചയാവുകയും ചെയ്യുന്നതിനാല്‍ കുഴപ്പിക്കുന്ന ചോദ്യമായി പോയി.

എന്നാല്‍ സല്‍മാന്‍ ഖാന്റെ തന്ത്രപ്രധാനമായ ചോദ്യത്തിന് അതേ തലത്തിലുള്ള മറുപടിയാണ് ദീപിക നല്‍കിയത്. 'വിവാഹം കഴിക്കാനാണെങ്കില്‍ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയെ ആവാമെന്ന് നടി പറഞ്ഞു. രണ്‍വീര്‍ സിംഗിനെ ഡേറ്റിങ്ങനായും തിരഞ്ഞെടുത്തു, ഷാഹിദ് കപൂര്‍ വിവാഹിതനായതിനാല്‍ അദ്ദേഹത്തെ വേണമെങ്കില്‍ കൊല്ലാം എന്നുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന്', ദീപിക വ്യക്തമാക്കി.

സല്‍മാന്‍ ഉദ്ദേശിച്ചതും പ്രേക്ഷകര്‍ കരുതിയിരുന്നതും ദീപിക വിവാഹം കഴിക്കാനായി രണ്‍വീര്‍ സിങ്ങിന്റെ പേര് തിരഞ്ഞെടുക്കുമെന്നാണ്. ആ ചോദ്യം പോലും ഇരുവരുടെയും പ്രണയകഥ പുറത്ത് കൊണ്ട് വരിക എന്നതായിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ടാണ് സഞ്ജയ് ലീല ബന്‍സാലിയെ വിവാഹം കഴിക്കാന്‍ തനിക്ക് സമ്മതമാണെന്ന് നടി പറയുന്നത്. ദീപികയുടെ ഈ ഉത്തരം ശരിക്കും പ്രേക്ഷകരെ പോലും അമ്പരിച്ചെന്ന് പറയാം.

ദീപികയുടെ തിരഞ്ഞെടുപ്പൊക്കെ കൊള്ളാം. എന്നാലും ഈ വിവാഹം നടക്കില്ലെന്നാണ് സല്‍മാന്‍ ഖാന്‍ പ്രതികരിച്ചത്. സത്യത്തില്‍ സല്‍മാന്റെ പ്രതികരണം ലേശം ക്രൂരമായി പോയില്ലേ എന്നാണ് ആരാധകരും ചോദിച്ചത്.
എന്നാല്‍ ഇനിയും വിവാഹം കഴിക്കാതെ സിംഗിളായി കഴിയുകയാണ് സഞ്ജയ് ലീല ബന്‍സാലി എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. വിവാഹം കഴിക്കാനോ പ്രണയത്തിനോ അങ്ങനെ പ്രായമൊന്നുമില്ലെന്ന നിലപാടിലാണ് സഞ്ജയ് ജീവക്കുന്നത്. മാത്രമല്ല ദീപിക രണ്‍വീറിനെ വിവാഹം കഴിച്ച് കുടുംബിനിയാവുകയും ചെയ്തു.


Click it and Unblock the Notifications