കരീനയുമായി ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചു! സിനിമാ സെറ്റില്‍ നടന്മാര്‍ തമ്മിലുണ്ടായ അടിയ്ക്ക് കാരണമിത്
സിനിമാ മേഖലയില്‍ താരങ്ങള്‍ തമ്മില്‍ പിണങ്ങുകയും വഴക്ക് കൂടുകയും ചെയ്തിട്ടുള്ള ഒട്ടനവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ താരരാജാക്കന്മാര്‍ പോലും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. അത്തരത്തില്‍ ബോളിവുഡില്‍ രണ്ട് നടന്മാര്‍ തമ്മില്‍ അടിയുണ്ടാവുകയും പരസ്പരം കുറ്റപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തിരുന്നു.
നടന്മാരായ ഷാഹിദ് കപൂറും ഫര്‍ദീന്‍ ഖാനും തമ്മിലുള്ള ഒരു വഴക്കിനെ പറ്റിയുള്ള കഥയാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. മുന്‍പൊരു അഭിമുഖത്തില്‍ ഫര്‍ദീന്‍ ഖാനാണ് ഷാഹിദ് കപൂറുമായി സിനിമാ ലൊക്കേഷനില്‍ നിന്നും ഉണ്ടായ പ്രശ്‌നത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

2004-ല്‍ പുറത്തിറങ്ങിയ ഫിദ എന്ന ചിത്രത്തിലായിരുന്നു ഷാഹിദ കപൂറും ഫര്‍ദീന്‍ ഖാനും ഒരുമിച്ച് അഭിനയിച്ചത്. ചിത്രത്തില്‍ ഫര്‍ദീനും കരീനയും തമ്മില്‍ ഒരു ഹോട്ട് രംഗം ഉണ്ടായിരുന്നു. ഈ സീനാണ് സിനിമാ സെറ്റില്‍ നടന്മാര്‍ തമ്മിലുള്ള വലിയ വഴക്കിന് കാരണമായി മാറിയത്. ഷാഹിദ് കപൂറും കരീനയും വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്നു. അന്ന് രണ്ട് താരങ്ങളും തമ്മില്‍ ഏറ്റുമുട്ടിലുണ്ടാവുകയും ഷൂട്ടിങ്ങ് പോലും പ്രതിസന്ധിയിലായി.
ശേഷം ഇരുവരെയും ഒത്തിരി അനുനയിപ്പിച്ചതിന് ശേഷമാണ് ചിത്രീകരണം പോലും സാധാരണ നിലയിലായതെന്നും അണിയറ പ്രവര്‍ത്തകരും മുന്‍പ് പറഞ്ഞിട്ടുണ്ട്. ഷാഹിദും താനും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ഒരിക്കല്‍ ഫര്‍ദീന്‍ ഖാന്‍ സമ്മതിച്ചിരുന്നു.
'അതെ, ഇത് ശരിയാണ്, ഞങ്ങള്‍ ഏറ്റവും നല്ല സുഹൃത്തുക്കളല്ലെന്നത് സത്യമാണ്. ഞാനും ഷാഹിദും തമ്മില്‍ യോജിപ്പില്ല. പക്ഷേ അതൊരു വലിയ പ്രശ്‌നമൊന്നും ആയിരുന്നില്ല. അവന്‍ എന്നെ ചീത്ത പറയുന്നതായി ഞാന്‍ കേട്ടിരുന്നു. ഷാഹിദ് തികച്ചും പക്വതയില്ലാത്തവനാണ്. അദ്ദേഹത്തിന് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു, എന്നെക്കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോള്‍ അത് നിര്‍ത്താന്‍ ഞാന്‍ അവനോട് പറഞ്ഞു.
കരീനയും ഞാനും നല്ല സുഹൃത്തുക്കളാണ്. അങ്ങനെ ഞങ്ങളൊരുമിച്ച് സമയം ചിലവഴിക്കുന്നതില്‍, വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും കാര്യമില്ലെന്നു', ഫര്‍ദീന്‍ ഖാന്‍ പറഞ്ഞു.
പിന്നീടൊരിക്കല്‍ കരണ്‍ ജോഹറിന്റെ കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയില്‍ ഷാഹിദ് കപൂറും നടി ഇഷ ഡിയോളിനൊപ്പം ഒരുമിച്ച് അഭിനയിച്ചതിനെ കുറിച്ച് സംസാരിച്ചിരുന്നു. ഇതിനൊപ്പം താനും ഫര്‍ദീനും തമ്മിലുള്ള ഭിന്നതയെക്കുറിച്ചും ഷാഹിദ് തുറന്നുപറഞ്ഞിരുന്നു.

'എനിക്ക് വ്യക്തിപരമായി അദ്ദേഹവുമായി ഒരു പ്രശ്‌നവുമില്ല. അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍, അദ്ദേഹത്തെ വിളിച്ച് അതിനെക്കുറിച്ച് സംസാരിക്കാമായിരുന്നു, പക്ഷേ അദ്ദേഹം അതിനെക്കുറിച്ച് മാധ്യമങ്ങളില്‍ സംസാരിക്കാന്‍ തീരുമാനിച്ചു. ്അതിനാല്‍ ഞാന്‍ മറ്റെന്താണ് പറയേണ്ടതെന്നാണ്', ഷാഹിദ് ചോദിച്ചത്.
അക്കാലത്ത് ഷാഹിദ് കപൂറും കരീനയും ഇഷ്ടത്തിലായിരുന്നുവെങ്കിലും അവര്‍ പ്രണയം അവസാനിപ്പിക്കുയായിരുന്നു. ഫര്‍ദീന്‍ ഖാനുമായി ഉണ്ടായതടക്കം താരങ്ങള്‍ക്കിടയില്‍ പല അഭിപ്രായ ഭിന്നതകളും രൂക്ഷമായതോടെയാണ് വര്‍ഷങ്ങളോളം നീണ്ട പ്രണയബന്ധം ഇരുവരും അവസാനിപ്പിക്കുന്നത്.
ഇപ്പോള്‍ ഷാഹിദ് കപൂര്‍ വിവാഹിതനായി കഴിയുകയാണ്. മീര രാജ്പുത്താണ് ഷാഹിദിന്റെ ഭാര്യ. ഈ ബന്ധത്തില്‍ രണ്ട് മക്കളും നടനുണ്ട്. അതേ സമയം നടി കരീന കപൂര്‍ സിനിമയില്‍ നിന്ന് തന്നെയാണ് വിവാഹം കഴിച്ചത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ കരീന സെയ്ഫ് അലി ഖാനെയും വിവാഹം കഴിച്ചു. രണ്ട് ആണ്‍മക്കളുടെ കൂടെ ജീവിക്കുന്നു. ഇരുവരും സിനിമയില്‍ സജീവമാണ്. എന്നാല്‍ ഫര്‍ദീന്‍ ഖാനാകട്ടെ ഗ്ലാമര്‍ ലോകത്ത് നിന്നും പ്രശസ്തി നഷ്ടപ്പെട്ടുകയായിരുന്നു.


Click it and Unblock the Notifications











